Breaking NewsKeralaLead NewsNEWSpolitics

കേരളാ കോൺ​ഗ്രസിൽ തലമുറ മാറ്റം… പി.ജെ ജോസഫ് മത്സരത്തിനില്ല, പകരം തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ്!!കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, 5 പേർ പുതുമുഖങ്ങൾ

ഇടുക്കി: തൊടുപുഴയിൽ കേരള കോൺഗ്രസിൽ തലമുറ മാറ്റം, അര നൂറ്റാണ്ടിലധികമായി മത്സരിക്കുന്ന തൊടുപുഴയിൽ ഇക്കുറി ചെയർമാൻ പി. ജെ. ജോസഫില്ല. പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കും. 1970 മുതൽ പത്ത് തവണ തൊടുപുഴ മണ്ഡലത്തിൽനിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി.ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ കേരള കോൺഗ്രസിന്റെ സ്റ്റേറ്റ് കോർഡിനേറ്ററാണ് അപു.

അതുപോലെ പാർട്ടി മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളേയും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറുന്നതെന്നും പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു.

Signature-ad

കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുൻ എംഎൽഎ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ നൽകിയിരിക്കുന്നത്.

സ്ഥാനാർഥിപ്പട്ടിക

1.തൊടുപുഴ- അപു ജോൺ ജോസഫ്

2.കോതമംഗലം- ഷിബു തെക്കുംപുറം

3.ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടൻ

4.കടുത്തുരുത്തി- മോൻസ് ജോസഫ്

5.ചങ്ങനാശ്ശേരി- വിനു ജോബ്

6.തിരുവല്ല- വർഗീസ് മാമൻ

7.കുട്ടനാട്- റെജി ചെറിയാൻ

8.കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളിയിൽ

Back to top button
error: