Month: May 2024
-
India
യു.പിയിലെ മഥുരയില്‍ മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി
ലഖ്നൗ: ഉത്തർപ്രദേശിലെ മഥുരയില്‍ മുസ്‍ലിം വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. ബൂത്തുതല ഓഫീസർമാർ ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്. ജംറുല്‍ നിഷയെന്ന 74കാരി ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്യുന്നതിനായാണ് പോളിങ് ബൂത്തിലെത്തിയത്. ജംറുല്‍ നിഷക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം വോട്ടേഴ്സ് സ്ലിപ്പ് ലഭിച്ചിരുന്നു. വോട്ടർപട്ടികയിലും ഇവരുടെ പേരുണ്ടായിരുന്നു. എന്നാല്‍, വോട്ടർപട്ടികയില്‍ ജംറുല്‍ എന്ന പേര് മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ഇവർ പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയില്‍ ഇവരുടെ പൂർണമായ പേരുണ്ടെന്നാണ് റിപ്പോർട്ട്. സ്ക്രോളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. മഥുര മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് സാബുവിനും വോട്ട് ചെയ്യാൻ സാധിച്ചില്ല. വോട്ടർ പട്ടികയില്‍ പേരില്ലാത്തതായിരുന്നു കാരണം. 30 മിനിറ്റോളം തിരഞ്ഞിട്ടും തന്റെ പേര് ലിസ്റ്റില്‍ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മുഹമ്മദ് സാബു പറഞ്ഞു. മണ്ഡലത്തിലെ മറ്റൊരു വോട്ടറായ സാഹിർ അലി തെന്റ കുടുംബത്തിലെ നാല് പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന്…
Read More » -
Kerala
രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ കായിക മത്സരങ്ങള്‍ വേണ്ട; നിയന്ത്രണവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണവുമായി സര്‍ക്കാര്‍. രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിര്‍ദേശപ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കായികപരിശീലനം, വിവിധ സെലക്ഷന്‍ ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. അതിനിടെ, സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, കാസര്‍ക്കോട്, മലപ്പുറം…
Read More » -
India
ലൈംഗികാരോപണ വിവാദം; ബ്രിജ്ഭൂഷണ് സീറ്റ് നല്‍കില്ലെന്ന് സൂചന
ലഖ്നൗ: ദേശീയ ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണ വിവാദത്തില്‍ കുടുങ്ങിയ കൈസര്‍ഗഞ്ജിലെ സിറ്റിങ് എം.പി യും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഇത്തവണ മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് കിട്ടില്ലെന്ന് സൂചന. പകരം മകനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ബി.ജെ.പി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് തവണയും കൈസര്‍ഗഞ്ജിനെ പ്രതിനിധീകരിച്ചത് ബ്രിജ് ഭൂഷണായിരുന്നുവെങ്കിലും ഗുസ്തി വിവാദം തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഇത്തവണ സീറ്റ് നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം. അഞ്ചാം ഘട്ടത്തില്‍ മെയ് 20-ന് ആണ് കൈസര്‍ഗഞ്ജ് അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥിയെ ബി.ജെ.പി നേതൃത്വം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പത്രിക സമര്‍പ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാലും താന്‍ കൈസര്‍ഗഞ്ജില്‍ ജയിച്ചിരിക്കുമെന്നും ഇവിടെ 99.9 ശതമാനവും താന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്നും നേരത്തെ ബ്രിജ്ഭൂഷണ്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ തവണ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിലും അവസരം കിട്ടിയാല്‍ ഇത്തവണ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍…
Read More » -
Kerala
ഡ്രൈവിങ് ടെസ്റ്റിലെ ‘തുഗ്ലക്ക്’ പരിഷ്‌ക്കാരം; സമരക്കാരുമായി ഉടന്‍ ചര്‍ച്ചയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാരുമായി ഉടന്‍ ചര്‍ച്ചയില്ലെന്നും ഇളവ് വരുത്തിയ സര്‍ക്കുലര്‍ ഇന്നിറക്കുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ഓഫീസ് അറിയിച്ചു. സര്‍ക്കുലര്‍ പിന്‍വലിക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സംഘടനകള്‍ അറിയിച്ചു. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് പ്രതിഷേധിക്കുന്നത്. മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധം. കോഴിക്കോട് ഡ്രൈവിങ് ടെസ്റ്റ് ഡ്രൈവിങ് സ്‌കൂളുകാര്‍ ബഹിഷ്‌കരിച്ചു. പത്തനംതിട്ടയിലും എറണാകുളം കാക്കനാടും തിരുവനന്തപുരം മുട്ടത്തറയിലും പ്രതിഷേധം. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കകരണം അപ്രായോഗികമെന്നാണ് സംഘടനകളുടെ നിലപാട്. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളാണ് പ്രതിഷേധിക്കുന്നത്. സ്വന്തം നിലയ്ക്ക് എത്തുന്നവരുടെയും ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഇവര്‍ പറയുന്നു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു.…
Read More » -
India
കൊവിഡ് വാക്‌സിൻ സ്വീകരിച്ച മകള്‍ മരണപ്പെട്ടു; സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ നിയമനടപടിയുമായി മാതാപിതാക്കള്‍
ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് കുത്തിവയ്പ്പെടുത്ത മകള്‍ മരണപ്പെട്ടതില്‍ സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികള്‍ ആരംഭിച്ച് മാതാപിതാക്കള്‍. മകള്‍ കാരുണ്യയുടെ മരണത്തില്‍ വേണുഗോപാലൻ ഗോവിന്ദൻ ആണ് നിയമനടപടികള്‍ ആരംഭിച്ചത്. കൊവിഷീല്‍ഡ് എടുത്തതിന് പിന്നാലെ 2021 ജൂലായിലാണ് യുവതി മരണപ്പെട്ടത്. എന്നാല്‍ കാരുണ്യയുടെ മരണകാരണം വാക്‌സിൻ ആണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് സർക്കാർ രൂപീകരിച്ച് ദേശീയ കമ്മിറ്റി റിപ്പോർട്ട് നല്‍കിയത്. ഇതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ സ്വതന്ത്ര മെഡിക്കല്‍ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗോവിന്ദൻ റിട്ട് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. മകളുടെ മരണത്തില്‍ നഷ്ടപരിഹാരം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. യുകെയിലെ മരുന്നു നിർമ്മാണ കമ്ബനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയില്‍ കൊവിഷീല്‍ഡ്) ഗുരുതര പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് കമ്ബനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ആസ്ട്രാസെനേകയും ഓക്‌സ്‌ഫർഡ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ എസ് ഐ ഐ ആണ് നിർമിച്ചത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റില്‍നിന്ന്…
Read More » -
Crime
കൊല്ലപ്പെട്ട സഹോദരിമാരെ ജീവനോടെ തിരികെ എത്തിച്ച് പൊലീസ്; ഒപ്പം ഭര്‍ത്താക്കന്‍മാരും മക്കളും!
ലഖ്‌നൗ: മരിച്ചു എന്നു കരുതിയവര്‍ തിരികെ എത്തിയതിന്റെ ഞെട്ടിലിലും സന്തോഷത്തിലുമാണു യു.പിയിലെ ഈ കുടുംബം. ഒരു വര്‍ഷം മുന്‍പ് മരിച്ചു എന്നു കരുതിയ സീത, ഗീത എന്നീ സഹോദരിമാരാണു ഭര്‍ത്താവും മക്കളുമായി തിരികെ എത്തിയത്. സഹോദരിമാരെ ഒരാള്‍ കൊലപ്പെടുത്തി എന്ന സഹോദരന്റെ പരാതിയില്‍ തുടങ്ങിയ പോലീസ് അന്വേഷണമാണ് ഇവരെ തിരികെ എത്തിച്ചത്. ഗൊരഖ്പുര്‍ സ്വദേശികളായ സീത(20)യും ഗീത(21)യും മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ഡല്‍ഹിയിലാണു താമസിച്ചിരുന്നത്. 2023 ജനുവരിയില്‍ ഇരുവരെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. തുടര്‍ന്ന് ഇവരുടെ സഹോദരന്‍ അജയ് പ്രജാപതി സഹോദരിമാരെ കാണാനില്ലെന്നു കാട്ടി പൊലീസില്‍ പരാതി നല്‍കി. സഹോദരിമാരെ കണ്ടുപിടിക്കാന്‍ അജയ്യും തന്നാലാകുവിധം ശ്രമങ്ങള്‍ നടത്തി. അതിനിടെ, സഹോദരിമാരില്‍ ഒരാള്‍ക്ക് നാട്ടുകാരനായ ജയ്‌നാഥ് മയൂര്യ എന്നയാളുമായി അടുപ്പമുണ്ടായിരുന്നെന്ന് അറിഞ്ഞു. തുടര്‍ന്ന് ജയ്‌നാഥിനെ കാണുകയും സഹോദരി എവിടെയുണ്ടെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ഇരുവരും തമ്മിലുള്ള സംസാരം വാക്‌പോരിലേക്കു നീങ്ങിയതോടെ ജയ്‌നാഥന്‍ അജയ്യെ ഭീഷണിപ്പെടുത്തി. ‘നിന്റെ സഹോദരിമാര്‍ക്കുണ്ടായ അതേ വിധി നിന്നെയും തേടുവരും’ എന്നാണ് അയാള്‍…
Read More » -
Kerala
ലണ്ടനിലെ ഡബിള്‍ ഡക്കറില്‍ കേരള ടൂറിസത്തിന്റെ പരസ്യം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കേരളത്തിലേക്ക് വിദേശികളെ ക്ഷണിച്ച് വിനോദസഞ്ചാര വകുപ്പിന്റെ പരസ്യം ലണ്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ നഗരങ്ങളില്‍. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും വള്ളംകളിയും ഒക്കെ നിറഞ്ഞ കാഴ്ചയാണ് ലണ്ടനിലെ ഒരു ഡബിള്‍ ഡക്കര്‍ ബസ്സില്‍ കണ്ടത്.ലണ്ടനിലെ ബസുകളില്‍ അവതരിപ്പിച്ചിട്ടുള്ള കേരളത്തിന്റെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ പരസ്യം സോഷ്യല്‍ മീഡിയയിലും വൈറലായി മാറിക്കഴിഞ്ഞു. മുഴുവന്‍ ബസ്സും നിറഞ്ഞ പരസ്യം മലയാളികളെയും അത്ഭുതപ്പെടുത്തി.ആലപ്പുഴയുടെ നാട്ടിന്‍പുറങ്ങളും ഗ്രാമഭംഗിയും വിളിച്ചോതുന്നതായിരുന്നു പരസ്യം. കേരള ടൂറിസത്തിന്റെ ലോഗോ ഉള്‍പ്പെടെയാണ് പരസ്യം.
Read More » -
India
കശ്മീരിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, പരിക്കേറ്റ 14 പേരിൽ 6 പേരുടെ നില ഗുരുതരം
കശ്മീരില്‍ വിനോദസഞ്ചാരത്തിനു പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍ പീടികയില്‍ സ്ഫ് വാന്‍ (23) ആണ് മരിച്ചത് . അപകടത്തില്‍പ്പെട്ട ട്രാവലറിലുണ്ടായിരുന്ന 16 പേരില്‍ 12 പേരും മലയാളികളാണ്. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ഇന്നലെ (ബുധൻ) രാത്രിയാണ് അപകടമുണ്ടായത്. മലയാളികടങ്ങുന്ന സംഘവവുമായി ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ 6 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അനന്ത്‌നാഗിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവർ: ജമ്മു സ്വദേശിയായ സിമി (50), മലയാളികളായ അബ്ദുല്‍ ബാരി (25), തല്‍ഹത് (25), ഡാനിഷ് അലി (23), നിസാം (26), മുഹമ്മദ് സുഹൈല്‍ (24).
Read More » -
Careers
കേരളസര്‍ക്കാര്‍ നടത്തുന്ന ഏറ്റവും മികച്ച റിക്രൂട്ടിംഗുകളില്‍ ഒന്ന്; ജോലി തുര്‍ക്കിയില്‍, ആകര്‍ഷകമായ പാക്കേജ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന വിദേശ രാജ്യമായ തുര്‍ക്കിയിലെ പ്രമുഖ കപ്പല്‍ശാലയിലെ എഞ്ചിനീയര്‍മാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബാച്ചിലര്‍ ഡിഗ്രിയും കപ്പല്‍ നിര്‍മ്മാണശാലയില്‍ 5 വര്‍ഷത്തെ തൊഴില്‍ പരിചയവും ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയവും ഉള്ളവരായിരിക്കണം. 1. മെക്കാനിക്കല്‍ എഞ്ചിനീയര്‍: ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലും കമ്മീഷന്‍ ചെയ്യുന്നതിലും കപ്പല്‍ശാലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 2. പൈപ്പിംഗ് എഞ്ചിനീയര്‍: പൈപ്പിംഗ് ഫാബ്രിക്കേഷന്‍, ഇന്‍സ്റ്റാളേഷന്‍, ടെസ്റ്റിംഗ് എന്നിവയില്‍ കപ്പല്‍ശാലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. 3. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍: ഇലക്ട്രിക്കല്‍ സിസ്റ്റം ഇന്‍സ്റ്റാളേഷന്‍ ടെസ്റ്റിംഗിലും കമ്മീഷനിംഗിലും കപ്പല്‍ശാലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, കപ്പല്‍ശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം, ഇന്‍ഷുറന്‍സ് എന്നിവ കമ്പനി സൗജന്യമായി നല്‍കുന്നു. കൂടാതെ പ്രതിവര്‍ഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) പ്രതിവര്‍ഷം ഒരു (1) റൗണ്ട് ട്രിപ്പ് ഫ്‌ലൈറ്റ് ടിക്കറ്റും കമ്പനി നല്‍കുന്നു.…
Read More » -
Crime
ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു
തൃശൂര്‍: കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മര്‍ദ്ദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്. ചവിട്ടേറ്റ പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.
Read More »