IndiaNEWS

തോൽവി മണത്തു; മോദിയെ കൈവിട്ട് സ്തുതിപാടകരായ ചാനലുകളും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം മുന്നില്‍ക്കണ്ട്, പാർട്ടിയെ കയ്യൊഴിഞ്ഞ് സ്തുതിപാടകരായ ചാനലുകള്‍.

മോദിയും ബിജെപിയും പരാജയപ്പെടുമെന്ന ആശങ്ക ഗോദി മീഡിയയിലേക്കും പടരുന്നുവന്നതിന്റെ സൂചന സീ ന്യൂസില്‍ ഉണ്ടായ മാറ്റങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ടാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.

ഒന്നാം മോദി സർക്കാർ നിലവില്‍ വന്നതോടെ സംഘപരിവാറിന്റെ വിഴുപ്പലക്കുന്ന ചാനലായി മാറിയ സീ ന്യൂസ് ഇപ്പോള്‍ മോദിസർക്കാരിനെയും ആശയങ്ങളെയും പതിയെ കൈയ്യൊഴിയുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. മോദി മീഡിയയുടെ തലവനായ സീ ന്യൂസിന്റെ ഹെഡ് സുഭാഷ് ചന്ദ്ര വലിയ മാറ്റമാണ് ഇപ്പോള്‍ തന്റെ ചാനലില്‍ കൊണ്ടുവന്നിരിക്കുന്നത്. മോദിയെയും സീ ന്യൂസിനെയും ബന്ധിപ്പിക്കുന്ന കണ്ണിയെന്നറിയപ്പെടുന്ന സീ ന്യൂസ് ചാനല്‍ സി.ഇ.ഒ അഭയ് ഓജയെ ചാനല്‍ പുറത്താക്കിയെന്നാണ് പുതിയ റിപ്പോർട്ട്.

ഇത് കൂടാതെ തന്നെ പരസ്യമായി ബി.ജെ.പിയെ അനുകൂലിച്ചിരുന്ന സീ ന്യൂസിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റർ സുഭാഷ് ഭണ്ടാരിയും ഇപ്പോള്‍ ചാനലിന്റെ പുറത്താണ്. ചാനലില്‍ തന്നെ ഉണ്ടായിരുന്ന മറ്റൊരു ബി.ജെ.പി അനുകൂല മാധ്യമ പ്രവർത്തകനായ ദീപക് ചൗരസ്യ കഴിഞ്ഞ മാസം റിസൈൻ ചെയ്തിരുന്നു. ഇതിന് പിന്നാലെ മോദിയുടെയും, അമിത് ഷായുടെയും, യോഗി ആദിത്യനാഥിന്റെയും തെരഞ്ഞെടുപ്പ് പരിപാടികള്‍ തത്സമയ പ്രക്ഷേപണം ചെയ്യേണ്ടതില്ലെന്ന തീരുമാനവും സുഭാഷ് ചന്ദ്ര എടുത്തിട്ടുണ്ട്.

ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുന്നതിന്റെ സൂചനകളാണ് ഈ റിപ്പോർട്ടുകള്‍ പങ്കുവെക്കുന്നത്.അങ്ങനെയെങ്കിൽ തങ്ങൾക്കെതിരെ നടപടി ഉണ്ടാകാതിരിക്കാനുള്ള മുൻകൂട്ടിയുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: