Month: May 2024

  • Kerala

    കോട്ടയത്ത് ഇടിമിന്നലേറ്റ് ടാറിങ് തൊഴിലാളി മരിച്ചു

    കോട്ടയം: ഇടിമിന്നലേറ്റ്  ടാറിങ് തൊഴിലാളി മരിച്ചു.കറുകച്ചാൽ  കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി കെ ബിനു(37)വാണ്  മരിച്ചത്.  ഇടമറുകിലെ സ്വകാര്യ സ്ഥാപനത്തിൽ ടാറിങ് ജോലി നടക്കവെ ഇന്നലെ വൈകിട്ട് നാലു മണിക്കായിരുന്നു  അപകടം. മറ്റ് തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ. ഭാര്യ : ഷീല ബിനു. മക്കൾ : അനൂപ് വി ബിനു, അനിഘ  ബിനു.

    Read More »
  • Kerala

    ടോറസും ടിപ്പറും നിരത്തുകളിലെ കാലന്മാർ: കണ്ണൂരില്‍  സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, തൃശൂരില്‍ അപകടത്തിൽ 10 ലേറെ പേര്‍ക്ക് പരിക്ക്

            സംസ്ഥാനത്ത് ടിപ്പർ ലോറിയും ടോറസും അപകടങ്ങൾ വിതയ്ക്കുന്നു. കണ്ണൂർ ജില്ലയിലെ പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പർ ഇടിച്ച് ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥി ദാരുണമായി മരിച്ചു. തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 ഓളം പേര്‍ക്ക് പരിക്ക്. പാനൂര്‍ ചെറിയ പറമ്പത്ത് മുനീര്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫായിസാണ് മരിച്ചത്. ഇന്നലെ (വ്യാഴം) വൈകുന്നേരം 4  മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂരിലെ ചെറുപുഴയില്‍ ബുധനാഴ്ച രാവിലെ ടിപ്പറിടിച്ച് വയോധികന്‍ മരിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു ദുരന്തം കൂടി സംഭവിച്ചത്. ഗുരുവായൂർ- കൊട്ടാരക്കര  കെഎസ്ആര്‍ടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമായി തൃശൂര്‍ കുന്നംകുളം കുറുക്കന്‍ പാറയില്‍  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 ഓളം പേര്‍ക്ക് പരിക്കു പറ്റി. ടോറസ് വെട്ടിപ്പൊളിച്ചാണ് കുടുങ്ങിപ്പോയ ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ…

    Read More »
  • Kerala

    പകൽ പൊള്ളും , രാത്രി കുളിരും: സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്കൊപ്പം രാത്രി ശക്തമായ മഴയ്ക്കും സാധ്യത

          നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്തു. ഇന്നും പകൽ കഠിനമായ ചൂട് അനുഭവപ്പെടുമെങ്കിലും രാത്രി ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ: ജാഗ്രതാ നിർദേശം ഇടിമിന്നൽ അപകടകാരികളാണ്. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിർദേശിച്ചു. പകൽ സമയത്ത് കനത്ത ചൂട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെ 12…

    Read More »
  • Kerala

    സംസ്ഥാനത്ത് കുഴഞ്ഞു വീണുള്ള മരണങ്ങൾ വര്‍ധിക്കുന്നു; സൂര്യാഘാതമെന്ന് നിഗമനം, ആശങ്കയില്‍ ജനങ്ങൾ

    സംസ്ഥാനത്ത് കുഴഞ്ഞുവീണുള്ള മരണങ്ങൾ വർധിച്ചു വരുന്നു. അരോഗദൃഢഗാത്രരായ സ്ത്രീകളും പുരുഷന്മാരുമാണ് പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നത്. സൂര്യാഘാതമാണ് ഈ മരണങ്ങൾക്കു പിന്നിലെന്നാണ് നിഗമനം. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് 2 പേർ കുഴഞ്ഞുവീണു മരിച്ചു. മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസിൽ ആർ ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടിൽ സരോജിനി (56) എന്നിവരാണ് മരിച്ചത്. സൂര്യാഘാതമാണ് ഇരുവരുടെയും മരണകാരണം എന്നാണ് സംശയം. രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്കൂളിന് സമീപത്തുവെച്ചാണ് സരോജിനി കുഴഞ്ഞുവീണത്. സമീത്തുണ്ടായിരുന്നവർ ചേർന്ന് ഉടൻ പുഞ്ചക്കോട്ടെ ക്ലിനിക്കിലും തുടർന്ന് മദർകെയർ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പറവൂരിൽ കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഗോതുരുത്ത് കോണത്ത് തോമസ് (ടോമി- 64) ആണ് മരിച്ചത്. കോഴിക്കോട് പന്നിയങ്കര സ്വദേശി പെയിന്റിങ് തൊഴിലാളി വിജേഷ് മരണപ്പെട്ടതും സൂര്യതാപമേറ്റാണെന്ന്  പറയപ്പെടുന്നു. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരണം…

    Read More »
  • Kerala

    പരോളിലിറങ്ങി മുങ്ങിയ  കൊലക്കേസ് പ്രതി 20 വര്‍ഷത്തിനുശേഷം ജയിലില്‍ തിരിച്ചെത്തി; ഇടുക്കി സ്വദേശിയായ ഇയാൾ ഒളിവിൽ കഴിഞ്ഞത് വയനാട്ടില്‍

         കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട തങ്കച്ചൻ ജയിലിലാവുന്നത് 2000ത്തിലാണ്.     ഇടുക്കി സ്വദേശിയായ ഇയാൾ 3 വർഷത്തോളം ജയിലിൽ കഴിഞ്ഞു. 2003ൽ പരോളിലിറങ്ങി മുങ്ങിയതാണ് തങ്കച്ചൻ. പിന്നീട് തിരിച്ചെത്തിയില്ല. വീട്ടിലും നാട്ടിലും പൊലീസ് അരിച്ചു പെറുക്കി. പക്ഷേ കണ്ടെത്താനായില്ല. മറ്റ് പല വഴിക്കും അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. തങ്കച്ചൻ വളരെ വിദഗ്ധമായി മുങ്ങി. ഒരു തുമ്പും ലഭിച്ചില്ല. ഒടുവിൽ രണ്ടു പതിറ്റാണ്ടിനു ശേഷം തങ്കച്ചൻ സ്വമേധയാ ജയിലിലേക്ക് തിരിച്ചെത്തി. മകളുടെ ഭര്‍ത്താവിനെയും കൂട്ടിയാണ് ഇദ്ദേഹം ജയിലില്‍ എത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഈ അത്യപൂർവ സംഭവം. ഇത്രയും വർഷം ഒളിവിൽ കഴിഞ്ഞത് വയനാട്ടിലാണെന്ന് തങ്കച്ചൻ പറയുന്നു. വയനാട്ടിലെ എസ്റ്റേറ്റുകളിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല. സംസ്ഥാനത്ത് 1990 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പരോളിലിറങ്ങി മുങ്ങിയത് 67 കൊലക്കേസ് പ്രതികളാണ്. ഇവരിലൊരാളാണ് ഇപ്പോൾ കീഴടങ്ങിയ തങ്കച്ചൻ. മുങ്ങിയ ഈ 67 പേരിൽ ആദ്യത്തെയാൾ മുങ്ങിയിട്ട് 34 വർഷമായി.…

    Read More »
  • India

    ഇൻഡ്യ സഖ്യം വിജയിച്ചാല്‍ രാമക്ഷേത്രത്തിന് ബാബറി പൂട്ട്; രാഹുൽ ഗാന്ധിയെ ഇറ്റലിയിലേക്ക് ഓടിക്കണം:അമിത് ഷാ 

    ലഖ്നൗ: തെരഞ്ഞെടുപ്പില്‍ ഇൻഡ്യ സഖ്യം വിജയിച്ചാല്‍ രാമക്ഷേത്രത്തിന് ബാബറി പൂട്ട് വീഴുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിക്ക് വോട്ടുബാങ്കില്‍ ഭയമില്ലെന്ന് പറഞ്ഞ അമിത് ഷാ തെരഞ്ഞെടുപ്പില്‍ ഇൻഡ്യ സഖ്യം വിജയിച്ചാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ റായ്ബറേലിയില്‍ പരാജയപ്പെടുത്തണമെന്ന് പറഞ്ഞ അമിത് ഷാ ഈ‌ തെരഞ്ഞെടുപ്പോടെ അയാളെ ഇറ്റലിയിലേക്ക് ഓടിക്കണമെന്നും കൂട്ടിച്ചേർത്തു. പാകിസ്താന്റെ അജണ്ടകളാണ് രാഹുല്‍ മുന്നോട്ടുവെക്കുന്നതെന്നും വോട്ടുബാങ്കിനെ ഭയന്നാണ് പ്രതിപക്ഷനേതാക്കള്‍ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉത്തർപ്രദേശിലെ ലക്കിംപൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Read More »
  • India

    തോൽവി മണത്തു; മോദിയെ കൈവിട്ട് സ്തുതിപാടകരായ ചാനലുകളും

    ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം മുന്നില്‍ക്കണ്ട്, പാർട്ടിയെ കയ്യൊഴിഞ്ഞ് സ്തുതിപാടകരായ ചാനലുകള്‍. മോദിയും ബിജെപിയും പരാജയപ്പെടുമെന്ന ആശങ്ക ഗോദി മീഡിയയിലേക്കും പടരുന്നുവന്നതിന്റെ സൂചന സീ ന്യൂസില്‍ ഉണ്ടായ മാറ്റങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ടാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഒന്നാം മോദി സർക്കാർ നിലവില്‍ വന്നതോടെ സംഘപരിവാറിന്റെ വിഴുപ്പലക്കുന്ന ചാനലായി മാറിയ സീ ന്യൂസ് ഇപ്പോള്‍ മോദിസർക്കാരിനെയും ആശയങ്ങളെയും പതിയെ കൈയ്യൊഴിയുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. മോദി മീഡിയയുടെ തലവനായ സീ ന്യൂസിന്റെ ഹെഡ് സുഭാഷ് ചന്ദ്ര വലിയ മാറ്റമാണ് ഇപ്പോള്‍ തന്റെ ചാനലില്‍ കൊണ്ടുവന്നിരിക്കുന്നത്. മോദിയെയും സീ ന്യൂസിനെയും ബന്ധിപ്പിക്കുന്ന കണ്ണിയെന്നറിയപ്പെടുന്ന സീ ന്യൂസ് ചാനല്‍ സി.ഇ.ഒ അഭയ് ഓജയെ ചാനല്‍ പുറത്താക്കിയെന്നാണ് പുതിയ റിപ്പോർട്ട്. ഇത് കൂടാതെ തന്നെ പരസ്യമായി ബി.ജെ.പിയെ അനുകൂലിച്ചിരുന്ന സീ ന്യൂസിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റർ സുഭാഷ് ഭണ്ടാരിയും ഇപ്പോള്‍ ചാനലിന്റെ പുറത്താണ്. ചാനലില്‍ തന്നെ ഉണ്ടായിരുന്ന മറ്റൊരു ബി.ജെ.പി അനുകൂല മാധ്യമ പ്രവർത്തകനായ ദീപക് ചൗരസ്യ കഴിഞ്ഞ മാസം…

    Read More »
  • Kerala

    കുടുംബവുമായി വിദേശ യാത്ര നടത്താനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രിക്കുണ്ട്;ആരും ബേജാറാവേണ്ട: മന്ത്രി ശിവൻകുട്ടി

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്വന്തം കൈയ്യില്‍ നിന്നും കാശുമുടക്കി മുഖ്യമന്ത്രി യാത്ര പോകുന്നതില്‍ എന്താണ് തെറ്റെന്നും സി പി എമ്മുകാർക്ക് മാത്രം ഇതൊന്നും പാടില്ലെന്നുള്ള ചിന്താഗതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ‘രാഷ്ട്രീയ രംഗത്തുള്ളവർ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കുടുംബത്തോടൊപ്പം വിദേശയാത്ര പോകാറുണ്ട്, അവരുടെ സ്വന്തം ചിലവില്‍. ഭാരതയാത്ര കഴിഞ്ഞ ശേഷം രാഹുല്‍ ഗാന്ധി ആരോടും പറയാതെ കുറച്ചുനാള്‍ വിദേശത്തായിരുന്നു. അന്ന് ആർക്കും യാതൊരു പ്രശ്നവുമില്ല. സിപിഎമ്മുകാർക്ക് മാത്രം സ്വന്തം കാശ് മുടക്കി വിദേശ യാത്ര പോകാൻ പാടില്ലേ? ഇത്തരം ചർച്ചകള്‍ ഒട്ടും ശരിയല്ല.- ശിവൻകുട്ടി പറഞ്ഞു.   ‘വിദേശയാത്രക്ക് പോകുമ്ബോള്‍ ഫയലുകള്‍ പരിശോധിക്കാൻ അത്യാധുനിക സംവിധാനങ്ങളൊക്കെ ഉണ്ടല്ലോ. മന്ത്രിസഭ യോഗം നീട്ടിവെച്ചത് ഒന്നോ രണ്ടോ അജണ്ടകള്‍ മാത്രം ഉണ്ടായിരുന്നത് കൊണ്ടാണ്. മുഖ്യമന്ത്രിയുടെ യാത്രയുടെ സ്പോണ്‍ ആരാണെന്നൊക്കെ പ്രതിപക്ഷം…

    Read More »
  • Kerala

    ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്

    ഇടുക്കി:  കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അപകടം. കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്നു കാർ. റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം.   ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്ബോഴേക്കും രണ്ടുപേർ മരിച്ചു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാർ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം എയര്‍പോര്‍ട്ട് കാന്റീൻ ജീവനക്കാരൻ തൂങ്ങിമരിച്ചു

    തിരുവനന്തപുരം: വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം എയര്‍പോര്‍ട്ട് കാന്റീൻ ജീവനക്കാരൻ തൂങ്ങിമരിച്ചു. കൊറ്റാമം ആറയൂരിനടുത്തു ഷയിന്‍ കുമാര്‍ ആണ്  വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയ ഷൈന്‍ ഒറ്റക്കായിരുന്നു താമസം. ജോലിക്ക് എത്താത്തതിനെ തുടുര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ്  മരണ വിവരം അറിയുന്നത്. അതേസമയം കട്ടാക്കടക്കു സമീപം ഒരു പെണ്‍കുട്ടിയുമായി ഷൈന്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്നും ഷൈനിന്റെ മാതൃ സഹോദരി പാറശ്ശാല പോലീസില്‍ പരാതി നല്‍കി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: