Month: August 2024
-
Crime
കോട്ടയത്ത് വീട്ടില്‍നിന്ന് കഞ്ചാവ് പിടിച്ച കേസ്: പ്രതി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു
കോട്ടയം: നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വീട്ടില്‍നിന്ന് 6 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി കോട്ടയം സബ് ജയിലില്‍ വച്ചു കുഴഞ്ഞു വീണു മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണു നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍നിന്ന് ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇരുവരെയും നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
India
‘രാംലല്ല’ ശില്‍പി അരുണ്‍ യോഗിരാജിനും കുടുംബത്തിനും അമേരിക്ക വിസ നിഷേധിച്ചു
ന്യൂഡല്‍ഹി: അയോദ്ധ്യ രാം ലല്ല ശില്‍പി അരുണ്‍ യോഗിരാജിനും കുടുംബത്തിനും അമേരിക്ക വിസ നഷേധിച്ചതായി റിപ്പോര്‍ട്ടുകള്‍. വിര്‍ജീനിയയിലെ റിച്ച്മണ്ടില്‍ നടക്കുന്ന വേള്‍ഡ് കന്നഡ കോണ്‍ഫറന്‍സ് 2024 പരിപാടിയില്‍ പങ്കെടുക്കാന്‍ അവര്‍ വിസയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് നിഷേധിക്കുകയായിരുന്നുവെന്നാണ് വിവരം. എന്തുകൊണ്ടാണ് അപേക്ഷ നിരസിച്ചതെന്നതിന് യുഎസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിസ നിഷേധിച്ചതില്‍ അരുണ്‍ യോഗിരാജും കുടുംബവും നിരാശ പ്രകടിപ്പിച്ചു. മൈസൂരു സ്വദേശിയാണ് അരുണ്‍ യോഗിരാജ്. കൂടാതെ അഞ്ചാം തലമുറയിലെ ശില്‍പികളുടെ കുടുംബത്തില്‍ നിന്നുള്ളയാളുമാണ്. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ നേടിയ അരുണ്‍ യോഗിരാജ് ഒരു സ്വകാര്യ കമ്പനിയുടെ എച്ച് ആര്‍ വിഭാഗത്തില്‍ ആറുമാസം പരിശീലനം നേടിയിരുന്നു. എന്നാല്‍ പിന്നീട് സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ച് കുടുംബ പാരമ്പര്യവുമായി മുന്നോട്ട് പോയി. ഇതിനിടെയാണ് രാം ലല്ലയുടെ ശില്‍പം ചെയ്യുന്നത്. അഞ്ച് വയസുള്ള രാമന്റെ വിഗ്രഹമായ രാം ലല്ല (ബാലനായ രാമന്‍) ആണ് അയോദ്ധ്യയിലെ പ്രധാന ആരാധനാമൂര്‍ത്തി. 51 ഇഞ്ച് ആണ് വിഗ്രഹത്തിന്റെ…
Read More » -
Crime
മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണി; കൊല്ലത്ത് യുവാവ് ജീവനൊടുക്കി
കൊല്ലം: ചിതറയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിതറ സ്വദേശി അരുണ്‍ ആണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസില്‍ പരാതി നല്‍കി. ചിതറ മുതയില്‍ പെരുവണ്ണാമൂലയില്‍ അരുണിനെ ഞായറാഴ്ചയാണ് വീടിനു സമീപത്തുള്ള ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് അരുണ്‍ 40,000 രൂപ ലോണ്‍ എടുത്തിരുന്നു. അസുഖ ബാധിതന്‍ ആയതോടെ തിരിച്ചടവ് മുടങ്ങി. ജീവനക്കാരുടെ ഭീഷണി കാരണമാണ് അരുണ്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ അരുണിന്റെ കുടുംബാംഗങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. അരുണിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പരിശോധിച്ച് മരണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസില്‍ പരാതി നല്‍കി.
Read More » -
Kerala
വയനാട് വെള്ളാര്‍മല സ്‌കൂളിന് സമീപം ലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന് സമീപത്തെ പുഴക്കരയില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെടുത്തു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ അഗ്‌നിരക്ഷാസേന കണ്ടെത്തിയത്. സ്‌കൂളിന്റെ പിറകില്‍ നിന്നാണ് പണം കിട്ടിയതെന്ന് ഫയര്‍ ഓഫീസര്‍ റജീഷ് പറഞ്ഞു. അഞ്ഞൂറിന്റെ ഏഴ് കെട്ടുകളും നൂറിന്റെ അഞ്ച് കെട്ടുമാണ് ഉള്ളത്. ലഭിച്ച തുക പൊലീസിന് കൈമാറി. വെള്ളത്തിനും പാറയിലും ഇടയില്‍ നിന്നുമായിരുന്നു പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തഭൂമിയില്‍ നാളെയും കൂടി തിരച്ചില്‍ തുടരും. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ഇന്ന് അവസാനിക്കും. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ചൊവ്വാഴ്ച സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിന്റേയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം…
Read More » -
Kerala
സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ‘കാഫിര്‍’ വിവാദം; പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസില്ല, ഫെയ്സ്ബുക്ക് പ്രതി!
കോഴിക്കോട്: വിവാദമായ കാഫിര്‍സന്ദേശ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് പാര്‍ട്ടി അനുകൂല സാമൂഹികമാധ്യമ ഗ്രൂപ്പുകള്‍ വഴിയാണെന്ന പോലീസ് വെളിപ്പെടുത്തലോടെ സി.പി.എം. വീണ്ടും പ്രതിരോധത്തില്‍. പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ആയുധമാക്കി ബുധനാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഷാഫി പറമ്പില്‍ എം.പി.യും മുസ്ലിംലീഗുമെല്ലാം സി.പി.എമ്മിനെതിരേ രംഗത്തെത്തി. പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ അധ്യാപകന്‍ പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് ബുധനാഴ്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിങ്കളാഴ്ച വടകര പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സന്ദേശം പ്രചരിച്ച വഴി കൃത്യമായി വിശദീകരിക്കുന്നത്. അന്വേഷണം ഏറ്റവുമൊടുവില്‍ എത്തിനില്‍ക്കുന്നത് വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ റിബേഷിലാണ്. റെഡ് എന്‍കൗണ്ടര്‍ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ 25-ന് ഉച്ചയ്ക്ക് 2.13-ന് ഈ സന്ദേശം ഷെയര്‍ചെയ്തത് ഇയാളാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എവിടെനിന്ന് ഈ സന്ദേശം ലഭിച്ചുവെന്നത് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ജില്ലാ ഫൊറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്കയച്ചു. പരിശോധനാഫലം ലഭിച്ചാല്‍മാത്രമേ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകൂ. തിരുവള്ളൂരിലെ…
Read More » -
Crime
കൊല്‍ക്കത്ത പീഡനത്തില്‍ ഒന്നിലേറെ പ്രതികള്‍? ഹൈക്കോടതിയില്‍ സംശയം അറിയിച്ച് ഡോക്ടറുടെ മാതാപിതാക്കള്‍
കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഒന്നിലേറെ പ്രതികളുണ്ടോയെന്ന സംശയം ബലപ്പെടുന്നു. ശരീരത്തില്‍ കണ്ടെത്തിയ ബീജത്തിന്റെ അളവ് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള വിവരങ്ങളാണ് സംശയത്തിനു കാരണം. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചു. അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ ആരെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയാണോ എന്നായിരിക്കും ഇന്നലെ കേസ് ഏറ്റെടുത്ത സിബിഐ പ്രധാനമായും അന്വേഷിക്കുക. എന്തുകൊണ്ട് ആദ്യം ആത്മഹത്യയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, കോളജ് അധികൃതര്‍ക്കു പങ്കുണ്ടോ, കൊലയ്ക്കുശേഷം എന്തുകൊണ്ട് അധികൃതര്‍ നേരിട്ടു പരാതി നല്‍കിയില്ല തുടങ്ങിയ കാര്യങ്ങളും സിബിഐ അന്വേഷിക്കും. എന്നാല്‍, ആത്മഹത്യയെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നാണ് പൊലീസിന്റെ വാദം. റോയ് മാത്രമാണ് കൊലയ്ക്കുപിന്നിലെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ശരീരത്തിലേറ്റ പരുക്കുകളുടെ വ്യാപ്തി നോക്കുമ്പോള്‍ കൂട്ടബലാല്‍സംഗം സംശയിക്കണമെന്നു ഡോക്ടറുടെ മാതാപിതാക്കള്‍ക്കൊപ്പം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട ഡോ. സുബര്‍ണ ഗോസ്വാമി പറഞ്ഞു. സിപിഎം അനുകൂല സംഘടനയായ ജോയിന്റ് ഫോറം ഓഫ് ഡോക്ടേഴ്‌സ് അംഗമാണ് ഡോ.സുബര്‍ണ. ഡോക്ടര്‍മാരുടെ…
Read More » -
India
ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പോരാട്ട വഴികളും ചരിത്രപരമായ പ്രാധാന്യവും അറിയാം
രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി ചടങ്ങിൽ പങ്കെടുക്കും. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം ഈ അതിഥികളുടെ കൂടെയുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഇന്ത്യക്ക് 1947ല്‍ സ്വാതന്ത്ര്യം നേടാന്‍ സാധിച്ചത് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്. ഇന്ന് നാംഅനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം പലരും ജീവന്‍ വെടിഞ്ഞതിന്റെ ഫലമായി ലഭിച്ചതാണ്. ബ്രിട്ടിഷ് ആധിപത്യത്തില്‍ നിന്നും മോചനം നേടുന്നതിനുവേണ്ടി ഇന്ത്യയില്‍ പല ഭാഗത്തായി വിവിധ സമരങ്ങള്‍ നടന്നു. ഈ സമരങ്ങളെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായിരുന്നു. ഇന്ത്യയില്‍ കച്ചവടം ലക്ഷ്യമിട്ടാണ് ബ്രിട്ടീഷുകാര്‍ എത്തിയത്. എന്നാല്‍ പിന്നീട് ഇന്ത്യയുടെ ഭരണം കൈക്കലാക്കുക എന്നതായി അവരുടെ പ്രധാന ലക്ഷ്യം. അനുകൂല സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് അവര്‍ ഭരണം പിടിച്ചെടുത്തു. ഇതിനെതിരെ…
Read More » -
Kerala
ദിയ കൃഷ്ണ കുമ്പസാരിക്കുന്നു: ‘ഞാനൊരു പ്രേമരോഗി, 4 പ്രണയങ്ങള്‍, എല്ലാവർക്കും വേറെ രഹസ്യ ബന്ധങ്ങളും ഉണ്ടായിരുന്നു’
തന്റെ മുൻ പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. പ്രതിശ്രുത വരൻ അശ്വിനോടൊപ്പം ഇരുന്നുള്ള ചോദ്യോത്തര വേളയിൽ പങ്കെടുക്കുന്ന വിഡിയോയിലാണ് ദിയ തന്റെ ഭൂതകാലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. മുൻപ് തനിക്ക് 4 പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും പക്ഷേ ആ പുരുഷന്മാർക്കൊക്കെ മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാൽ അവരെയൊക്കെ ഒഴിവാക്കിയെന്നും ദിയ പറയുന്നു. ‘’മോശപ്പെട്ട ഒരു ഭൂതകാലം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും. ഞാൻ ഒരു വലിയ പ്രേമരോഗി ആണ്. ഒരുപാട് റൊമാന്റിക് ആയ ആളാണ് ഞാൻ. ഒരു മോശം അനുഭവം വന്നാൽ മാത്രമേ പിന്നീട് നന്നായി മുന്നോട്ട് പോകാൻ പറ്റൂ. നല്ലൊരു ജീവിതം ഉണ്ടായിട്ട് നമ്മുടെ കൈപ്പിഴ കൊണ്ട് ഒരു മോശം അനുഭവം ഉണ്ടായെങ്കിൽ അതിൽ നമ്മൾ പശ്ചാത്തപിക്കേണ്ടി വരും. പക്ഷേ എന്റെ കാര്യം അങ്ങനെ അല്ല. എന്റെ ജീവിതത്തിൽ എനിക്ക് പല പ്രണയബന്ധങ്ങളും ഉണ്ടായിട്ടുണ്ട്…’’ ദിയ മനസ്സ് തുറന്നു. ‘’അതിൽ വേറൊരു പെണ്ണുമായി…
Read More » -
India
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യമില്ല; സി.ബി.ഐക്ക് നോട്ടീസ് അയച്ചു സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യ നിഷേധിച്ചത്. കോടതിയില്‍ സി.ബി.ഐ കെജ്രിവാളിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു. വിഷയത്തില്‍ സി.ബി.ഐക്ക് സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 23ന് കേസ് വീണ്ടും പരിഗണിക്കും. സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വിയാണ് കോടതിയില്‍ കെജ്രിവാളിന് വേണ്ടി ഹാജരായത്. ആരോഗ്യപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ ആം ആദ്മി അധ്യക്ഷന്റെ ജാമ്യഹരജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ജസ്റ്റിസ് സൂര്യ കാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. മദ്യനയ അഴിമതിയില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. 2024 മാര്‍ച്ച് 21നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സി.ബി.ഐയും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
Crime
വിദ്യാര്‍ഥികളുടെ പേരില്‍ 12 കോടിയുടെ ചിക്കന്‍ വിംഗ്സുകള്‍ വാങ്ങി മറിച്ചുവിറ്റു; സ്‌കൂള്‍ ജീവനക്കാരിക്ക് 9 വര്‍ഷം തടവ്
ചിക്കാഗോ(യു.എസ്): വിദ്യാര്‍ഥികള്‍ക്കുള്ള ചിക്കന്‍ വിംഗ്സ് മറിച്ചുവിറ്റ ഇലിനോയിസിലെ സ്‌കൂള്‍ കഫ്തീരിയ ജീവനക്കാരിക്ക് ഒമ്പത് വര്‍ഷം തടവ്. കോവിഡ് മഹാമാരിക്കാലത്താണ് സ്‌കൂള്‍ കുട്ടികള്‍ക്കെന്ന പേരില്‍ 68 കാരിയായ വെരാ ലിഡല്‍ എന്ന ജീവനക്കാരി ചിക്കന്‍ വിംഗ്സുകള്‍ എഴുതിവാങ്ങി തട്ടിപ്പ് നടത്തിയത്. 19 മാസത്തിലേറെ നടത്തിയ തട്ടിപ്പില്‍ ഏകദേശം 12.5 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. ഹാര്‍വി സ്‌കൂള്‍ ഡിസ്ട്രിക്റ്റ് 152-ന്റെ ഫുഡ് സര്‍വീസ് ഡയറക്ടറായിരുന്നു ലിഡല്‍. 10 വര്‍ഷത്തിലേറെയായി ഫുഡ് സര്‍വീസ് ഡയറക്ടറായി ജോലി ചെയ്തുവരികയായിരുന്നു ലിഡല്‍. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ വിദ്യാര്‍ഥികളാരും സ്‌കൂളിലെത്തിയിരുന്നില്ല. ഈ സമയത്താണ് സ്‌കൂളിന്റെ പേരില്‍ ലിഡല്‍ ചിക്കന്‍ വിംഗ്സുകള്‍ വാങ്ങിയത്. 2020 ജൂലൈ മുതല്‍ 2022 ഫെബ്രുവരി വരെ ഓര്‍ഡറുകള്‍ നല്‍കുകയും മറിച്ചു വില്‍ക്കുകയും ചെയ്തു. സ്‌കൂളിന്റെ കാര്‍ഗോ വാനാണ് ചിക്കന്‍ വാങ്ങാനായി ഇവര്‍ ഉപയോഗിച്ചത്. സ്‌കൂളിന്റെ ഭക്ഷണച്ചെലവ് ബജറ്റിനേക്കാള്‍ 300,000 ഡോളര്‍ കൂടുതലായത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. അര്‍ധവാര്‍ഷിക കണക്കെടുപ്പിനിടെ ചിക്കന്‍ വിംഗ്സുകള്‍ വാങ്ങിയതിന്റെ…
Read More »