കോട്ടയം: ഇടിമിന്നലേറ്റ് ടാറിങ് തൊഴിലാളി മരിച്ചു.കറുകച്ചാൽ കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി കെ ബിനു(37)വാണ് മരിച്ചത്.
ഇടമറുകിലെ സ്വകാര്യ സ്ഥാപനത്തിൽ ടാറിങ് ജോലി നടക്കവെ ഇന്നലെ വൈകിട്ട് നാലു മണിക്കായിരുന്നു അപകടം. മറ്റ് തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.
ഭാര്യ : ഷീല ബിനു. മക്കൾ : അനൂപ് വി ബിനു, അനിഘ ബിനു.