Month: May 2024
-
Sports
ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് ലഖ്നൗ മുതലാളി
ഹൈദരാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ വിജയം അനിവാര്യമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് കനത്ത തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുലിനോട് പരസ്യമായി രോഷം പ്രകടിപ്പിച്ച് ടീം ഉടമ സ‍്ജീവ് ഗോയങ്ക. മത്സരശേഷം ഗോയങ്കയും രാഹുലും തമ്മില്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന സംഭാഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ടീമിന്‍റെ മോശം പ്രകടനത്തിലുള്ള അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു. കൈകള്‍ കൊണ്ട് തനിക്കൊന്നും കേള്‍ക്കേണ്ടെന്ന രീതിയില്‍ ഗോയങ്ക ആംഗ്യം കാട്ടുന്നതും രാഹുല്‍ പറയുന്നത് അംഗീകരിക്കാതെ ഫീല്‍ഡിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ തോല്‍വിയുടെ പേരില്‍ രാഹുലിനെ പരസ്യമായി അപമാനിക്കുന്നതിന് പകരം ഡ്രസ്സിംഗ് റൂമില്‍ എത്തുന്നതുവരെയെങ്കിലും ലഖ്നൗ മുതലാളിക്ക് കാത്തിരിക്കാമായിരുന്നു എന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് ഹൈദരാബാദ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്. മത്സരശേഷം ഹൈദരാബാദ്…
Read More » -
India
ബിജെപി നേതാവിന്റെ വോട്ട് ചെയ്തത് പ്രായപൂര്‍ത്തിയാകാത്ത മകൻ
ഭോപ്പാൽ: മധ്യപ്രദേശിലെ ബെരാസിയയില്‍ ബി.ജെ.പി. നേതാവിന്റെ പ്രായപൂർത്തിയാവാത്ത മകൻ വോട്ടുചെയ്ത സംഭവത്തില്‍ വിവാദം. ബി.ജെ.പിയുടെ പ്രാദേശിക നേതാവ് വിനയ് മെഹാറിന്റെ വോട്ട് മകൻ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തുകയും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയുംചെയ്തതാണ് വിവാദത്തിന് ആധാരം. 14 സെക്കൻഡുള്ള വീഡിയോ ബി.ജെ.പി. നേതാവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ തന്നെയാണ് പങ്കുവെച്ചത്. നേതാവും മകനും പോളിങ് ബൂത്തില്‍ നില്‍ക്കുന്നതും താമരചിഹ്നത്തില്‍ വോട്ടുചെയ്യുന്നതും ദൃശ്യത്തിലുണ്ട്. വി.വി. പാറ്റില്‍ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, ‘ഓക്കെ, ഇത്രയും മതി’, എന്ന് പിതാവ് മകനോട് പറയുന്നതും കേള്‍ക്കാം. ബൂത്തില്‍ മൊബൈല്‍ ഫോണ്‍ അനുവദിച്ചതും പ്രായപൂർത്തിയാകാത്ത മകനെ വോട്ട് ചെയ്യാൻ അനുവദിച്ചതിലും വലിയ ചോദ്യങ്ങളാണ് ഉയരുന്നത്.അതേസമയം, സംഭവത്തോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബബേലെ വീഡിയോ എക്സില്‍ പങ്കുവെച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ബി.ജെ.പി. കുട്ടികളുടെ കളിപ്പാട്ടമാക്കിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Read More » -
India
ഓട്ടോറിക്ഷയില്‍ പത്താംക്ലാസുകാരിക്ക് പീഡനം
സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10- ാം ക്ലാസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയില്‍ വച്ച് കുട്ടിയെ അതിക്രമത്തിനിരയാക്കിയത്. നാഗ്പൂരിലെ ഓംകാർ നഗറിലാണ് സംഭവം. 25-കാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി.അതിക്രമത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പിൻസീറ്റിലിരിക്കുന്ന കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ചാണ് അക്രമിക്കുന്നത്. ഇത് തടയാൻ പെണ്‍കുട്ടി ശ്രമിക്കുന്നതും ഇയാളെ തള്ളി മാറ്റുന്നതും വീഡിയോയില്‍ കാണാം. യൂണിഫോമാണ് വിദ്യാർത്ഥി ധരിച്ചിരിക്കുന്നത്.ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ ദമ്ബതികള്‍ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്. ഇതില്‍ പൊലീസിനെയും ടാഗ് ചെയ്തിരുന്നു.തുടർന്നായിരുന്നു അറസ്റ്റ്.
Read More » -
Kerala
എടത്വയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
ആലപ്പുഴ: എടത്വയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം.പെരിങ്ങര സ്വദേശികളായ സോമന്‍, മോഹനന്‍ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടർ യാത്രികരായിരുന്നു ഇരുവരും.എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപം രാവിലെ 8 മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നൂറ് മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്. സ്‌കൂട്ടറില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചു വീണാണ് ഗുരുതര അപകടം സംഭവിച്ചത്. തകഴിയിലെ തടിമില്ലിലെ പണിക്കാരാണ് ഇരുവരും. തിരുവല്ലയിലേക്ക് പോവുകയായിരുന്ന ചേര്‍ത്തല ഡിപ്പോയിലെ ബസാണ് ഇവരെ ഇടിച്ചത്.
Read More » -
Kerala
വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്‌ഇബി; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല
തിരുവനന്തപുരം: സ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അവലോകന യോഗം. പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായും കെഎസ്‌ഇബി വിലയിരുത്തി. നിലവില്‍ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ ചേർന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. വൈദ്യുതി ഉപഭോഗം കുറക്കാനുളള നിർദ്ദേശങ്ങളും കെഎസ്ഇബി പുറത്തിറക്കി. രാത്രി കാലത്ത് എസി 26 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ക്രമീകരിക്കാൻ പൊതുജനങ്ങളോട് കെഎസ്‌ഇബി നിർദ്ദേശിച്ചു. ഒൻപതിന് ശേഷം അലങ്കാരവിളക്കുകള്‍ പരസ്യബോർഡുകള്‍ എന്നിവ പ്രവർത്തിപ്പിക്കുക എന്നും നിർദ്ദേശത്തിലുണ്ട്.
Read More » -
Kerala
തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്ടര്‍ കലക്ടറുടെ വീട്ടിലെത്തി ചികിത്സ നല്‍കിയത്. കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടി അധികാരദുര്‍വിനിയോഗമാണെന്നും ഇക്കാര്യം ആവര്‍ത്തിച്ചാല്‍ സമരം നടത്തുമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസമായിരുന്നു സംഭവം. ജില്ലാകലക്ടര്‍ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു കീഴ് വഴക്കം ഇല്ലാത്തതിനാല്‍ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല.തുടര്‍ന്നും ജില്ലാ കലക്ടര്‍ വിളിക്കുകയും അധികാരത്തോടെ സംസാരിക്കുകയും ചെയ്തു. ഇതോടെ ഡിഎംഒ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കലക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഒരു ഡോക്ടറെ ഒപിയിലെ പരിശോധന നിര്‍ത്തിവെപ്പിച്ച് കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു.
Read More » -
Kerala
ട്രെയിനിന്റെ വാതിലില്‍ ഇരുന്ന് യാത്ര: പ്ലാറ്റ്‌ഫോമില്‍ കാലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്
കാേട്ടയം: ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്യവെ പ്ലാറ്റ്‌ഫോമില്‍ കാലിടിച്ച് രണ്ട് വിദ്യാർത്ഥികള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്‌പ്രസിലെ യാത്രക്കാരായിരുന്ന പ്ലസ് ടു, പത്താംക്ലാസ് വിദ്യാർത്ഥികള്‍ക്കായിരുന്നു പരിക്കേറ്റത്. ഇവർ തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്ര പോവുകയായിരുന്നു. വൈക്കത്തിന് സമീപത്തുവച്ചായിരുന്നു അപകടം. ചാലിയാർ സ്വദേശികളാണ് ഇവർ.നിലവിളികേട്ടെത്തിയ സഹയാത്രികരാണ് പരിക്കേറ്റ് ചോരയൊലിപ്പിക്കുന്ന നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. വൈക്കത്തെത്തിയപ്പോള്‍ ഇരുവരെയും അവിടെയിറക്കി ആംബുലൻസില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ കാലുകള്‍ക്ക് ആഴത്തിലുള്ള മുറിവുകളും എല്ലിന് പൊട്ടലുമുണ്ടെന്നാണ് റിപ്പോർട്ട്. ആർപിഎഫ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. നാട്ടില്‍ നിന്ന് ഇവരുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
Read More » -
Kerala
മലമ്ബുഴ അണക്കെട്ട് ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് തുറക്കും
പാലക്കാട്: കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം മലമ്ബുഴ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നു വിടുന്നു. ഇന്നു (മെയ് 10) രാവിലെ 10 മണി മുതല്‍ 5 ദിവസത്തേക്ക് നിയന്ത്രിത അളവില്‍ വെള്ളം തുറന്ന് വിടുമെന്നും വെള്ളം ദുരുപയോഗം ചെയ്യരുതെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Read More » -
Kerala
ഗൾഫിൽ വമ്ബൻ തൊഴില്‍ അവസരമൊരുക്കി ലുലു ഗ്രൂപ്പ്, സൗജന്യവിസയില്‍ പറക്കാം
തൃശൂർ: സൗജന്യ വിസയില്‍ മിഡില്‍ ഈസ്റ്റിലേക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ്.പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ടാണ് അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്. 14 ന് കോഴിക്കോടും, 16 ന് തൃശൂരും വച്ചാണ് അഭിമുഖങ്ങള്‍. അക്കൗണ്ടൻറ്, ഐടി സപ്പോർട്ട് സ്റ്റാഫ്, സെയില്‍സ്മാൻ, കാഷ്യർ, കുക്ക്, ബേക്കർ, ബുച്ചർ, ഫിഷ്മോഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്‌ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക്സ് ഡിസൈനർ, സ്നാക് മേക്കർ, സാൻഡ്വിച്ച് – ഷവർമ്മ – സലാഡ് മേക്കർ എന്നീ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ. എംകോം ഉള്ളവർക്ക് അക്കൗണ്ടൻറ് തസ്കിയിലേക്ക് അപേക്ഷിക്കാം. ബിസിഎയോ മൂന്ന് വർഷ ഐടി ഡിപ്പോമയോ ആണ് ഐടി സപ്പോർട്ട് സ്റ്റാഫ് ഒഴിവിലേക്കുള്ള യോഗ്യത. 30 വയസാണ് പ്രായപരിധി. പ്ലസ് ടുവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് സെയില്‍സ്മാൻ ക്യാഷർ തസ്കയിലേക്ക് അപേക്ഷിക്കാം. 20 മുതല്‍ 28 വരെയാണ് പ്രായപരിധി. 23 മുതല്‍ 35 വരെ പ്രായവും മൂന്ന് വർഷത്തെ തൊഴില്‍പരിചയവും ഉള്ളവർക്ക് കുക്ക്, ബേക്കർ, കോണ്‍ഫെക്ഷനർ, ബുച്ചർ, ഫിഷ്മോംഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്‌ട്രീഷ്യൻ, ആർട്ടിസ്റ്റ്,…
Read More » -
Kerala
എസ്‌എഫ്‌ഐ മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മുങ്ങിമരിച്ചു
തൃശൂർ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്‍റണ്‍ഷിപ്പിന് എത്തിയ കോളേജ് വിദ്യാർത്ഥി ഡാമില്‍ മുങ്ങിമരിച്ചു. എസ്‌എഫ്‌ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മലപ്പുറം താനൂര്‍ വെള്ളിയാമ്ബുറം ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) ആണ് മരിച്ചത്. ബുധൻ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് യഹിയയെ കാണാതായത്.മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ് യഹിയ. കോളേജില്‍ നിന്നുള്ള 12 അംഗ സംഘം ഇന്‍റണ്‍ഷിപ്പിനായാണ് പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ എത്തിയത്. വൈകിട്ട് കുളിക്കാനായി നാല് സുഹൃത്തുക്കള്‍ക്കൊപ്പം റിസർവോയറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
Read More »