Breaking NewsKeralaLead NewsNEWS

“മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും, ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ,”… പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ കൈ മാത്രം, പാർട്ടിയാണ് വലുത്, വ്യക്തിയല്ല- ചാണ്ടി ഉമ്മൻ

കോട്ടയം: സഹോദരി മറിയ ഉമ്മന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. താൻ അങ്ങനെ പറഞ്ഞോ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ചാണ്ടി ഉമ്മന്റെ പ്രതികരണം. മുൻപ് ഉമ്മൻ ചാണ്ടിയെടുത്ത തീരുമാനമായിരുന്നു, വീട്ടിൽ നിന്ന് ഒരാൾ മതിയെന്ന്, താനല്ല. മാധ്യമങ്ങൾ ഓരോദിവസവും ഓരോ വാർത്ത കൊടുക്കുമെന്നും അതിന് താൻ എങ്ങനെ ഉത്തരവാദിയാകുമെന്നും അദ്ദേഹം ചോദിച്ചു.”ഒരാളോടും ഇക്കാര്യം സംസാരിച്ചിട്ടില്ല. മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും. ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ…” സഹോദരിയുടെ പേരുമായി ബന്ധപ്പെട്ട് പാർട്ടി ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രം അക്കാര്യം നോക്കിയാൽ മതിയല്ലോ- ചാണ്ടി ഉമ്മൻ പറഞ്ഞു.

നേരത്തെമുതൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനെ ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടായിരുന്നു. ഇതിൽ സഹോദരൻ ചാണ്ടി ഉമ്മൻ കടുത്ത അതൃപ്തി അറിയിച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. മറിയ ഉമ്മനെ സ്ഥാനാർഥിയാക്കിയാൽ രാജിവെയ്ക്കുമെന്നും കുടുംബത്തിൽനിന്ന് രണ്ട് സ്ഥാനാർഥികൾ വേണ്ടെന്നും മറിയക്ക് മത്സരിക്കണമെങ്കിൽ പുതുപ്പള്ളി ഒഴിഞ്ഞുതരാമെന്നും ചാണ്ടി ഉമ്മൻ നേതാക്കളോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചിരിക്കുന്നത്.

Signature-ad

അതേസമയം, പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ പ്രചാരണത്തിനായി ഫ്‌ളക്‌സും പോസ്റ്ററുകളും ഉപയോഗിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളിൽനിന്ന് നല്ല പ്രതികരണമാണുള്ളത്. പ്രവർത്തകരും ആവേശത്തിലാണ്. പൂർണമായ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്. ഇത്തവണ ഫ്‌ളക്‌സിലേക്കും പോസ്റ്ററിലേക്കും കടക്കുന്നില്ല. പരിമിതമായ സാഹചര്യങ്ങളാണ്. ഭവനരഹിതരില്ലാത്ത പുതുപ്പള്ളി എന്ന പദ്ധതിയാണ് ഇപ്പോൾ ഫോക്കസ് ചെയ്യുന്നത്. ഇനി ഒരു 25 വീടുകൾ കൂടി പൂർത്തിയാക്കാനുണ്ട്. ഉമ്മൻചാണ്ടി ഫൗണ്ടേഷനിലൂടെ നൂറുവീടുകളാണ് നിർമിക്കുന്നത്. അതുകൊണ്ട് ഫ്‌ളക്‌സും പോസ്റ്ററുമെല്ലാം ഒഴിവാക്കാൻ തീരുമാനിച്ചു. കൈപ്പത്തി ചിഹ്നം ഉണ്ടാകും. പാർട്ടിയാണ് വലുത്. വ്യക്തിയല്ല എന്നതാണ് സന്ദേശം”- ചാണ്ടി ഉമ്മൻ പറഞ്ഞു.

Back to top button
error: