Month: May 2024
-
Movie
‘രംഗണ്ണ’നെ തൂക്കി ‘ആല്‍പറമ്പില്‍ ഗോപി’; വിജയ്, ഹോളിവുഡ് സിനിമകളെയും മലര്‍ത്തിയടിച്ച് മോളിവുഡ്
2024 മലയാള സിനിമയ്ക്ക് സുവര്‍ണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും ലഭിക്കുന്ന സ്വീകാര്യതയും കളക്ഷനും തന്നെയാണ് അതിന് കാരണം. മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തിയ മോളിവുഡ് ഇന്ന് ഇതര ഭാഷാ സിനിമാസ്വാദകരെയും തിയറ്ററില്‍ എത്തിക്കുകയാണ്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ടിക്കറ്റ് ബുക്കിങ്ങിലും വന്‍ മുന്നേറ്റം മലയാള സിനിമകള്‍ നടത്തുന്നുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റ് വിവരങ്ങള്‍ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ് പോയ സിനിമ മലയാളി ഫ്രം ഇന്ത്യയുടേത് ആണ്. അറുപത്തിയെട്ടായിരം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം കേരളത്തില്‍ നിന്നുമാത്രം നേടിയത് രണ്ടരക്കോടിയിലേറെ രൂപയാണ്. രണ്ടാം സ്ഥാനത്ത് വിഷു…
Read More » -
India
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമാ രമണന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമാ രമണന്‍ അന്തരിച്ചു. 72 വയസായിരുന്നു. ബുധനാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. പൂങ്കാത്തവേ താള്‍ തിരവൈ,തെന്‍ട്രലെ എന്നെ തൊട്…തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ഉമയുടെ ക്രഡിറ്റിലുണ്ട്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ഉമ കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ 6000 കച്ചേരികള്‍ നടത്തിയിട്ടുണ്ട്. അതിനിടയാണ് സംഗീതജ്ഞനായ എ.വി. രമണനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ഭര്‍ത്താവിന് വേണ്ടി നിരവധി ഗാനങ്ങള്‍ ഉമ പാടിയിട്ടുണ്ടെങ്കിലും ഇളയരാജയുമായുള്ള കൂട്ടുകെട്ടാണ് ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. ‘നിഴല്‍കള്‍’ എന്ന ചിത്രത്തിലെ ‘പൂങ്കാത്തവേ താള്‍ തിരവൈ’ എന്ന ഗാനമാണ് ഉമയെ ശ്രദ്ധേയയാക്കിയത്. ഇളയരാജക്ക് വേണ്ടി നൂറിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. വിദ്യാസാഗര്‍, മണി ശര്‍മ്മ, ദേവ എന്നിവരുടെ സംഗീതസംവിധാനത്തിലും പാടിയിട്ടുണ്ട്. ഭൂപാളം ഇസൈക്കും,പൊന്‍ മാനെ, ആഗായ വെണ്ണിലവെ, ശ്രീ രംഗ രംഗനാഥത്തിന്‍ തുടങ്ങിയവ ഉമയുടെ ഹിറ്റ് ഗാനങ്ങളില്‍ ചിലതാണ്. 1977ല്‍ ‘ശ്രീകൃഷ്ണ ലീല’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ഭര്‍ത്താവ് എ.വി രമണനൊപ്പമാണ് ഈ…
Read More » -
Crime
കിക്ക് ബോക്‌സിങ്ങും കാമുകിമാരുമായി കറക്കവും ഹരം; ‘തസ്‌കര രത്‌നം’ ജിമ്മന്‍ കിച്ചു പിടിയില്‍
മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കിഷോര്‍ (ജിമ്മന്‍ കിച്ചു-25) പിടിയില്‍. പരപ്പനങ്ങാടിയില്‍ വെച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്‌പ്പെടുത്തിയത്. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവര്‍ച്ച നടത്തിവരികയായിരുന്നു ജിമ്മന്‍ കിച്ചുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവായിരുന്നു. ഇതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 200ഓളം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കിക്ക് ബോക്‌സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും മോഷണത്തിലൂടെ കിട്ടുന്ന പണം വിനിയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » -
NEWS
യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ. അബുദാബിയില്‍ അര്‍ധരാത്രിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ദുബായ്, റാസല്‍ഖൈമ, ഉമ്മുല്‍ഖുവെയ്ന്‍ എന്നിവിടങ്ങളിലും കനത്ത മഴപെയ്തു. ഷാര്‍ജ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലും മഴയുണ്ട്. അബുദാബിയില്‍ അല്‍ ദഫ്റ, മദീനത്ത് സായിദ്, സിലാ മേഖലകളില്‍ വാദികള്‍ നിറഞ്ഞു. റോഡുകളിലും വെള്ളം കയറി. റാസല്‍ഖൈമയില്‍ കനത്ത മഴയില്‍ നിരവധിയിടത്ത് റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. ദുബായില്‍ ജബല്‍ അലി, അല്‍ ബര്‍ഷ, റാഷിദിയ, അന്താരാഷ്ട്ര വിമാനത്താവളം, അല്‍ നഹ്ദ എന്നിവിടങ്ങളില്‍ രാവിലെ ഭേദപ്പെട്ട മഴ പെയ്തു. വ്യാഴാഴ്ച രാത്രിവരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഇന്നും നാളെയും ഓണ്‍ലൈന്‍ വഴിയാണ് പഠനം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ടു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരെ സാഹചര്യം വിലയിരുത്തി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന്…
Read More » -
Kerala
കാസര്‍കോട് ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു; ‘കോവിഡ്’ കാരണമെന്ന് എം.വി.ഡി!
കാസര്‍കോട്: ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകളില്‍ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതായി കാസര്‍കോട് ആര്‍.ടി.ഓഫീസ് അറിയിച്ചു. പ്രതിഷേധം പരാമര്‍ശിക്കാതെ വിചിത്ര കാരണം ചൂണ്ടിക്കാട്ടിയാണ് മേയ് 24 വരെയുള്ള ടെസ്റ്റുകള്‍ എല്ലാം റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അറിയിപ്പ് അപേക്ഷകര്‍ക്ക് എസ്.എം.എസ്. മുഖേന നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ ഒന്നും നടത്തുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നാണ് ടെസ്റ്റുകള്‍ റദ്ദാക്കിയിരിക്കുന്നതെന്ന വാദം വളരെ വിചിത്രമാണെന്നാണ് വിലയിരുത്തലുകള്‍. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ആര്‍.ടി.ഓഫീസ് കേന്ദ്രീകരിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം നടത്തുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഡ്രൈവിങ്ങില്‍ ടെസ്റ്റില്‍ പരിഷ്‌കരണം വരുത്തി പുറത്തിറക്കിയ 04/2024 സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ ജീവനക്കാരും ഉടമകളും പ്രതിഷേധിക്കുകയാണ്. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം,…
Read More » -
India
അഞ്ച് വര്‍ഷം കൊണ്ട് മേനക ഗാന്ധിയുടെ വരുമാനത്തില്‍ 43 ശതമാനത്തിന്റെ വര്‍ധനവ്
ലഖ്നൗ: ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ സ്വത്തുക്കള്‍. സുല്‍ത്താന്‍പുരില്‍ നിന്നു മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ 55.69 കോടിയാണ് കാണിച്ചിരുന്നത്. അഞ്ച് വര്‍ഷം കൊണ്ട് വരുമാനത്തില്‍ 43 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കില്‍ 17.83 കോടിയുടെ നിക്ഷേപമുണ്ട്. ഷെയര്‍, ബോണ്ട് വരുമാനം 24.30 കോടി രൂപ. പോസ്റ്റ് ഓഫീസ് നിക്ഷേപം 81.01 ലക്ഷം രൂപ. 2.82 കോടി വിലമതിക്കുന്ന 3.415 കിലോ സ്വര്‍ണം. 85 കിലോ വെള്ളി. 40,000 രൂപ വില മതിക്കുന്ന റൈഫിളും പക്കലുണ്ടെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.
Read More » -
Kerala
കേരളത്തിൽ സൂര്യാതപമേറ്റ് വീണ്ടും മരണം
മലപ്പുറം: കേരളത്തിൽ സൂര്യാതപമേറ്റ് വീണ്ടും മരണം.മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം പാലക്കാട് രണ്ടുപേർ ഉള്‍പ്പെടെ സംസ്ഥാനത്ത് നാലു പേർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. സൂര്യാഘാതമേറ്റതാകാം ഇവരുടെ മരണകാരണമെന്നാണ് കരുതുന്നത്.ഇതിന് മുൻപ് പാലക്കാടും കണ്ണൂരും ഇത്തരത്തിൽ ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Read More » -
Kerala
കാണാതായ എസ്‌ഐയെ മുന്നാറില്‍ നിന്ന് കണ്ടെത്തി
കൊച്ചി: കോതമംഗലം പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ കണ്ടെത്തി.എസ്ഐ ഷാജി പോളിനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. മുന്നാറിലെ ലോഡ്ജില്‍ നിന്ന് ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പോത്താനിക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐയെ കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഏപ്രില്‍ 30ന് രാവിലെ കോതമംഗലം സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഷാജി പോള്‍. എന്നാല്‍ എസ്‌ഐ സ്റ്റേഷനിലോ വീട്ടിലോ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ കാന്മാനില്ലെന്ന് പറഞ്ഞ് ഭാര്യ പോത്താനിക്കാട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
Read More » -
Crime
പൊലീസിനെ ബന്ദികളാക്കി പ്രതികളെ മോചിപ്പിച്ചതില്‍ കേസ്; യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: പൊലീസിനെ ബന്ദികളാക്കി പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഠിനംകുളത്തിന് സമീപം പുതുക്കുറിച്ചിയിലായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുവെന്ന് അറിഞ്ഞാണ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തിയത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെട്ട് ഇവരെ മോചിപ്പിക്കുകയായിരുന്നു. അടിപിടിക്കും ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉള്‍പ്പെടെ രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. പൊലീസിനെ ബന്ദികളാക്കി മോചിപ്പിച്ച അടിപിടിക്കേസിലെ പ്രതികളായ നബിന്‍, കൈഫ് എന്നിവരെ പിടികൂടുകയും ചെയ്തിരിക്കുകയാണ്. സംഭവസമയം മൂന്ന് പൊലീസുകാര്‍ മാത്രമായിരുന്നു ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് പ്രതിഷേധം ശക്തമായതോടെ കസ്റ്റഡിയിലെടുത്ത പ്രതികളെ വിലങ്ങ് അഴിച്ച് വിട്ടുകൊടുക്കേണ്ടി വരികയായിരുന്നു പൊലീസിന്. സ്ഥലത്ത് പ്രതിഷേധം നടക്കുന്നുവെന്നറിഞ്ഞ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല. തമ്മിലടിച്ച സംഘത്തിലെ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Read More »
