എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം: ആട്ടം, നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോന്‍, മാനസി പരേഖ്, നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തെരഞ്ഞെടുത്തു. ‘സൗദി വെള്ളക്ക’ മികച്ച മലയാള ചിത്രം. ‘കെജിഎഫ്’ ആണ് മികച്ച കന്നഡ ചിത്രം.
മികച്ച ഛായാഗ്രാഹകൻ: രവി വർമൻ (പൊന്നിയിൻ സെൽവൻ)
മികച്ച ജനപ്രിയ ചിത്രം: കാന്താര
പുരസ്കാരങ്ങൾ ഇങ്ങനെ:
നടൻ- റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി- നിത്യാ മേനോൻ, മാനസി പരേഖ്
സംവിധായകൻ- സൂരജ് ആർ ബർജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം- കാന്താര
നവാഗത സംവിധായകൻ- പ്രമോദ് കുമാർ- ഫോജ
ഫീച്ചർ ഫിലിം- ആട്ടം
തിരക്കഥ- ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം- കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം- സൗദി വെള്ളക്ക
കന്നഡ ചിത്രം- കെ.ജി.എഫ് 2
ഹിന്ദി ചിത്രം- ഗുൽമോഹർ
നൃത്തസംവിധാനം- ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന- നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീതസംവിധായകൻ- പ്രീതം (ബ്രഹ്മാമാസ്ത്ര)
ബി.ജി.എം- എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ്- ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ- ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ- രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
ഗായിക- ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകൻ- അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി- നീന ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്കാരം:
നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ)
സംഗീത സംവിധായകൻ- സഞ്ജയ് സലിൽ ചൗധരി
2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
വിവിധ പുരസ്കാരങ്ങളുടെ പേരുകളിൽ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കി.