CrimeNEWS

ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥനെ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു

തിരുവനന്തപുരം: പൂവാറില്‍ മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘം വീട്ടുടമയെ മര്‍ദിച്ചതായി പരാതി. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന വിക്രമനാണ് (64) മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം.

വീട്ടില്‍ തനിച്ചായിരുന്നു വിക്രമന്‍. മതില്‍ചാടിയെത്തിയാണ് സംഘം വീടിനുള്ളില്‍ അതിക്രമിച്ചുകയറിയതെന്നാണ് പറയുന്നത്. വീടിനുള്ളില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ തടിക്കഷണംകൊണ്ട് ആക്രമിക്കുകയായിരുന്നു. നെറ്റിയില്‍ മുറിവേറ്റിട്ടുണ്ട്. പത്ത് മിനിറ്റോളം മര്‍ദിച്ചുവെന്നാണ് പരാതി.

Signature-ad

അദ്ദേഹത്തിന്റെ ഭാര്യ മകന്റെ വീട്ടിലായിരുന്നു. സമീപത്ത് വീടുകളില്ലാത്തതിനാല്‍ അക്രമവിവരം ആരും അറിഞ്ഞില്ല. വിക്രമന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. സംഭവത്തില്‍, പൂവാര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: