KeralaNEWS

മത്സ്യ ലഭ്യത താഴേക്ക്, തീരത്ത് ആശങ്ക; ബോട്ടുകള്‍ തിരിച്ചെത്തിയത് വെറുംകയ്യോടെ

കൊച്ചി: മത്സ്യബന്ധന ബോട്ടുകള്‍ക്ക് നിരാശ സമ്മാനിച്ച് മത്സ്യ ലഭ്യത താഴേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ ഇറങ്ങിയ ബോട്ടുകളില്‍ പലതും തിരിച്ചെത്തിയത് വെറുംകയ്യോടെ. സാധാരണഗതിയില്‍ ഈ സമയത്ത് വലിയ അളവില്‍ ലഭിക്കേണ്ട പല മീനുകളും തീരെ കിട്ടാത്ത സ്ഥിതിയാണെന്ന് ബോട്ട് ഉടമകള്‍ പറയുന്നു. കലവ ഇനത്തിലും മറ്റുമുള്ള വലുപ്പം കുറഞ്ഞ മീനുകളാണ് പല ബോട്ടുകള്‍ക്കും കുറഞ്ഞ അളവില്‍ കിട്ടിയത്. ഇന്ധനം, ഐസ് തുടങ്ങിയവയ്ക്ക് ചെലവിട്ട പണം പോലും പല ബോട്ടുകള്‍ക്കും ലഭിച്ചില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

അതേസമയം, ഫൈബര്‍ വഞ്ചികള്‍ക്കും മറ്റും താരതമ്യേന മെച്ചപ്പെട്ട തോതില്‍ മീന്‍ കിട്ടുന്നുണ്ട്. കുടുത, ചെമ്പാന്‍ ഇനങ്ങളില്‍ പെട്ട മീനുകളാണ് പല വഞ്ചിക്കാര്‍ക്കും കിട്ടിയത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരും കന്യാകുമാരി സ്വദേശികളുമാണ് കൂടുതലായും ഫൈബര്‍ വഞ്ചികളില്‍ കടലില്‍ ഇറങ്ങുന്നത്. ഇവര്‍ക്ക് കിട്ടുന്ന മീന്‍ എത്തുന്നതിനാല്‍ പ്രാദേശിക വിപണിയില്‍ ക്ഷാമം അനുഭവപ്പെടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: