IndiaNEWS

കശ്മീരിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, പരിക്കേറ്റ 14 പേരിൽ 6 പേരുടെ നില ഗുരുതരം

    കശ്മീരില്‍ വിനോദസഞ്ചാരത്തിനു പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍ പീടികയില്‍ സ്ഫ് വാന്‍ (23) ആണ് മരിച്ചത്‌ . അപകടത്തില്‍പ്പെട്ട ട്രാവലറിലുണ്ടായിരുന്ന 16 പേരില്‍ 12 പേരും മലയാളികളാണ്. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ഇന്നലെ (ബുധൻ) രാത്രിയാണ് അപകടമുണ്ടായത്.

മലയാളികടങ്ങുന്ന സംഘവവുമായി ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റവരില്‍ 6 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അനന്ത്‌നാഗിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവർ: ജമ്മു സ്വദേശിയായ സിമി (50), മലയാളികളായ അബ്ദുല്‍ ബാരി (25), തല്‍ഹത് (25), ഡാനിഷ് അലി (23), നിസാം (26), മുഹമ്മദ് സുഹൈല്‍ (24).

Back to top button
error: