Month: August 2024
-
Kerala
അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം; തീരുമാനം കര്‍ണാടക സര്‍ക്കാരിനു വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരണമോ എന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നത് കര്‍ണാടക സര്‍ക്കാരിനു വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡ്രജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഡ്രജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചെലവ് കണക്കുകള്‍ വ്യക്തമാക്കി കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാന്‍ ഉത്തര കന്നഡ ജില്ലാ കലക്ടര്‍ തീരുമാനിച്ചത്. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്. ഗംഗാവലി പുഴയിലെ തിരച്ചില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുഴയിലെ മണ്ണും മരക്ഷണങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെ അറിയിച്ചത്. തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. 22ന് തിരച്ചിലിനായി ഡ്രജര്‍ എത്തിക്കുമെന്ന് ഉറപ്പാണ് കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. 21ന് വൈകിട്ടോടെ ഷിരൂരില്‍ എത്താമെന്ന് മഞ്ചേശ്വരം എംഎല്‍എ അഷറഫും…
Read More » -
Kerala
എന്തിനാണ് ഇത്ര വെപ്രാളം? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് റോളില്ലെന്ന് മന്ത്രി സജി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് റോളില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഇന്ന് പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ല. സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. പുറത്തുവിടണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ എന്തിനാണ് ഇത്ര വെപ്രാളമെന്നും മന്ത്രി ചോദിച്ചു. കോടതി പറഞ്ഞ സമയത്ത് റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്നാണ് നേരത്തെ അറിഞ്ഞിരുന്നത്. എന്നാല്‍, നടി രഞ്ജിനി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നു. കമ്മിറ്റിക്ക് മൊഴി കൊടുത്ത ആളായതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് അത് പരിശോധിക്കാന്‍ അനുവദിക്കണമെന്നാണ് രഞ്ജിനിയുടെ ആവശ്യം. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
Read More » -
Movie
സമ്മാനമായി നല്‍കിയ വീടിനെ ചൊല്ലി തര്‍ക്കം, രംഭയ്ക്ക് ഗൗണ്ടമണി നല്‍കിയ വീട് തിരികെ ആവശ്യപ്പെട്ട് കുടുംബം
1996ല്‍ കാര്‍ത്തിക്കും ഗൗണ്ടമണിയും പ്രധാന വേഷങ്ങള്‍ ചെയ്ത ‘ഉള്ളത്തൈ അള്ളിത്താ’ എന്ന സിനിമ ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്. ന്യൂജനറേഷന്‍ വരെ റീല്‍ ചെയ്ത് ആഘോഷിക്കുന്ന ‘അഴകിയ ലൈല’ എന്ന സോങ് ഈ ചിത്രത്തിലേതാണ്. ഈ പാട്ടിന്റെ പ്രധാന ആകര്‍ഷണം നടി രംഭയുടെ തട്ടുപൊളിപ്പന്‍ പ്രകടനമായിരുന്നു. രംഭയുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് അത് രംഭയായി മാറിയത്. കരിയറിന്റെ ഉന്നതിയിലായിരുന്നപ്പോള്‍ തമിഴിലെ പ്രശസ്ത ഹാസ്യതാരം ഗൗണ്ടമണി ഒരു വീട് രംഭയ്ക്ക് സൗഹൃദത്തിന്റെ പുറത്ത് സമ്മാനമായി നല്‍കിയിരുന്നുവത്രെ. ഇപ്പോള്‍ ഈ വീട് ഇരുവരും തമ്മിലുള്ള വലിയൊരു യുദ്ധത്തിന് കാരണമായി തീര്‍ന്നിരിക്കുന്നുവെന്നാണ് തമിഴ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗണ്ടമണി നല്‍കിയ വീട് രംഭയില്‍ നിന്നും തിരികെ വാങ്ങാനുള്ള ശ്രമമാണ് നടന്റെ കുടുംബം നടത്തുന്നത്. വീട് തിരികെ വാങ്ങാനുള്ള ശ്രമം ഗൗണ്ടമണിയുടെ കുടുംബം ശക്തമാക്കിയതോടെ രംഭയും നിയമം ഉപയോഗിച്ച് ശക്തമായ പോരാട്ടം നടത്താന്‍ കളത്തില്‍ ഇറങ്ങി. വീട് സ്വന്തമാക്കാന്‍ ഇരുവരും കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍…
Read More » -
Kerala
വരും ദിവസങ്ങളില്‍ മഴ കനക്കും; പത്തനംതിട്ടയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. എറണാകുളം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read More » -
Kerala
ചെലവ് ഒരു കോടിയോളം, ഷിരൂരില്‍ ഡ്രജര്‍ എത്തിക്കുന്നതില്‍ ആശയക്കുഴപ്പം; ഉന്നതതല യോഗം ഇന്ന്
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി പുഴയില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രജര്‍ കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയില്‍ നിന്ന് യന്ത്രം എത്തിക്കണോ എന്നതില്‍ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടുമെന്നുറപ്പില്ലാതിരിക്കെ, സര്‍ക്കാര്‍ വന്‍തുക മുടക്കണോ എന്നതാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഷിരൂര്‍ ദൗത്യത്തിന്റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും. അര്‍ജുനെ കൂടാതെ ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങള്‍ എട്ടും പത്തും കിലോമീറ്ററുകള്‍ അകലെ തീരത്തടിഞ്ഞിരുന്നു. ഇന്നലെയാണ് പുഴയിലിറങ്ങിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ഡ്രജര്‍ എത്തിച്ചശേഷം മതി തിരച്ചിലെന്നായിരുന്നു തീരുമാനം. ഡ്രജര്‍ എത്താന്‍ ഇനി അഞ്ച് ദിവസം കൂടി എടുക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു. വൃഷ്ടിപ്രദേശത്തെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വര്‍ധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴയ്ക്ക്…
Read More » -
Kerala
റോഡിലുണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ ഒഴുകിപ്പോയി; വൈദികനെ രക്ഷപ്പെടുത്തി
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയില്‍ വൈദികന്റെ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന മുള്ളരിങ്ങാട് ലൂര്‍ദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കനത്ത മഴയെത്തുടര്‍ന്ന് മുള്ളരിങ്ങാട് – തലക്കോട് റോഡില്‍ വെള്ളം കയറിയിരുന്നു. റോഡിലുണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം നിര്‍ത്താതെ പെയ്ത മഴയില്‍ മുള്ളരിങ്ങാട് പുഴയില്‍ വെള്ളം ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തിരുന്നു. വലിയകണ്ടം ഭാഗത്തു വച്ചാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ മേഖലയില്‍ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. വലിയകണ്ടം, തറുതല എന്നിവടങ്ങളില്‍ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Read More » -
Kerala
ഓട്ടോറിക്ഷ പെര്‍മിറ്റില്‍ ഇളവ്; ഇനി ദൂരപരിധിയില്ല, കേരളം മുഴുവന്‍ കറങ്ങാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. കേരളം മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റിലെ ഇളവ്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഈ തീരുമാനം. ‘ഓട്ടോറിക്ഷ ഇന്‍ ദ സ്റ്റേറ്റ്’ എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും. പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി റജിസ്ട്രര്‍ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തുകൊണ്ടായിരുന്നു പെര്‍മിറ്റ് നിയന്ത്രിയിച്ചിരുന്നത്. എന്നാല്‍, പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം…
Read More » -
NEWS
ഇരിട്ടി ഇരട്ട കൊലപാതകം: കൊലയ്ക്ക് കാരണം കുടുംബവഴക്കും ലഹരി ഉപയോഗവും, പ്രതിയെ അറസ്റ്റു ചെയ്തു
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാടിനെ നടുക്കിയ ഇരട്ട കൊലപാതക കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് അറസ്റ്റിലായത്. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55)യും മകൾ സൽമ (36)യുമാണ് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ക്രൂരമായി കൊല്ലപ്പെട്ടയത്. സൽമയുടെ ഭർത്താവ് ഷാഹുൽ ഹമീദ് ആണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി. അക്രമണത്തിനിടെ പരിക്കേറ്റ ഷാഹുൽ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിക്കവേ സൽമയുടെ മകൻ ഫഹദി (12)നും പരിക്കേറ്റിരുന്നു. ഫഹദ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഷാഹുൽ ഹമീദ് ഇരുവരെയും അക്രമിക്കുന്ന സമയത്ത് സൽമയുടെ മകൻ ഫർഹാൻ, സഹോദരൻ ഷരീഫിൻ്റ ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ഭയന്ന് റൂമിന്റെ വാതിൽ അടച്ചതിനാൽ അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വെട്ടേറ്റ്…
Read More » -
India
രാഹുലും കൊളംബിയന്‍ മാഫിയാ തലവനുമായി എന്തു ബന്ധം? പ്രതിപക്ഷ നേതാവിന് രണ്ടു മക്കളോ?
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ അച്ഛനാണെന്ന ആരോപണം ഉന്നയിച്ച് വീക്ക്‌ലി ബ്ലിറ്റ്‌സ് എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ലേഖനം. ഗുരുതര ആരോപണമാണ് രാഹുലിനെതിരെ മാഗസീന്‍ ഉയര്‍ത്തുന്നത്. എന്നാല്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു. രാഹുല്‍ ഗാന്ധി അഥവാ രാഹുല്‍ വിന്‍സിയുടെ ദുരുഹമായ ജീവിതവും, അവിഹിത ബന്ധങ്ങളും കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാത്തലവന്റെ മകളുമായുള്ള ബന്ധത്തില്‍ ന്യാക്ക് വിന്‍സി എന്ന പത്തൊമ്പതുകാരനായ ആണ്‍കുട്ടിയും പതിനഞ്ചുകാരി മിനിക്ക് വിന്‍സി എന്നിങ്ങനെ രണ്ട് മക്കളും ഉണ്ടെന്നാണ് മാഗസീന്‍ ആരോപിക്കുന്നത്. സലാഹുദ്ദീന്‍ ഷൊഹൈബ് ചൗധരി എന്ന ആളാണ് ലേഖനം എഴുതിയിരിക്കുന്നത്. ബ്ലിറ്റ്‌സ് എക്‌സ്‌ക്ലൂസീവ് ആയി ഇന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതും. തെളിയിക്കാന്‍ ആകാത്ത ചില ആരോപണങ്ങളും ചില വസ്തുതകളും, അര്‍ദ്ധസത്യങ്ങളും ആണ് വിദേശ മാധ്യമം ഉയര്‍ത്തുന്നത്. ചില ഫോട്ടോകളും പുറത്തു വിട്ടിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ്…
Read More » -
India
യുവ ഡോക്ടറുടെ കൊലപാതകം: ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. അത്യാഹിത വിഭാഗത്തില്‍ മാത്രമായിരിക്കും ഡോക്ടര്‍മാരുടെ സേവനം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ, പി.ജി അസോസിയേഷന്‍, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ തുടങ്ങി എല്ലാ സംഘടനകളും സമരത്തിന്റെ ഭാഗമാകും. കഴിഞ്ഞദിവസവും പി.ജി ഡോക്ടേഴ്സും റസിഡന്‍സ് സീനിയര്‍ ഡോക്ടര്‍മാരും സമരം നടത്തിയിരുന്നു. രാവിലെ ആറു മുതല്‍ ഞായറാഴ്ച രാവിലെ ആറു വരെയാണ് പ്രതിഷേധ സമരം. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഓള്‍ ഇന്‍ഡ്യാ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ദേശീയ തലത്തില്‍ കരിദിനം ആചരിക്കും. കെ.ജി.എം.ഒ.എയും പ്രതിഷേധ ദിനത്തില്‍ പങ്കുചേരും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. ഡോക്ടര്‍മാരില്‍ 60 ശതമാനത്തിലധികം വനിതകളാണ്. അവര്‍ക്ക് മതിയായ സുരക്ഷയില്ലാതെ ആശുപത്രിയില്‍ ജോലി ചെയ്യാനാകില്ലെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ ജെ. നായക് വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകല്‍ വിഷയത്തില്‍ അടിയന്തര…
Read More »