IndiaNEWS

ഇൻഡ്യ സഖ്യം വിജയിച്ചാല്‍ രാമക്ഷേത്രത്തിന് ബാബറി പൂട്ട്; രാഹുൽ ഗാന്ധിയെ ഇറ്റലിയിലേക്ക് ഓടിക്കണം:അമിത് ഷാ 

ലഖ്നൗ: തെരഞ്ഞെടുപ്പില്‍ ഇൻഡ്യ സഖ്യം വിജയിച്ചാല്‍ രാമക്ഷേത്രത്തിന് ബാബറി പൂട്ട് വീഴുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ബിജെപിക്ക് വോട്ടുബാങ്കില്‍ ഭയമില്ലെന്ന് പറഞ്ഞ അമിത് ഷാ തെരഞ്ഞെടുപ്പില്‍ ഇൻഡ്യ സഖ്യം വിജയിച്ചാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ റായ്ബറേലിയില്‍ പരാജയപ്പെടുത്തണമെന്ന് പറഞ്ഞ അമിത് ഷാ ഈ‌ തെരഞ്ഞെടുപ്പോടെ അയാളെ ഇറ്റലിയിലേക്ക് ഓടിക്കണമെന്നും കൂട്ടിച്ചേർത്തു.

Signature-ad

പാകിസ്താന്റെ അജണ്ടകളാണ് രാഹുല്‍ മുന്നോട്ടുവെക്കുന്നതെന്നും വോട്ടുബാങ്കിനെ ഭയന്നാണ് പ്രതിപക്ഷനേതാക്കള്‍ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉത്തർപ്രദേശിലെ ലക്കിംപൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Back to top button
error: