CareersTRENDING

കേരളസര്‍ക്കാര്‍ നടത്തുന്ന ഏറ്റവും മികച്ച റിക്രൂട്ടിംഗുകളില്‍ ഒന്ന്; ജോലി തുര്‍ക്കിയില്‍, ആകര്‍ഷകമായ പാക്കേജ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന വിദേശ രാജ്യമായ തുര്‍ക്കിയിലെ പ്രമുഖ കപ്പല്‍ശാലയിലെ എഞ്ചിനീയര്‍മാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബാച്ചിലര്‍ ഡിഗ്രിയും കപ്പല്‍ നിര്‍മ്മാണശാലയില്‍ 5 വര്‍ഷത്തെ തൊഴില്‍ പരിചയവും ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയവും ഉള്ളവരായിരിക്കണം.

1. മെക്കാനിക്കല്‍ എഞ്ചിനീയര്‍: ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലും കമ്മീഷന്‍ ചെയ്യുന്നതിലും കപ്പല്‍ശാലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

Signature-ad

2. പൈപ്പിംഗ് എഞ്ചിനീയര്‍: പൈപ്പിംഗ് ഫാബ്രിക്കേഷന്‍, ഇന്‍സ്റ്റാളേഷന്‍, ടെസ്റ്റിംഗ് എന്നിവയില്‍ കപ്പല്‍ശാലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

3. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍: ഇലക്ട്രിക്കല്‍ സിസ്റ്റം ഇന്‍സ്റ്റാളേഷന്‍ ടെസ്റ്റിംഗിലും കമ്മീഷനിംഗിലും കപ്പല്‍ശാലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, കപ്പല്‍ശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം, ഇന്‍ഷുറന്‍സ് എന്നിവ കമ്പനി സൗജന്യമായി നല്‍കുന്നു. കൂടാതെ പ്രതിവര്‍ഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) പ്രതിവര്‍ഷം ഒരു (1) റൗണ്ട് ട്രിപ്പ് ഫ്‌ലൈറ്റ് ടിക്കറ്റും കമ്പനി നല്‍കുന്നു. ഈ റിക്രൂട്ട്‌മെന്റിനു സര്‍ക്കാര്‍ അംഗീകൃത സര്‍വീസ് ചാര്‍ജ് ബാധകമാണ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്‌പോര്‍ട്ട്, വിദ്യാഭ്യാസം, തൊഴില്‍പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2024 മെയ് 4-ാം തീയതിയ്ക്ക് മുന്നേ [email protected] എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഒഡെപെകിന്റെ www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ :0471-2329440/41/42 /7736496574/9778620460.

Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജന്റ്റുമാരോ ഇല്ല.

 

Back to top button
error: