KeralaNEWS

ലണ്ടനിലെ ഡബിള്‍ ഡക്കറില്‍ കേരള ടൂറിസത്തിന്റെ പരസ്യം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

തിരുവനന്തപുരം: കേരളത്തിലേക്ക് വിദേശികളെ ക്ഷണിച്ച്‌ വിനോദസഞ്ചാര വകുപ്പിന്റെ പരസ്യം ലണ്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ നഗരങ്ങളില്‍.
 ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും വള്ളംകളിയും ഒക്കെ നിറഞ്ഞ കാഴ്ചയാണ് ലണ്ടനിലെ ഒരു ഡബിള്‍ ഡക്കര്‍ ബസ്സില്‍ കണ്ടത്.ലണ്ടനിലെ ബസുകളില്‍ അവതരിപ്പിച്ചിട്ടുള്ള കേരളത്തിന്റെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ പരസ്യം സോഷ്യല്‍ മീഡിയയിലും വൈറലായി മാറിക്കഴിഞ്ഞു.

 

 

മുഴുവന്‍ ബസ്സും നിറഞ്ഞ പരസ്യം മലയാളികളെയും അത്ഭുതപ്പെടുത്തി.ആലപ്പുഴയുടെ നാട്ടിന്‍പുറങ്ങളും ഗ്രാമഭംഗിയും വിളിച്ചോതുന്നതായിരുന്നു പരസ്യം. കേരള ടൂറിസത്തിന്റെ ലോഗോ ഉള്‍പ്പെടെയാണ് പരസ്യം.

 

Back to top button
error: