KeralaNEWS

ആടുജീവിത’ത്തിന് 8 പുരസ്കാരങ്ങൾ: പൃഥ്വിരാജ് മികച്ച നടൻ, ഉർവാശി-ബീന ആർ ചന്ദ്രൻ നടിമാർ, സംസ്ഥാന അവാർഡ്  പ്രഖ്യാപിച്ചു

മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ  പ്രഖ്യാപിച്ചു. മികച്ച സംവിധായകൻ: ബ്ലെസി. ചിത്രം: ആടുജീവിതം. ജനപ്രിയ ചിത്രം, മികച്ച തിരക്കഥ, ഛായാഗ്രഹണം ഉൾപ്പടെ 8 പുരസ്കാരങ്ങള്‍ നേടി ആടുജീവിതം തിളങ്ങി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ‘ആടുജീവിതം’ നേടി. മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ.എസ് (ആടുജീവിതം).

മികച്ച സ്വഭാവ നടൻ: വിജയരാഘവൻ. മികച്ച സ്വഭാവ നടി: ശ്രീഷ്മ ചന്ദ്രൻ. ‘കാതലി’ലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. മികച്ച നടിമാരായി ഉർവശിയെയും (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രനെയും (തടവ്) തിരഞ്ഞെടുത്തു. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖാണ്  മികച്ച നവാഗത സംവിധായകൻ. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).

Signature-ad

. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണൻ (ഇരട്ട)

ചലച്ചിത്ര​ഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ (പി.പ്രേമചന്ദ്രൻ)
സ്പെഷ്യൽ ജൂറി| നടന്മാർ -കെ.ആർ ​ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് -കാതൽ
സ്പെഷ്യൽ ജൂറി ചിത്രം -​ഗ​ഗനചാരി
നവാ​ഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)
ജനപ്രിയ ചിത്രം -ആടുജീവിതം
നൃത്തസംവിധാനം – വിഷ്ണു (സുലൈഖ മൻസിൽ),
മേക്കപ്പ് ആർട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം)
ശബ്ദരൂപകല്പന- ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
ശബ്ദമിശ്രണം -റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
സിങ്ക് സൗണ്ട്- ഷമീർ അഹമ്മദ് (ഓ ബേബി)
കലാസംവിധായകൻ – മോഹൻദാസ് (2018)
എഡിറ്റിങ് -സം​ഗീത പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)
പിന്നണി ​ഗായിക -ആൻ ആമി (തിങ്കൾപ്പൂവിൻ -പാച്ചുവും അദ്ഭുതവിളക്കും)
പിന്നണി ​ഗായകൻ – വിദ്യാധരൻ മാസ്റ്റർ. (പതിരാണെന്നോർത്തൊരു കനവിൽ – ജനനം 1947 പ്രണയം തുടരുന്നു)

സംഗീതസംവിധായകന്‍ (ബി.ജി.എം)- മാത്യൂസ് പുളിക്കൻ (കാതൽ)
സംഗീതസംവിധായകന്‍- ജസ്റ്റിൻ വർ​ഗീസ് (ചാവേർ)
ഗാനരചയിതാവ്- ഹരീഷ് മോഹനൻ (ചാവേർ)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: