Month: May 2024

  • Crime

    സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല; മകളുടെ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

    തിരുവനന്തപുരം: സഹകരണബാങ്കില്‍നിന്ന് നിക്ഷേപം തിരികെലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസാണ്(55) ആത്മഹത്യചെയ്തത്. വിഷംകഴിച്ച് ചികിത്സയിലിരിക്കേയാണ് മരിച്ചത്. പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുകയാണ് തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടായത്. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപം മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണ് തിരികെചോദിച്ചത്. ഇതിനായി പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നല്‍കാനാവില്ലെന്നാണ് ബാങ്ക് അറിയിച്ചത്. ഇതില്‍ മനംനൊന്ത തോമസ് ഏപ്രില്‍ 19-നാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനിടയില്‍ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. അതില്‍ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിക്ഷേപം തിരികെ നല്‍കാനാവില്ലെന്ന് ബാങ്ക് അറിയിച്ചത് തോമസിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. വിവാഹം മുടങ്ങുമോ എന്നതടക്കമുള്ള ആശങ്കകള്‍ തോമസിനെ അലട്ടിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണം.  

    Read More »
  • India

    സല്‍മാന്റെ വീടിന് നേരെ വെടിവെച്ച സംഭവം ; പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ചു 

    മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി അനൂജ് തപാൻ  പോലീസ് ലോക്കപ്പില്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ചയാണ് മുംബൈയിലെ പോലീസ് കമ്മീഷണറുടെ ഓഫീസ് കോമ്ബൗണ്ടിനുള്ളിലെ ക്രൈംബ്രാഞ്ച് കെട്ടിടത്തിലെ ഒന്നാം നിലയിലെ ലോക്കപ്പിലെ ടോയ്ലറ്റില്‍ അനൂജ് തപാനെ (32) ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ25നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഇയാൾക്കൊപ്പം സുഭാഷ് ചാന്ദർ എന്നയാളും പൊലീസ് പിടിയിലായിരുന്നു. പഞ്ചാബിൽ വെച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. അതേസമയം സംഭവത്തിൽ ഗൂഡാലോചന ആരോപിച്ച് ശിവസേന രംഗത്തെത്തി.ഇത് പോലീസിന്റെ ഒത്താശയോടെ നടന്ന കൊലപാതകമാണെന്നും ശിവസേന വിമർശിച്ചു. രാവിലെ 11 മണിയോടെ കുളിമുറിയിലേക്ക് പോയ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ആത്മഹത്യയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെന്നും പൊലീസ് വ്യക്തമാക്കി.

    Read More »
  • Kerala

    ഡ്രൈവിങ് ടെസ്റ്റിലെ ‘തുഗ്ലക്ക്’ പരിഷ്‌ക്കരണത്തിനെതിരെ പ്രതിഷേധം; സംസ്ഥാനത്ത് ടെസ്റ്റ് മുടങ്ങി

    മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധം. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് പ്രതിഷേധിക്കുന്നത്. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കകരണം അപ്രായോഗികമെന്നാണ് സംഘടനകളുടെ നിലപാട്. കോഴിക്കോടും എറണാകുളത്തും സമാനമായ തരത്തില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളാണ് പ്രതിഷേധിക്കുന്നത്. സ്വന്തം നിലയ്ക്ക് എത്തുന്നവരുടെയും ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഇവര്‍ പറയുന്നു ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. ടെസ്റ്റ് വെട്ടിച്ചുരുക്കുന്നതിനു പകരം ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അനിശ്ചിതകാല സമരമാണ് CITU , INTUC ,…

    Read More »
  • India

    കോവാക്‌സിന്‍ പാര്‍ശ്വഫലം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷം

    ന്യൂഡൽഹി: ഇന്ത്യയില്‍ അവതരിപ്പിച്ച കോവാക്‌സിന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന വെളിപ്പെടുത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം. മോദിയുടെ ഉറപ്പ് ഇതാണോയെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്‌ ചോദിച്ചു. ഹൃദയാഘാതം മൂലം ആളുകള്‍ മരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന് ആര്‍ജെഡിയും പ്രതികരിച്ചു. ഗുണനിലവാരമില്ലാത്ത വാക്‌സിനുകള്‍ക്ക് ബിജെപി കമ്മീഷന്‍ വാങ്ങിയതായി സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു. ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ കമ്ബനി ആസ്ട്രസെനെക യുകെ കോടതിയില്‍ സമ്മതിച്ചിരുന്നു. വാക്‌സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്ബനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയില്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാക്‌സിനെടുത്തതിന് പിന്നാലെ തലച്ചോറില്‍ രക്തം കട്ടപിടിച്ച്‌ ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ നാല്‍പ്പത്തിനാലുകാരന്‍ നല്‍കിയ കേസിലാണ് കമ്ബനി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ആസ്ട്രസെനക കോവാക്‌സിന്‍ അവതരിപ്പിച്ചത്.

    Read More »
  • Kerala

    കനത്ത ചൂടിൽ രണ്ടു ദിവസത്തിനിടെ കേരളത്തിൽ ആറ് മരണം

    കോട്ടയം: ക്രിക്കറ്റ്  കളിക്കുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. വൈക്കം തലയോലപ്പറമ്ബ് തലപ്പാറ സ്വദേശി ഷമീർ (35) ആണ് മരിച്ചത്. പാലക്കാട് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരാണ് കുഴഞ്ഞുവീണു മരിച്ചത്. പാലക്കാട് മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസില്‍ പി രമണിയുടെയും അംബുജത്തിൻ്റെയും മകൻ ആർ ശബരീഷ് (27) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം നില്‍ക്കുമ്ബോള്‍ തളർച്ച അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് സ്വദേശിനിയായ 56കാരി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. തെങ്കര സ്വദേശി സരോജിനിയാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. സരോജിനി കുഴഞ്ഞുവീഴുന്നത് കണ്ട് സമീപവാസികള്‍ സരോജിനിയെ അടുത്തുള്ള ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം പാലക്കാട്ടും കണ്ണൂരും ആലപ്പുഴയിലും ഓരോരുത്തർ മരണപ്പെട്ടിരുന്നു.പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇത് സൂര്യാഘാതം മൂലമാണെന്ന് തെളിഞ്ഞിരുന്നു.

    Read More »
  • Kerala

    നൃത്തം ചെയ്യുന്നതിനിടെ 67കാരി കുഴഞ്ഞ് വീണ് മരിച്ചു

    തൃശൂർ: നൃത്തം ചെയ്യുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്ബൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് കുഴഞ്ഞുവീണ്  മരിച്ചത്. ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്നു വന്നിരുന്ന കലാപരിപാടികള്‍ക്കിടെ ആയിരുന്നു സംഭവം. 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. നൃത്തം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോള്‍ സതി കുഴഞ്ഞു വീഴുകയായിരുന്നു.

    Read More »
  • India

    കോണ്‍ഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നല്‍കും; വീണ്ടും വിദ്വേഷം തുപ്പി ബിജെപി

    തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിലും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം തുപ്പി ബിജെപി. കോണ്‍ഗ്രസ് നിങ്ങളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്‌ലിംകള്‍ക്ക് നല്‍കും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ പ്രചാരണ വിഡിയോ. പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് ഈ പ്രസ്താവന പ്രധാന പ്രചാരണായുധമായി ഉയര്‍ത്തിപ്പിടിച്ച്‌ ബിജെപി രാജ്യത്തെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത്.   ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ച ഒരു അനിമേറ്റഡ് വിഡിയോയിലാണ് ഈ പ്രസ്താവനയുള്ളത്. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രിയപ്പെട്ട ജനവിഭാഗം മുസ്‌ലിംകളാണെന്ന് ഈ വിഡിയോയില്‍ പറയുന്നു.   കഴിഞ്ഞ മാസം 21ന് രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ചുനല്‍കുമെന്നും കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ പ്രസംഗം.

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ‘ഗരുഡ പ്രീമിയം’ സര്‍വീസ് ആരംഭിച്ചു

    തിരുവനന്തപുരം: നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിക്കാൻ ഉപയോഗിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു. ഇന്നലെ വൈകുന്നേരം 6.45 ഓടെയാണ് ബസ് തിരുവനന്തപുരത്ത് നിന്ന് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ഈ മാസം അഞ്ചിന് കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ ബസ് പ്രതിദിന സര്‍വീസ് തുടങ്ങും. കെഎസ്‌ആര്‍ടിസി ഗരുഡ പ്രീമിയം എന്ന് പേരിട്ടിരിക്കുന്ന ബസിന്റെ ടിക്കറ്റ് നിരക്ക് 1171 രൂപയാണ്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രത്യേക നിര്‍ദേ ശം അനുസരിച്ചാണ് ബസ്സ് അന്തര്‍ സംസ്ഥാന സര്‍വീസ് ആക്കാന്‍ തീരുമാനിച്ചത്.

    Read More »
  • India

    കോവിഡ് വാക്‌സിൻ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം പിൻവലിച്ചു

    ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. ‘ഒത്തൊരുമിച്ച്‌ ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. കോവിൻ വെബ്സൈറ്റില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂർവ്വ പാർശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്സിൻ കുത്തിവെച്ചവർക്കുണ്ടാകുമെന്ന് നിർമാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായിട്ടാണ് കോവിഡ് സർട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതെന്നാണ് വിശദീകരണം.

    Read More »
  • Kerala

    ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്ക്കാരം

    തിരുവനന്തപുരം: മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റി(NHAI)യുടെ അംഗീകാരം. സംസ്ഥാനത്ത് 20-ല്‍പ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ രാജ്യത്തെ മുൻനിരനിർമ്മാണസ്ഥാപനങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം. ബെസ്റ്റ് പെർഫോർമർ പുരസ്കാരം അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് ഊരാളുങ്കല്‍ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് തിരുവനന്തപുരത്തു സമ്മാനിച്ചു. സമയക്ലിപ്തത, ഗുണമേന്മ, തൊഴില്‍നൈപുണ്യം, പ്രൊജക്‌ട് മാനേജ്മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപ്പണവും അസാമാന്യവൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം.

    Read More »
Back to top button
error: