CrimeNEWS

കുടുംബവഴക്ക്: കണ്ണൂർ ഇരിട്ടിയിൽ  ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു

   കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാടിനെ നടുക്കി ഇരട്ട കൊലപാതകം. മാതാവും മകളും വെട്ടേറ്റു മരിച്ചു.  വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53),  മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇരുവരെയും വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനിടെ സെല്‍മയുടെ മകൻ 12 വയസുകാരനായ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

Signature-ad

ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ 3 പേരെയും ആശുപത്രിയിലെത്തിച്ചു എങ്കിലും സ്ത്രീകള്‍ 2 പേരും മരണമടയുകയായിരുന്നു. ഇരിട്ടി നഗരസഭയ്ക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസ്  നിഗമനം. സെൽമയെ വെട്ടുന്നതിനിടെയിൽ തടയാൻ ചെന്നപ്പോഴാണ് ഉമ്മ അലീമയ്ക്കും വെട്ടേറ്റതെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കാണ് ദാരുണ സംഭവം.  ആക്രമണത്തിനിടെ ഷാഹുൽ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി വൈ എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗമെത്തി തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലെടുത്ത ഷാഹുലിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. പൊലിസ് നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: