Month: May 2024

  • Kerala

    വീടിനകത്തെ ടൈലുകൾ  കനത്ത ചൂടില്‍ പൊട്ടിത്തെറിച്ചു; സംഭവം കോഴിക്കോട്

    കോഴിക്കോട്: കൊടും ചൂടില്‍ വലയുകയാണ് കേരളം. വീടിനകത്ത് പോലും രക്ഷയില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. കനത്ത ചൂടില്‍  ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ കറ്റോട്ടില്‍ കോപ്പറ്റ ബാബുവിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പാകിയ ടൈലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഉഗ്രശബ്ദത്തോടെ ടൈലുകള്‍ മുഴുവന്‍ പൊട്ടിയിളകി ഉയര്‍ന്നുവരികയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതുകണ്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി. ഉയര്‍ന്ന അന്തരീക്ഷ താപനില കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വാര്‍ഡിലെ ഒരു വീട്ടിലും ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ സംഭവം നടന്നിരുന്നുവെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

    Read More »
  • Kerala

    കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം: കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂർക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. കാട്ടാക്കട മുതിയവിളയിലാണ് സംഭവം.വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല.സംഭവം കൊലപാതകമാണ് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

    Read More »
  • India

    ശിവകാശിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ടുമരണം; 11 പേര്‍ക്ക് പരിക്ക്

    ചെന്നൈ: ശിവകാശിക്ക് സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു.  ഉച്ചഭക്ഷണത്തിന് ശേഷം തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കനത്ത ചൂടിനെ തുടര്‍ന്ന് പടക്കങ്ങള്‍ക്ക് തനിയെ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.  അപകടത്തില്‍ സാരമായി പരിക്കേറ്റ 11 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

    Read More »
  • Kerala

    വീട്ടില്‍ സോളാര്‍ വെക്കുമ്ബോള്‍ ഓണ്‍ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും:  മുന്‍ ഡിജിപി ശ്രീലേഖ

    കെഎസ്‌ഇബിക്കെതിരെ മുന്‍ ഡിജിപി ശ്രീലേഖ.കെഎസ്‌ഇബിയുടെ കറന്റ് ബില്ലിന്റെ പേരില്‍ പല ആരോപണങ്ങളും ഉയർന്നു വരുന്നതിനിടയിലാണ് ഇപ്പോള്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും  രംഗത്തെത്തിയിരിക്കുന്നത്. വീട്ടില്‍ സോളാർ വെക്കുമ്ബോള്‍ ഓണ്‍ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന് കറന്റ് ബില്ല് ഉള്‍പ്പെടെ കാണിച്ചാണ് ശ്രീലേഖ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. വീട്ടില്‍ സോളാർ ഓണ്‍ ഗ്രിഡാക്കി ഉപയോഗിക്കുകയാണെന്നും എന്നാല്‍ ബില്ല് വന്നപ്പോള്‍ സോളാർ വെക്കുന്നതിനു മുൻപത്തെക്കാള്‍ കൂടുതലാണെന്നും ശ്രീലേഖ പറയുന്നു. ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ‘വീട്ടില്‍ സോളാർ വെക്കുമ്ബോള്‍ ഓണ്‍ ഗ്രിഡ് (ON GRID) ആക്കല്ലേ.. KSEB കട്ടോണ്ട് പോകും! രണ്ടു വർഷം മുമ്ബ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം ഓണ്‍ ഗ്രിഡായി ചെയ്തു. പിന്നീട് ബില്ല് മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോള്‍ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ…

    Read More »
  • Kerala

    മകൻ പിതാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കോഴിക്കോട്

    കോഴിക്കോട്: മകൻ പിതാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു.എകരൂല്‍ നീരിറ്റി പറമ്ബില്‍ ദേവദാസനാണ് (61) മകൻ അക്ഷയ് ദേവിന്‍റെ (28) മർദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് ദേവിനെ ബാലുശ്ശേരി സി.ഐ. മഹേഷ്  അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് പരിക്കേറ്റ നിലയില്‍ ദേവദാസനെ മകൻ ബാലുശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചത്. അന്നു തന്നെ ദേവദാസ് മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ നാട്ടുകാർ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകൻ അക്ഷയ് ദേവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനെ തുടർന്നാണ് പിതാവിനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ച വിവരം പുറത്തറിഞ്ഞത്. മർദനത്തില്‍ നെഞ്ചിലെ എല്ലും ഇടുപ്പെല്ലും തകർന്നിരുന്നു. കിഡ്നിക്കും വൃഷണത്തിനും ഗുരുതര പരിക്കുണ്ടായിരുന്നു. അക്ഷയ് ദേവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. ഇവരുടെ ബഹളം കാരണം ദേവദാസന്‍റെ ഭാര്യ മകളോടൊപ്പം ഡല്‍ഹിയിലും അമ്മ അവരുടെ വീട്ടിലും മാറി താമസിക്കുകയാണ്.

    Read More »
  • Crime

    പതിനാറുകാരിയെ കാണാന്‍ രാത്രി കേക്കുമായെത്തി; ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്ന് യുവാവ്, പോക്സോ കേസും

    കൊല്ലം: പതിനാറുകാരിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. രാത്രി പെണ്‍കുട്ടിയ്ക്ക് പിറന്നാള്‍ കേക്കുമായെത്തിയതായിരുന്നു ഇയാള്‍. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. പൊലീസിന് യുവാവ് പരാതി കൊടുത്തുവെങ്കിലും കേസെടുത്തില്ല. ഇതും വിവാദമായിട്ടുണ്ട്. കേക്കുമായി വീട്ടിലെത്തിയാല്‍ എങ്ങനെ പോക്സോ കേസാകും എന്നതാണ് ഉയരുന്ന ചോദ്യം.    

    Read More »
  • Crime

    ടാര്‍ഗെറ്റ് നേടുന്നതില്‍ പരാജയപ്പെട്ടു; ബാങ്ക് ജീവനക്കാരെ ‘ഇടിച്ചുകൂട്ടി’ മേലുദ്യോഗസ്ഥര്‍

    ബാങ്ക് ജീവനക്കാരെ മേലുദ്യോഗസ്ഥര്‍ മര്‍ദിക്കുകയും മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ബന്ധന്‍ ബാങ്കിലെയും കാനറ ബാങ്കിലെയും ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജൂനിയര്‍ ജീവനക്കാരെ ടാര്‍ഗെറ്റ് നേടുന്നതില്‍ പരാജയപ്പെട്ടതിന് മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി ബാങ്കുകള്‍ രംഗത്തു വന്നു. മെയ് 4 ന് പുറത്തുവന്ന ഒരു വീഡിയോയില്‍, ജോലിയേക്കാള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു എന്ന് ആരോപിച്ച് കാനറ ബാങ്ക് ഉദ്യോഗസ്ഥന്‍ ലോകപതി സ്വെയിന്‍ ജീവനക്കാരെ ശകാരിക്കുന്നത് കാണാം. അവധി ദിവസങ്ങളില്‍ പോലും അധിക മണിക്കൂര്‍ ജോലി ചെയ്യാനും കുടുംബ ബാധ്യതകള്‍ ഉപേക്ഷിക്കാനും അദ്ദേഹം ജീവനക്കാരോട് ആക്രോശിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നതും വാഡിയോയില്‍ ഉണ്ട്. ”ജോലി സമയങ്ങള്‍ നിങ്ങള്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യുവാനും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഉപയോഗിക്കുകയണെങ്കില്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നിങ്ങള്‍ പണിയെടുക്കാന്‍ ബാധ്യസ്ഥരാണ്. ഞാന്‍ എന്റെ കുടുംബത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്…

    Read More »
  • Kerala

    മന്ത്രി വിദേശത്ത്; പിടിവാശിയില്‍ സര്‍ക്കാരും ഡ്രൈവിങ് സ്‌കൂളുകാരും, കുടുങ്ങിയത് അപേക്ഷകര്‍

    തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നോ വിട്ടുവീഴ്ചയ്ക്ക് നീക്കമില്ല. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിദേശത്തായതിനാല്‍ സമവായചര്‍ച്ചയ്ക്കും വഴിതെളിഞ്ഞിട്ടില്ല. ഒരാഴ്ചകഴിഞ്ഞേ മന്ത്രി തിരിച്ചെത്തൂ. ബുധനാഴ്ചകളില്‍ ചില ആര്‍.ടി. ഓഫീസുകളില്‍മാത്രമാണ് ടെസ്റ്റുണ്ടാകുക. പ്രതിഷേധത്തെത്തുടര്‍ന്ന് അതും നടന്നില്ല. വ്യാഴാഴ്ചയും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെടാനാണ് സാധ്യത. സ്വന്തം വാഹനങ്ങളുമായി വരുന്നവര്‍ക്ക് ടെസ്റ്റിനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം കാരണം 25,000 പേരുടെ അവസരമെങ്കിലും നഷ്ടമായിട്ടുണ്ട്. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ കാര്യത്തിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് രൂക്ഷമായ എതിര്‍പ്പുള്ളത്. നേരത്തേ നിശ്ചയിച്ചിരുന്ന 30-ല്‍നിന്ന് 40-ആയി ഉയര്‍ത്തിയിട്ടും സ്‌കൂള്‍ ഉടമകള്‍ തൃപ്തരല്ല. അവസരം കിട്ടാന്‍ വൈകുമെന്ന പരാതി അപേക്ഷകര്‍ക്കുമുണ്ട്. ദിവസം നാലോ അഞ്ചോ പേരെ ടെസ്റ്റിന് എത്തിച്ചാല്‍മാത്രമേ ഡ്രൈവിങ് സ്‌കൂളുകാര്‍ക്ക് ലാഭകരമാകുകയുള്ളൂ. ടെസ്റ്റുകളുടെ എണ്ണം കുറച്ചപ്പോള്‍ ഒരു സ്‌കൂളില്‍ പരിശീലിക്കുന്നവരില്‍ ഒന്നോ രണ്ടോപേര്‍ക്കുമാത്രമാണ് അവസരം ലഭിക്കുന്നത്. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഇവരുമായി ടെസ്റ്റിങ് ഗ്രൗണ്ടില്‍ കാത്തുനില്‍ക്കേണ്ടിവരുമെന്ന് ഡ്രൈവിങ് സ്‌കൂളുകള്‍ പരാതിപ്പെടുന്നു. എന്നാല്‍, മന്ത്രി…

    Read More »
  • Kerala

    ലാവലിൻ കേസ് 41-ാം തവണയും മാറ്റിവെച്ചു

    ന്യൂഡൽഹി:  പരിഗണിക്കാതെ വീണ്ടും എസ്‌എൻസി ലാവലിൻ കേസ്. 41-ാം തവണയാണ് ലാവലിൻ കേസ് മാറ്റിവെക്കുന്നത്. ഇന്നലെ അന്തിമവാദം തുടങ്ങാൻ കേസ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല. ജസ്റ്റിസുമായി സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്‌തിരുന്നത്. മറ്റ് പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ലാവലിൻ  കേസ് കോടതിക്ക്  പരിഗണിക്കാൻ കഴിയാതിരുന്നതെന്നാണ് വിവരം. ഈ മാസം ഒന്നാം തിയതിയും രണ്ടാം തിയതിയും കേസ് ലിസ്റ്റ് ചെയ്തിരുന്നു. അന്നും സമയക്കുറവ് മൂലമാണ് കേസ് മാറ്റിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജികളടക്കമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

    Read More »
  • Life Style

    ഗേള്‍ ഫ്രണ്ടായ ബിപാഷ ബസുവിനെ തട്ടിയെടുത്തു; ജോണ്‍ ഏബ്രഹാമുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ദിനോ പറയുന്നു

    മോഡലിംഗ് ചെയ്തുകൊണ്ടിരിക്കെ സിനിമയിലേക്കെത്തിയ രണ്ട് നടന്മാരാണ് ദിനോ മൊറിയയും ജോണ്‍ എബ്രഹാമും. ധൂം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ജോണ്‍ എബ്രഹാം സുപരിചിതനായത്. പാതി മലയാളികൂടിയായ ജോണ്‍ എബ്രഹാം നടി ബിപാഷ ബസുവുമായി ഡേറ്റ് ചെയ്തത് അക്കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബിപാഷ ബസുവുമായി ഡേറ്റിംഗ് നടത്തുന്ന സമയത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഒരു വാര്‍ത്ത ദിനോ മൊരിയയുമായുള്ള ശത്രുതകൂടിയായിരുന്നു. ജോണ്‍ ഏബ്രഹാം ദിനോ മൊരിയയുടെ ഗേള്‍ഫ്രണ്ട് ആയിരുന്ന ബിപാഷ ബസുവിനെ തട്ടിയെടുത്തു എന്നായിരുന്നു വാര്‍ത്തകല്‍ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് നടന്‍ ദിനോ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് വൈറല്‍ ആകുന്നത്. താനും ജോണ്‍ എബ്രഹാമും തമ്മില്‍ മാധ്യമങ്ങള്‍ കരുതുന്നത് പോലെയുള്ള വൈരാഗ്യമോ ശത്രുതയോ ഒന്നുമില്ലെന്ന് പറയുകയാണ് നടന്‍ ദിനോ. അത് മാധ്യമസൃഷ്ടിയാണെന്നും എന്നാല്‍ എങ്ങനെയാണ് അത്തരത്തില്‍ ഒരു സംഭവം ഉണ്ടായതെന്നും പറയുകയാണ് നടന്‍. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

    Read More »
Back to top button
error: