KeralaNEWS

ഡ്രൈവിങ് ടെസ്റ്റിലെ ‘തുഗ്ലക്ക്’ പരിഷ്‌ക്കാരം; സമരക്കാരുമായി ഉടന്‍ ചര്‍ച്ചയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാരുമായി ഉടന്‍ ചര്‍ച്ചയില്ലെന്നും ഇളവ് വരുത്തിയ സര്‍ക്കുലര്‍ ഇന്നിറക്കുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ഓഫീസ് അറിയിച്ചു. സര്‍ക്കുലര്‍ പിന്‍വലിക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സംഘടനകള്‍ അറിയിച്ചു. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് പ്രതിഷേധിക്കുന്നത്.

മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധം. കോഴിക്കോട് ഡ്രൈവിങ് ടെസ്റ്റ് ഡ്രൈവിങ് സ്‌കൂളുകാര്‍ ബഹിഷ്‌കരിച്ചു. പത്തനംതിട്ടയിലും എറണാകുളം കാക്കനാടും തിരുവനന്തപുരം മുട്ടത്തറയിലും പ്രതിഷേധം. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കകരണം അപ്രായോഗികമെന്നാണ് സംഘടനകളുടെ നിലപാട്. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളാണ് പ്രതിഷേധിക്കുന്നത്. സ്വന്തം നിലയ്ക്ക് എത്തുന്നവരുടെയും ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഇവര്‍ പറയുന്നു.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. ടെസ്റ്റ് വെട്ടിച്ചുരുക്കുന്നതിനു പകരം ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അനിശ്ചിതകാല സമരമാണ് CITU , INTUC , BMS സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

 

Back to top button
error: