തിരുവനന്തപുരം: വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം എയര്‍പോര്‍ട്ട് കാന്റീൻ ജീവനക്കാരൻ തൂങ്ങിമരിച്ചു.
കൊറ്റാമം ആറയൂരിനടുത്തു ഷയിന്‍ കുമാര്‍ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയ ഷൈന്‍ ഒറ്റക്കായിരുന്നു താമസം. ജോലിക്ക് എത്താത്തതിനെ തുടുര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് മരണ വിവരം അറിയുന്നത്.
അതേസമയം കട്ടാക്കടക്കു സമീപം ഒരു പെണ്‍കുട്ടിയുമായി ഷൈന്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്നും ഷൈനിന്റെ മാതൃ സഹോദരി പാറശ്ശാല പോലീസില്‍ പരാതി നല്‍കി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.