Month: August 2024
-
Kerala
അനുശോചനപ്രമേയത്തില്‍ പര്‍വേഷ് മുഷാറഫിന്റെ പേരും! ബാങ്ക് ജീവനക്കാര്‍ക്ക് കുറ്റപത്രം നല്‍കി ബാങ്ക് ഓഫ് ഇന്ത്യ; 28ന് എ.ഐ.ബി.ഇ.എ പണിമുടക്ക്
തൃശൂര്‍: പാകിസ്താന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായ പര്‍വേസ് മുശര്‍റഫിനെച്ചൊല്ലി കേരളത്തില്‍ വിവാദം, അതും ബാങ്കിഗ് രംഗത്ത്. മുഷാറഫിനെ ചൊല്ലിയുള്ള വിവാദത്തില്‍ കേരളത്തിലെ 13 ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാര്‍ക്ക് കുറ്റപത്രം നല്‍കി ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റ. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനില്‍ (എ.ഐ.ബി.ഇ.എ) അഫിലിയേറ്റ് ചെയ്ത ഫെഡറേഷന്‍ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂനിയന്‍ കേരള ഘടകം കഴിഞ്ഞ 27ന് ആലപ്പുഴയില്‍ നടത്തിയ ദ്വൈവാര്‍ഷിക സമ്മേളനത്തിന്റെ അനുശോചനപ്രമേയ കരടിലെ 2023ല്‍ അന്തരിച്ച അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക പ്രാധാന്യമുള്ള പേരുകളില്‍ പാകിസ്താന്‍ പ്രസിഡന്റിന്റെ പേര് ഉള്‍പ്പെട്ടതാണ് വിവാദമായത്. ഈ വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് പോലുമില്ലാതെ നേരിട്ട് കുറ്റപത്രം ചുമത്തിയതിനെതിരെ കേരളത്തിലെ എല്ലാ ബാങ്കുകളിലെയും എ.ഐ.ബി.ഇ.എ ഘടകങ്ങള്‍ ഈമാസം 28ന് പണിമുടക്കിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അനുശോചന പ്രമേയമടക്കമുള്ള കരട് റിപ്പോര്‍ട്ട് ഭേദഗതികള്‍ക്കായി ബ്രാഞ്ച് ഘടകങ്ങള്‍ക്ക് അയച്ചുകൊടുക്കുന്ന പതിവ് സംഘടനക്കുണ്ട്. അതുപ്രകാരം പോയ റിപ്പോര്‍ട്ടില്‍ പര്‍വേസ് മുശര്‍റഫിന്റെ പേരും ഉള്‍പ്പെട്ടുവത്രേ..!…
Read More » -
Crime
കുറിയറില്‍ ‘സ്‌ക്രാച്ച് ആന്‍ഡ് വിന്‍’, കാര്‍ഡ് ഉരച്ചപ്പോള്‍ കിട്ടിയത് എട്ടുലക്ഷത്തിന്റെ സമ്മാനം; യുവതിക്ക് നഷ്ടമായത് 22.90 ലക്ഷം
തിരുവനന്തപുരം: കുറിയറില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് അയച്ചുകൊടുത്ത് തട്ടിപ്പ്. തിരുവനന്തപുരം സ്വദേശിയായ യുവതിയില്‍നിന്നു 22.90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കക്കമൂല സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. കാര്‍ഡ് ഉരച്ചപ്പോള്‍ ലഭിച്ച 8 ലക്ഷം രൂപയുടെ സമ്മാനം കിട്ടാനായാണ് യുവതി 22.90 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്കു നല്‍കിയത് എന്ന് പൊലീസ് പറയുന്നു. 2023 ഡിസംബര്‍ മുതലാണു തട്ടിപ്പ് ആരംഭിച്ചത്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നു പറഞ്ഞ് ഒരാള്‍ യുവതിയെ ഫോണില്‍ വിളിച്ചു. കാര്‍ഡ് ഉരച്ചപ്പോള്‍ എട്ടു ലക്ഷം രൂപയാണു സമ്മാനമായി കിട്ടിയത്. എട്ടു ലക്ഷം രൂപ കിട്ടാനായി ജിഎസ്ടിയും പ്രോസസിങ് ഫീസും ആദായനികുതിയും മറ്റും നല്‍കണമെന്നു വിളിച്ചയാള്‍ യുവതിയോടു ആവശ്യപ്പട്ടു. ഈ നല്‍കുന്ന തുക സമ്മാനത്തുകയ്ക്ക് ഒപ്പം തിരികെ നല്‍കുമെന്നാണു ഇയാള്‍ വിശ്വസിപ്പിച്ചത്. ഇതു വിശ്വസിച്ച യുവതി തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പണം നല്‍കുകയായിരുന്നു. അടുത്തിടെ വിവരം പിതാവ് അറിഞ്ഞതോടെയാണ് ഇതു തട്ടിപ്പാണെന്നു മനസിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ്…
Read More » -
India
പണം വേണ്ട, നീതിയാണ് വേണ്ടത്; സര്‍ക്കാരിന്റെ ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം
കൊല്‍ക്കത്ത: സര്‍ക്കാരിന്റെ നഷ്ടപരിഹാരം നിരസിച്ച് കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. നഷ്ടപരിഹാരം വേണ്ട , അവളുടെ മരണത്തിന് പകരമായി പണം സ്വീകരിച്ചാല്‍ അത് അവളെ അപമാനിക്കുന്നതിന് തുല്യമാണ്. വേണ്ടത് നീതിയാണെന്ന് പിതാവ് പറഞ്ഞു. സി.ബി.ഐ. അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച പോലീസ് ആത്മഹത്യ എന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. കേസ് സി.ബി.ഐ. ഏറ്റെടുത്തിരുന്നു. സി.ബി.ഐ. സംഘം ഡോക്ടറുടെ കുടുംബത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുടുംബം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് സി.ബി.ഐ. ഉറപ്പു നല്‍കിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളെ പിന്തുണച്ചവര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ ചോദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പറയാന്‍ സാധിക്കില്ല. തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ്…
Read More » -
Crime
പിടിഎ യോഗത്തിനിടെ പ്രഥമാധ്യാപികയെ മര്‍ദ്ദിച്ചു പൂര്‍വവിദ്യാര്‍ഥി; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: മലയാലപ്പുഴ കോഴിക്കുന്നം ഗവ.എല്‍.പി.എസിലെ പ്രധാന അധ്യാപിക ഗീതയെ പൂര്‍വ വിദ്യാര്‍ഥി മര്‍ദിച്ചത് സമനില തെറ്റിയ രീതിയില്‍. സ്ത്രീകളായ അധ്യാപകരും രക്ഷിതാക്കളും ഉള്ള പിടിഎ പൊതുയോഗം നടക്കുന്നതിനിടെയാണ് പൂര്‍വ വിദ്യാര്‍ഥി വിഷ്ണു എസ്. നായര്‍ ആക്രമിച്ചത്. സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന തന്റെ ഭര്‍ത്താവിനെ മര്‍ദിക്കാന്‍ വിഷ്ണു ശ്രമിച്ചുവെന്നും അത് തടയാന്‍ നോക്കിയപ്പോള്‍ മുഖത്ത് അടിക്കുകയായിരുന്നുവെന്നും പ്രധാന അധ്യാപിക ഗീത പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഇയാള്‍ റോഡിലൂടെ അക്രമാസക്തനായി നടക്കുന്നതും സ്‌കൂളില്‍ വന്നു കയറി ആക്രമണം നടത്തുന്നതുമായ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ‘എന്റെ ജീവിതം തകര്‍ത്തു, നീയിവിടെ വാഴില്ല, കണ്ണടിച്ചു പൊട്ടിക്കും എന്നു ഭീഷണിപ്പെടുത്തി കൊണ്ടാണ് ഇയാള്‍ അധ്യാപികയെ മര്‍ദ്ദിച്ചത്. ഇയാള്‍ ഈ സ്‌കൂളില്‍ മുന്‍പ് വിദ്യാര്‍ഥിയായിരുന്നുവെന്ന് പ്രധാന അധ്യാപിക ഗീത പറഞ്ഞു. ആ ക്ലാസുകളില്‍ ഗീത ഇയാളെ പഠിപ്പിച്ചിവട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് സമനില തെറ്റിയ നിലയിലാണ് വിഷ്ണു സ്‌കൂളില്‍ വന്നു കയറിയത്. അതിന് മുന്‍പ് പുറത്തും ഇയാള്‍ അക്രമം…
Read More » -
Kerala
കാലില്‍ പുഴുവരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച വൃദ്ധയെ രോഗം ഭേദമാകും മുന്‍പ് മടക്കി അയച്ചു
മലപ്പുറം: പരിചരിക്കാന്‍ ആരുമില്ലാതെ കാലില്‍ പുഴുവരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച 68കാരിയെ രോഗം ഭേദമാകും മുന്‍പ് വീട്ടിലേക്ക് തിരിച്ചയച്ചതായി പരാതി. കരുളായി നിലംപതിയിലെ പ്രേമലീലയെ ആണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചതായി പരാതി ഉയര്‍ന്നത്. കാലില്‍ പുഴുവരിച്ച നിലയില്‍ ഗുരുതരവാസ്ഥയില്‍ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാര്‍ വീണ്ടും ആശുപത്രിയിലാക്കി. അതേസമയം, പ്രേമലീല ആവശ്യരപ്പെട്ടത് അനുസരിച്ചാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മന്ത് രോഗം ബാധിച്ച് കാലില്‍ ഗുരുതരമായ മുറിവുകളും കിടപ്പുരോഗിയായിരുന്ന ഇവരുടെ ശരീരത്തിന്റെ പലഭാഗത്തും പൊട്ടിയിട്ടുമുണ്ട്,? ഇവിടെയെല്ലാം പഴുത്ത് പുഴുവരിച്ച നിലയിലാണ്. ഈ അവസ്ഥയിലാണ് ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്.
Read More » -
Crime
ആലപ്പുഴയില്‍ ദലിത് യുവതിയെ ജോലിക്കായി വിളിച്ചു വരുത്തി മദ്യം നല്‍കി പീഡിപ്പിച്ചു; ഭരണങ്ങാനം സ്വദേശി അറസ്റ്റില്‍
ആലപ്പുഴ: നഗരത്തില്‍ ദലിത് യുവതിയെ ജോലിക്കായി വിളിച്ചു വരുത്തിയ ശേഷം മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം സ്വദേശി സബിന്‍ മാത്യുവിനെ ആണ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കോട്ടയം ഭരണങ്ങാനം സ്വദേശി സബിന്‍ മാത്യുവിനെയാണ് നഗരത്തിലെ ഹോം സ്റ്റേയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത് . ഓണ്‍ലൈന്‍ വഴി സെയില്‍സ് എക്‌സിക്യൂട്ടീവിനെ അവശ്യം ഉണ്ടെന്ന് പരസ്യം നല്‍കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് സ്വദേശിനിയുമായി സെബിന്‍ ഫോണില്‍ സംസാരിച്ചു. വീടുകള്‍ തോറും കയറി സാധനങ്ങള്‍ വില്‍ക്കുന്ന ജോലിയാണെന്ന് പറഞ്ഞപ്പോള്‍ താല്‍പര്യമില്ലെന്നു യുവതി അറിയിച്ചു. തുടര്‍ന്ന് മറ്റൊരു യുവതിയെ കൊണ്ട് വിളിപ്പിച്ചു. ആലപ്പുഴയില്‍ ഇന്റര്‍വ്യൂവിനായി എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. വൈകിട്ട് 5 മണിയോടെ യുവതി എത്തി. ഇന്റര്‍വ്യൂ സമയം കഴിഞ്ഞെന്നും രാത്രിയില്‍ ആലപ്പുഴയില്‍ തുടര്‍ന്ന് പിറ്റേദിവസം പങ്കെടുക്കാമെന്നും സെബിന്‍ പറഞ്ഞു. മദ്യവുമായി ഇയാള്‍ പിന്നീട് മടങ്ങി എത്തി. യുവതി എതിര്‍ത്തതോടെ ആക്രമിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. ആണ്‍ സുഹൃത്തിനെ…
Read More » -
Crime
ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് 9 ദിവസത്തിനുശേഷം
ലഖ്‌നൗ: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഉത്തരാഖണ്ഡിലും സമാനമായ കൊലപാതകം. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 33-കാരിയായ നഴ്‌സ് ആണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ബിലാസ്പുര്‍ കോളനിയില്‍ പതിനൊന്ന് വയസുള്ള മകളുമായി വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍. ജൂലൈയ് 30-ന് വൈകുന്നേരം ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് സഹോദരി ജൂലൈ 31-ാം തീയതി രുദ്രാപുര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 8-ന് യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ദിബ്ദിബ പ്രദേശത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാജസ്ഥാനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ കാണാതായ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ…
Read More » -
Kerala
അവധി ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തി; ഒന്നാം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
മലപ്പുറം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ആറുവയസ്സുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. തിരൂർ താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലിഷ് മീഡിയം എല്‍പി സ്‌കുളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന എം.വി. മുഹമ്മദ് ഷെഹ്‌സിന്‍ (6) ആണ് മരിച്ചത്. ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തില്‍ വീണാണു മരണം. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകനാണ്. അവധി ദിനത്തില്‍ കോട്ടത്തറയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഷെഹസിന്‍. മുഹമ്മദ് ഷാദില്‍ സഹോദരനാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം വെള്ളിയാഴ്ച കബറടക്കം നടത്തും. ഷെഹ്‌സിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ഫാത്തിമ മാതാ എല്‍പി സ്‌കൂളിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
Crime
ഉടുമ്പന്‍ചോലയില്‍ പിഞ്ചുകുഞ്ഞ് വീടിന് സമീപം മരിച്ചനിലയില്‍; തൊട്ടടുത്ത് അമ്മൂമ്മ അവശനിലയില്‍
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ രണ്ടുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. തൊട്ടരികിലായി അവശനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മുതല്‍ കുഞ്ഞിനെയും അമ്മൂമ്മ ജാന്‍സിയെയും കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള പുഴയോരത്ത് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അമ്മൂമ്മയെ അവശനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൊഴി എടുത്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് ഉടുമ്പന്‍ചോല പൊലീസ് പറയുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മൂമ്മയെ ഉടന്‍ തന്നെ അടിമാലിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മൂമ്മയുടെ മനോനില മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ്…
Read More »