KeralaNEWS

പാലക്കാട് സി.പി.ഐയില്‍ വിഭാഗീയത; സേവ് യൂത്ത് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

പാലക്കാട്: ജില്ലയില്‍ സി.പി.ഐയിലെ ഭിന്നത യുവജന വിഭഗത്തിലേക്കും. സി.പി. ഐ സേവ് യൂത്ത് ഫെഡറേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. എ.ഐ.വൈ.എഫിന്റെ മുന്‍ നേതാക്കളാണ് പുതിയ സംഘടനയുടെ ഭാരവാഹികള്‍.

ജില്ലാ സമ്മേളനത്തിന് ശേഷം രൂക്ഷമായ വിഭാഗീയത കൂടുതല്‍ ശക്തമാവുകയാണ്. ജൂലൈ 14ന് സേവ് സി.പി.ഐ എന്ന സംഘടന രൂപീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സേവ് യൂത്ത് ഫെഡറേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചത്. സേവ് സി.പി.ഐ ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠന്‍ യുവജന സം?ഗമം ഉദ്ഘാടനം ചെയ്തു.

Signature-ad

എ.ഐ.വൈ.എഫിന് പകരമായിട്ടാണ് പുതിയ സഘടന രൂപീകരിച്ചത്. എ.ഐ.വൈ..എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സി. ജയന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന സുബിന്‍, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റായിരുന്ന സിറില്‍, എന്നിവരടക്കം 25 പേരെ ഉള്‍പ്പെടുത്തിയാണ് സേവ് യൂത്ത് ഫെഡറേഷന്‍ ജില്ലാ കമ്മറ്റി രൂപീകരിച്ചത്.

പ്രദേശിക കമ്മറ്റികള്‍ അടക്കം അടുത്ത ആഴ്ച്ചകളില്‍ രൂപീകരിക്കും. സി.പി.ഐ ജില്ലാ സമ്മേളനത്തിലെ പ്രശ്‌നത്തിന്റെ ഭാഗമായി ഒരു വിഭാഗത്തിന് എതിരെ മാത്രം നടപടി എടുത്തുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ആളുകള്‍ സി.പി.ഐ വിട്ടത്. വിമത വിഭാഗം ശക്തി പ്രാപിക്കുന്നത് സി.പി.ഐക്ക് വലിയ പ്രയാസം സൃഷ്ടിക്കും.

 

Back to top button
error: