Month: August 2024

  • Crime

    മുക്കുപണ്ടം പകരംവച്ച് 17.20 കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി!

    കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുന്‍ മാനേജര്‍ 17.20 കോടി രൂപയുടെ സ്വര്‍ണവുമായി മുങ്ങി. പണയ സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. കോയമ്പത്തൂര്‍ മേട്ടുപ്പാളയം പോത്തി സ്ട്രീറ്റില്‍ എസ് മധ ജയകുമാര്‍ (34) ആണ് തട്ടിപ്പ് നടത്തിയത്. മുക്കുപണ്ടം പകരം വച്ച് 26.24 കിലോ സ്വര്‍ണമാണ് ഇയാള്‍ കൈക്കലാക്കിയത്. ഇയാള്‍ക്കെതിര വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കില്‍ പുതുതായി ചാര്‍ജെടുത്ത മാനേജര്‍ വി. ഇര്‍ഷാദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ ആറ് വരെയുള്ള കാലയളവില്‍ പണയം വച്ച സ്വര്‍ണമാണ് തിരിമറി നടത്തിയത്. ഇടപാടുകാര്‍ ബാങ്കില്‍ പണയം വെച്ച 42 അക്കൗണ്ടുകളില്‍ നിന്ന് സ്വര്‍ണം നഷ്ടമായെന്നാണ് പരാതി. ജൂലൈയില്‍ ഇയാള്‍ക്ക് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നെങ്കിലും അവിടെ ചാര്‍ജെടുത്തില്ല. ഇതോടെ ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് പുറത്താകുകയും ചെയ്തു. ഓഗസ്റ്റ്…

    Read More »
  • Kerala

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; തീരുമാനം രഞ്ജിനിയുടെ ഹര്‍ജിക്ക് പിന്നാലെ

    തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു തീരുമാനം. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീല്‍ നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിനു പിന്നാലെയായിരിക്കും തീരുമാനം. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ താനടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണു രഞ്ജിനി പറയുന്നത്. മൊഴി നല്‍കിയപ്പോള്‍ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്നു ജസ്റ്റിസ് ഹേമ ഉറപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുന്‍പ് അതില്‍ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നുമാണ് രഞ്ജിനിയുടെ ആവശ്യം.

    Read More »
  • India

    പാളത്തിലെ പാറക്കല്ല് അട്ടിമറിയോ? സബര്‍മതി എക്സ്പ്രസിന്റെ 22 കോച്ചുകള്‍ പാളംതെറ്റി, അപകടം കാന്‍പുരില്‍

    ലഖ്‌നൗ: വാരാണസിയില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോയ സബര്‍മതി എക്സ്പ്രസിന്റെ (19168) 22 കോച്ചുകള്‍ പാളംതെറ്റി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. റെയില്‍പാളത്തിലുണ്ടായിരുന്ന പാറക്കല്ലില്‍ എന്‍ജിന്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം. കാന്‍പുര്‍ സ്റ്റേഷന്‍ വിട്ടശേഷം ഭിംസെനിലെത്തിയപ്പോഴായിരുന്നു സംഭവം. അപകടം നടന്ന ഉടന്‍ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി യാത്രക്കാരെ ട്രെയിനില്‍നിന്ന് സുരക്ഷിതമായി പുറത്തിറക്കി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. യാത്രക്കാരെ കാന്‍പുരിലെത്തിക്കാന്‍ റെയില്‍വേ ബസ്സുകള്‍ സജ്ജമാക്കി. ഇടിച്ചതിന്റെ അടയാളങ്ങള്‍ എന്‍ജിനില്‍ ഉണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തെളിവുകള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോയും യു.പി. പോലീസും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Crime

    കുടുംബവഴക്ക്: കണ്ണൂർ ഇരിട്ടിയിൽ  ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു

       കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാടിനെ നടുക്കി ഇരട്ട കൊലപാതകം. മാതാവും മകളും വെട്ടേറ്റു മരിച്ചു.  വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53),  മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇരുവരെയും വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനിടെ സെല്‍മയുടെ മകൻ 12 വയസുകാരനായ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ 3 പേരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും സ്ത്രീകള്‍ 2 പേരും മരണമടയുകയായിരുന്നു. ഇരിട്ടി നഗരസഭയ്ക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസ്  നിഗമനം. സെൽമയെ വെട്ടുന്നതിനിടെയിൽ തടയാൻ ചെന്നപ്പോഴാണ് ഉമ്മ അലീമയ്ക്കും വെട്ടേറ്റതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കാണ് ദാരുണ സംഭവം.  ആക്രമണത്തിനിടെ ഷാഹുൽ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി വൈ…

    Read More »
  • NEWS

    ചാരിത്ര ശുദ്ധിയിൽ സംശയം: ഭാര്യയെ  വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച  സംഭവത്തിൽ പ്രവാസിയായ ഭർത്താവ് അറസ്റ്റിൽ

    കാസര്‍കോട്: ഭാര്യയുടെ ചാരിത്രശുദ്ധിയിൽ സംശയാലുവായ  ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ഭാര്യ ഗുരുതരാവസ്ഥയിൽ. തലയ്ക്കും കൈക്കും വെട്ടേറ്റ യുവതിയെ കാസർകോട് കെയർവെൽ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പ്രവാസിയായ ഭർത്താവിനെ പൊലിസ് അറസ്റ്റ് ചെയ്‌തു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഭർത്താവ് പൊലീസ് പിടിയിലായത്. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഷംസീന (30) യ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് ഇസ്മായിൽ (42) ആണ് അറസ്റ്റിലായത്. യുവതിക്ക് വെട്ടേറ്റ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയച്ചത്. മേൽപറമ്പ് പൊലീസ് കുതിച്ചെത്തിയപ്പോൾ വീടിൻ്റെ വരാന്തയിൽ രക്തം തളം കെട്ടി കിടക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ  ഷംസീനയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവ് ഇസ്മായിലിനെ പിന്നീട് പിടികൂടുകയായിരുന്നു. ഇസ്മായിലിന് ഷംസീനയിൽ സംശയം തോന്നി പലപ്പോഴും മർദ്ദിക്കാറുണ്ടെന്ന് ബന്ധുക്കളും പ്രദേശവാസികളും പറയുന്നു. 10 വർഷം മുമ്പാണ് ഇസ്മായിൽ ഷംസീനയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു പെണ്ണും രണ്ട് ആൺമക്കളും ഉണ്ട്. ഇസ്മായിൽ ആദ്യ ഭാര്യയെയും ഇതേപോലെ സംശയത്തിൻ്റെ പേരിൽ കൈ…

    Read More »
  • Kerala

    ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്  പുറത്തുവിടുമോ…? റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ

       മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന്  പുറത്തുവിടാനിരിക്കെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. നടി രഞ്ജനിയാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. അപ്പീൽ നിലനിൽക്കുമോ എന്ന് തിങ്കളാഴ്ച പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട്  ഇന്ന് പുറത്തുവിടാനായിരുന്നു തീരുമാനം. റിപ്പോർട്ടിലെ 233 പേജുകളുടെ പകർപ്പാണ് പുറത്തുവിടാനിരുന്നത്. വിവരാവകാശ നിയമപ്രകാരം  മാധ്യമപ്രവർത്തകർ ഉൾപ്പെടെ 5 പേരാണ് റിപ്പോർട്ടിന്റെ പകർപ്പിന്  അപേക്ഷ നൽകിയത്. ഈ സാഹചര്യത്തിൽ റിപ്പോർട്ട് ഇന്ന് പുറത്തുവിടുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുൻപ്…

    Read More »
  • Crime

    കുടുംബവഴക്ക്: കണ്ണൂർ ഇരിട്ടിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു

        കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാടിനെ നടുക്കി ഇരട്ട കൊലപാതകം. മാതാവും മകളും വെട്ടേറ്റു മരിച്ചു.  വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53),  മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇവരെ വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ 3 പേരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും സ്ത്രീകള്‍ 2 പേരും മരണമടയുകയായിരുന്നു. ഇരിട്ടി നഗരസഭയ്ക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസ്  നിഗമനം. സെൽമയെ വെട്ടുന്നതിനിടെയിൽ തടയാൻ ചെന്നപ്പോഴാണ് ഉമ്മ അലീമയ്ക്കും വെട്ടേറ്റതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി വൈ എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗമെത്തി തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലെടുത്ത…

    Read More »
  • Fiction

    അഹന്തയുടെ കോട്ടകൾ തകർത്താൽ മാത്രമേ, ആദരവ് അര്‍ഹിക്കുന്ന വ്യക്തിത്വം നമ്മിൽ രൂപപ്പെടൂ

    വെളിച്ചം ആ രാജാവ് വളരെ ശാന്തനും വിനയാന്വിതനുമാണ് എന്നാണ് പൊതു അഭിപ്രായം. ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ ഗുരുവിനോട് അദ്ദേഹം ചോദിച്ചു: “എന്താണ് അഹംഭാവം?” ഗുരു പറഞ്ഞു: “ഇത്രയും നിസ്സാരമായ ചോദ്യം ഒരു രാജാവ് ചോദിക്കുമെന്ന് ഞാന്‍ കരുതിയില്ല.” പൊതുസദസ്സിലായിരുന്നതു കൊണ്ട് ആ മറുപടി കേട്ട് രാജാവിന്റെ മുഖം ചുവന്നു. ഗുരു പറഞ്ഞു: “രാജാവേ, ഇതാണ് അഹംഭാവം…” എന്തു കേള്‍ക്കുമ്പോഴാണോ എവിടെ തൊടുമ്പോഴാണോ ഒരാള്‍ക്ക് മുറിപ്പെടുന്നത്. അതാണയാളുടെ ഈഗോ. സ്വയം കെട്ടിപ്പൊക്കുന്ന ചീട്ടുകൊട്ടാരങ്ങളിലാണ് ഓരോരുത്തരും കഴിയുന്നത്. പുറമേ ബലപ്പെടുത്തുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നേയുളളൂ. ചെറിയ ഇളക്കം തട്ടിയാല്‍ എല്ലാം ഇടിഞ്ഞുവീഴും. സ്ഥാനങ്ങളുടെയോ ബഹുമതികളുടെയോ പേരില്‍ എല്ലാവരും അഹന്തയുടെ കോട്ടകള്‍ നിര്‍മ്മിക്കുന്നുണ്ട്. ചെറുസ്ഥാനങ്ങളില്‍ വിഹരിക്കുന്നവര്‍ പോലും തങ്ങളുടേതായ സ്ഥാനപ്പേരുകളുടെ പ്രദര്‍ശനം സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം ഉറപ്പിക്കുന്നുണ്ട്. ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഇല്ലാതാകുന്നതോ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ഉയര്‍ത്തപ്പെടുന്നതോ അല്ല ഒരാളുടെ സ്വത്വബോധം. അത് സ്വയം ബോധത്തില്‍ നിന്നും രൂപപ്പെടേണ്ടതാണ്. ആദരവ് അര്‍ഹിക്കുന്ന വ്യക്തിത്വം അങ്ങനെയാന് ഓരോ വ്യക്തിയിലും രൂപപ്പെടുന്നത്.…

    Read More »
  • India

    മലയാളം തിളങ്ങി: ‘ആട്ടം’ ദേശീയ ചലച്ചിത്ര പുരസ്കാരം നേടി: മികച്ച നടി നിത്യ മേനോൻ, മികച്ച നടൻ ഋഷഭ് ഷെട്ടി

       എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം: ആട്ടം, നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോന്‍, മാനസി പരേഖ്, നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തെര‍ഞ്ഞെടുത്തു. ‘സൗദി വെള്ളക്ക’ മികച്ച മലയാള ചിത്രം. ‘കെജിഎഫ്’ ആണ് മികച്ച കന്നഡ ചിത്രം. മികച്ച ഛായാഗ്രാഹകൻ: രവി വർമൻ (പൊന്നിയിൻ സെൽവൻ) മികച്ച ജനപ്രിയ ചിത്രം: കാന്താര പുരസ്കാരങ്ങൾ ഇങ്ങനെ: നടൻ- റിഷഭ് ഷെട്ടി (കാന്താര) മികച്ച നടി- നിത്യാ മേനോൻ, മാനസി പരേഖ് സംവിധായകൻ- സൂരജ് ആർ ബർജാത്യ ഊഞ്ചായി ജനപ്രിയ ചിത്രം- കാന്താര നവാ​ഗത സംവിധായകൻ- പ്രമോദ് കുമാർ- ഫോജ ഫീച്ചർ ഫിലിം- ആട്ടം തിരക്കഥ- ആനന്ദ് ഏകർഷി (ആട്ടം) തെലുങ്ക് ചിത്രം- കാർത്തികേയ 2. തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ മലയാള ചിത്രം- സൗദി വെള്ളക്ക കന്നഡ ചിത്രം- കെ.ജി.എഫ് 2 ഹിന്ദി ചിത്രം- ​ഗുൽമോഹർ നൃത്തസംവിധാനം- ജാനി, സതീഷ്…

    Read More »
  • Kerala

    ആടുജീവിത’ത്തിന് 8 പുരസ്കാരങ്ങൾ: പൃഥ്വിരാജ് മികച്ച നടൻ, ഉർവാശി-ബീന ആർ ചന്ദ്രൻ നടിമാർ, സംസ്ഥാന അവാർഡ്  പ്രഖ്യാപിച്ചു

    മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ  പ്രഖ്യാപിച്ചു. മികച്ച സംവിധായകൻ: ബ്ലെസി. ചിത്രം: ആടുജീവിതം. ജനപ്രിയ ചിത്രം, മികച്ച തിരക്കഥ, ഛായാഗ്രഹണം ഉൾപ്പടെ 8 പുരസ്കാരങ്ങള്‍ നേടി ആടുജീവിതം തിളങ്ങി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ‘ആടുജീവിതം’ നേടി. മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ.എസ് (ആടുജീവിതം). മികച്ച സ്വഭാവ നടൻ: വിജയരാഘവൻ. മികച്ച സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രൻ. ‘കാതലി’ലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. മികച്ച നടിമാരായി ഉർവശിയെയും (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രനെയും (തടവ്) തിരഞ്ഞെടുത്തു. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖാണ്  മികച്ച നവാഗത സംവിധായകൻ. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ). . സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര…

    Read More »
Back to top button
error: