തൃശ്ശൂര്‍: നഗരത്തില്‍ കാല്‍നടയാത്രക്കാരന് തലയില്‍ ഗ്ലാസ് ചില്ല് വീണ് പരിക്ക്. മണികണ്ഠന്‍ ആലിന് സമീപം കടയുടെ ചുമരില്‍ പിടിപ്പിച്ചിരുന്ന വലിയ ചില്ലാണ് തലയില്‍ വീണത്. അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണനാണ് ( 52) പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടയുടെ ഒന്നാം നിലയില്‍ നിന്ന് ഗ്ലാസ് താഴേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലം എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന നിലയില്‍ നിരവധി ഗ്ലാസുകള്‍ ആണ് കെട്ടിടത്തിലുള്ളത്. അതിനാല്‍ താഴത്തെ നിലയിലെ കടകള്‍ അടപ്പിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും നാളെ പരിശോധന നടത്താന്‍ തൃശൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ നിര്‍ദേശിച്ചു. നിയമലംഘനങ്ങളോ അപകടപരമായ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കുമെന്നും സ്റ്റേഷന്‍ ഓഫീസര്‍ വൈശാഖ് അറിയിച്ചു.