സ്വന്തം കൈയ്യില്‍ നിന്നും കാശുമുടക്കി മുഖ്യമന്ത്രി യാത്ര പോകുന്നതില്‍ എന്താണ് തെറ്റെന്നും സി പി എമ്മുകാർക്ക് മാത്രം ഇതൊന്നും പാടില്ലെന്നുള്ള ചിന്താഗതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
‘രാഷ്ട്രീയ രംഗത്തുള്ളവർ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കുടുംബത്തോടൊപ്പം വിദേശയാത്ര പോകാറുണ്ട്, അവരുടെ സ്വന്തം ചിലവില്‍. ഭാരതയാത്ര കഴിഞ്ഞ ശേഷം രാഹുല്‍ ഗാന്ധി ആരോടും പറയാതെ കുറച്ചുനാള്‍ വിദേശത്തായിരുന്നു. അന്ന് ആർക്കും യാതൊരു പ്രശ്നവുമില്ല. സിപിഎമ്മുകാർക്ക് മാത്രം സ്വന്തം കാശ് മുടക്കി വിദേശ യാത്ര പോകാൻ പാടില്ലേ? ഇത്തരം ചർച്ചകള്‍ ഒട്ടും ശരിയല്ല.- ശിവൻകുട്ടി പറഞ്ഞു.
‘വിദേശയാത്രക്ക് പോകുമ്ബോള്‍ ഫയലുകള്‍ പരിശോധിക്കാൻ അത്യാധുനിക സംവിധാനങ്ങളൊക്കെ ഉണ്ടല്ലോ. മന്ത്രിസഭ യോഗം നീട്ടിവെച്ചത് ഒന്നോ രണ്ടോ അജണ്ടകള്‍ മാത്രം ഉണ്ടായിരുന്നത് കൊണ്ടാണ്. മുഖ്യമന്ത്രിയുടെ യാത്രയുടെ സ്പോണ്‍ ആരാണെന്നൊക്കെ പ്രതിപക്ഷം ചോദിക്കുന്നത് തന്നെ ശരിയായ രീതിയല്ല . കുടുംബ സമേതം വിദേശയാത്ര പോകാനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രിയ്ക്കുണ്ട്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട’, ശിവൻകുട്ടി പറഞ്ഞു.