Month: May 2024

  • Kerala

    തിരുവനന്തപുരം റയിൽവെ സ്റ്റേഷനിൽ വിമാനത്താവളത്തിന് സമാനമായ വികസനം; നിര്‍മാണക്കരാര്‍ കെ-റെയിലിന്

    തിരുവനന്തപുരം: സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ നവീകരണത്തിനുള്ള കരാർ കെ-റെയില്‍ ആർ.വി.എൻ.എലിന്. ആധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്ന പദ്ധതിയുടെ ചെലവ് 439 കോടി രൂപയാണ്. കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരമാണ് നവീകരണം. 42 മാസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ. നിർമാണജോലികള്‍ ഉടൻ തുടങ്ങിയേക്കും. വർക്കല റെയില്‍വേ സ്റ്റേഷൻ നവീകരണം ഏറ്റെടുത്തതും കേരള റെയില്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും(കെ-റെയില്‍)റെയില്‍ വികാസ് നിഗം ലിമിറ്റഡു(ആർ.വി.എൻ.എല്‍.)മാണ്. 27 റെയില്‍വേ മേല്പാലങ്ങളുടെ നിർമാണവും ഇവർക്കാണ്. തലസ്ഥാന നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ.പൈതൃകമന്ദിരത്തിന്റെ വാസ്തുശാസ്ത്ര പ്രത്യേകതകള്‍ അതേപടി നിലനിർത്തിയാകും പുതിയ കെട്ടിടങ്ങള്‍ നിർമിക്കുന്നത്. തെക്കുവടക്ക് ഭാഗങ്ങളിലായിരിക്കും പുതിയവയുടെ നിർമാണം. വിമാനത്താവളങ്ങള്‍ക്കു സമാനമായ സൗകര്യത്തോടെ ഇരിപ്പിടങ്ങള്‍. പുറപ്പെടുന്നവർക്കും എത്തിച്ചേരുന്നവർക്കും പ്രത്യേക ലോഞ്ചുകള്‍ ഉണ്ടാകും. ലിഫ്റ്റ്, എസ്കലേറ്ററുകള്‍ എന്നിവ നിർമിക്കും. ട്രെയിൻ പുറപ്പെടുന്നതിനു തൊട്ടുമുമ്ബ് നിശ്ചിതസമയത്ത് യാത്രക്കാർക്ക് പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാം. അനാവശ്യ തിരക്കു കുറയ്ക്കാൻ ഈ നിയന്ത്രണങ്ങള്‍ സഹായകമാകും. ട്രെയിൻ വിവരങ്ങള്‍ അറിയാൻ കൂടുതല്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോർഡുകള്‍ സ്റ്റേഷന്റെ വിവിധ…

    Read More »
  • Kerala

    കടം വാരിക്കൂട്ടുന്നതിൽ തമിഴ്‌നാടും മഹാരാഷ്ട്രയും മുന്നിൽ;കേരളം ഗുജറാത്തിനേക്കാൾ പിന്നിൽ

    ന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ കടംവാരിക്കൂട്ടുകയാണെന്ന വിമര്‍ശനം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരും ഉന്നയിക്കുന്നു. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം കടുംവെട്ട് നടത്തുകയാണെന്നും സാമ്പത്തികമായി ഉപരോധിക്കുന്നതാണ് ഈ നടപടിയെന്നും സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു. കേരളവും കേന്ദ്രവും തമ്മില്‍ ഈ കടമെടുപ്പ് പരിധി സംബന്ധിച്ച പോര് സുപ്രീം കോടതിയില്‍ പോലുമെത്തി. എന്നാല്‍, റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് (RBI Bulletin April 2024) വ്യക്തമാക്കുന്നത് രാജ്യത്തെ വലിയ (Major) സംസ്ഥാനങ്ങള്‍ക്കിടയില്‍ കടമെടുപ്പില്‍ ഏറ്റവും പിന്നിലാണ് കേരളം എന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ കണക്കുപ്രകാരം മൊത്തം കടമെടുപ്പില്‍ (Gross market borrowing) തമിഴ്‌നാടാണ് 91,001 കോടി രൂപയുമായി ഒന്നാംസ്ഥാനത്ത്. 80,000 കോടി രൂപ കടമെടുത്ത് മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തുമാണ്. ആന്ധ്രാപ്രദേശ് 68,400 കോടി രൂപയും ഉത്തര്‍പ്രദേശ് 61,350 കോടി രൂപയും കര്‍ണാടക 60,000 കോടി രൂപയുമാണ് കടമെടുത്തിട്ടുള്ളത്. രാജസ്ഥാന്‍ (59,049 കോടി…

    Read More »
  • India

    അമിത് ഷായ്‌ക്കെതിരെ മത്സരിക്കരുത്’; ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്ന് സ്ഥാനാര്‍ഥികള്‍

    അഹ്‌മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്. നാമനിർദേശം ചെയ്തവർ പിന്മാറിയതിനെ തുടർന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ പത്രിക വരണാധികാരി തള്ളുകയായിരുന്നു. ഇപ്പോഴിതാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരെ സമ്മർദം ചെലുത്തി മത്സരരംഗത്തുനിന്നു പിൻവലിപ്പിച്ചെന്ന ആരോപണവും ഉയരുകയാണ്. ഗാന്ധിനഗറില്‍ 16 സ്ഥാനാർഥികളാണു പത്രിക പിൻവലിച്ചിരിക്കുന്നത്. ഇതില്‍ 12 പേർ സ്വതന്ത്രന്മാരും നാലുപേർ പ്രാദേശിക പാർട്ടി നേതാക്കളുമാണ്. പത്രിക സമർപ്പിച്ചവരില്‍ മൂന്നുപേരാണ് ബി.ജെ.പിക്കും ഗുജറാത്ത് പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അമിത് ഷായുടെ ആള്‍ക്കാർ തങ്ങളെ നിരന്തരം പിന്തുടരുകയും സ്ഥാനാർഥിത്വം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും പ്രവർത്തകരും മുതല്‍ ക്രൈംബ്രാഞ്ച്, പൊലീസ് ഉദ്യോഗസ്ഥർ വരെ ഭീഷണികളുമായി പിന്നാലെയുണ്ടെന്നു വെളിപ്പെടുത്തലുമുണ്ട്. തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം അപകടത്തിലാണെന്നും ഇവർ പറയുന്നു.   ജിതേന്ദ്ര ചൗഹാൻ എന്ന 39കാരനാണ് ഫേസ്ബുക്ക് ലൈവിലൂടെ ആദ്യമായി ബി.ജെ.പിക്കെതിരെ ആരോപണമുയർത്തിയത്. ഗാന്ധിനഗറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന്…

    Read More »
  • India

    ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം ; പഞ്ചാബിൽ കർഷകൻ കൊല്ലപ്പെട്ടു

    പട്യാല: പഞ്ചാബിലെ സെഹ്റ ഗ്രാമത്തില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ കർഷകൻ കൊല്ലപ്പെട്ടു. കിസാൻ യൂണിയൻ പ്രവർത്തകൻ സുരേന്ദർപാല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ബി.ജെ.പി. നേതാക്കള്‍ സുരേന്ദറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന ആരോപണവുമായി കിസാൻ യൂണിയൻ രംഗത്തെത്തി. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയും മുൻ കോണ്‍ഗ്രസ് നേതാവുമായ പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെയായിരുന്നു ഒരു സംഘം കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ എതിർക്കാനെന്നോണം ബി.ജെ.പി. പ്രവർത്തകരും രംഗത്തെത്തുകയായിരുന്നു. ഇരു സംഘങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും പിന്നാലെ കർഷകൻ വീണു മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പട്യാലയില്‍ നിന്നുള്ള സിറ്റിങ് എം.പി.യാണ് പ്രണീത് കൗർ. നേരത്തെ കോണ്‍ഗ്രസിലായിരുന്ന പ്രണീതിനെ പിന്നീട് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇവർ ബി.ജെ.പിയില്‍ ചേർന്നത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാൽ വൻ പൊലീസ് സന്നാഹമാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്.

    Read More »
  • Kerala

    അമേത്തി ഒരു സൂചന മാത്രം ; നാളെ വയനാടും രാഹുൽ ഗാന്ധിയെ കൈവിടും

    ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഫാസിസ്സ്റ്റുകളിൽ ഒരാളായിരുന്നു സഞ്ജയ് ഗാന്ധി.1977 ൽ സഞ്ജയ് ഗാന്ധി അമേത്തിയിൽ തോൽക്കുന്നു. ജനതാപാർട്ടിയുടെ രവീന്ദ്ര പ്രതാപ് സഞ്ജയ് ഗാന്ധിയെ അട്ടിമറിച്ചു. നോർത്ത് ഇന്ത്യയിൽ ഇന്ദിരാ- കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിച്ച തെരെഞ്ഞെടുപ്പ്. 80 ൽ വീണ്ടും തെരെഞ്ഞെടുപ്പ്. സഞ്ജയ് അമേത്തി തന്നെ തെരെഞ്ഞെടുത്തു. രവീന്ദ്ര പ്രതാപ് തന്നെ ജനതാപാർട്ടി സ്ഥാനാർഥി. തോൽവിക്ക് ശേഷവും സഞ്ജയ് പലവട്ടം അമേത്തിയിൽ പോയിരുന്നു.നിരന്തരം അവിടെത്തെ ജനങ്ങളുമായുള്ള ബന്ധം സൂക്ഷിച്ചു. കാര്യമായി അവരെ പരിഗണിച്ചില്ലെങ്കിലും സാന്നിധ്യമായി. എൺപതിൽ സിറ്റിംഗ് എംപിയെ സഞ്ജയ് പരാജയപ്പെടുത്തി.പിന്നീട് മേനകക്ക് നൽകാതെ രാജീവ് തട്ടിയെടുത്ത മണ്ഡലമാണത്. 98 ൽ ബിജെപി അവിടെ ജയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ആഭ്യന്തരസംഘർഷങ്ങളുടെ കാലം കഴിഞ്ഞും സോണിയ 99 ൽ അമേത്തി തന്നെ തെരെഞ്ഞെടുത്തു.സിറ്റിംഗ് ബിജെപി എംപിയെ പരാജയപ്പെടുത്തി. 2019 ലെ തോൽവിക്ക് ശേഷം അമേത്തിയിൽ എത്തിയ രാഹുലിനോട് അവിടെത്തെ ഓരോ നിയമസഭയിലെ കോൺഗ്രസ് നേതാക്കളും ഒരൊറ്റ കാര്യമാണ് പറഞ്ഞത്. നിങ്ങളെ ഈ നാട്ടുകാർക്ക്…

    Read More »
  • Kerala

    ചടയമംഗലത്ത് ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ

    കൊല്ലം ചടയമംഗലത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ. സംഭവത്തെതുടര്‍ന്ന് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭഷ്യ വിഷബാധയേറ്റത്.ഹോട്ടല്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു. തലകറക്കം, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 പേര്‍ വിവിധ ആശുപത്രികളിലായാണ് ചികിത്സ തേടിയത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചടയമംഗലം കീഴ്തോണി സ്വദേശി അജ്മി മകന്‍ മുഹമ്മദ് ഫായാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ചടയമംഗലം പോലീസ് കേസെടുത്തു.

    Read More »
  • Kerala

    ആലപ്പുഴയില്‍ തന്നെ തോല്‍പ്പിക്കാൻ വി മുരളീധരൻ ഇടപെട്ടു: ശോഭ സുരേന്ദ്രൻ

    ആലപ്പുഴയില്‍ തന്നെ തോല്‍പ്പിക്കാൻ ആറ്റിങ്ങല്‍ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രൻ. ബിജെപി ആലപ്പുഴ അവലോകന യോഗത്തിലാണ് വി മുരളീധരനെതിരെ ശോഭാ സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം. അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നുവെന്ന് പറഞ്ഞ ശോഭ, ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയുടെ ജില്ലയിലെ വിശ്വസ്തന്‍ വഴിയാണ് ഇടപെട്ടതെന്നും ആരോപിച്ചു. ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. 14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ പോലും ഒട്ടിച്ചതെന്നും, മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററും ഫ്‌ളക്‌സും നിറഞ്ഞതിനു ശേഷം മാത്രമാണ് തൻ്റെ പോസ്റ്ററുകള്‍ രംഗത്ത് വന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ‘തൻ്റെ മാനേജര്‍ക്ക് വാഹനം പോലും നിഷേധിച്ചു. ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാം. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി’, ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

    Read More »
  • Kerala

    സ്കൂട്ടർ മറിഞ്ഞ് അമ്മയും മകളും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

    ഇടുക്കി: സ്കൂട്ടർ 25 അടി താഴ്ചയിലേക്ക് മറിഞ്ഞ് അമ്മയും മകളും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ചിന്നക്കനാല്‍ ചെമ്ബകത്തൊഴുകുടിക്കു സമീപം ഇന്നലെ വൈകിട്ടു നാലരയോടെയാണു നിയന്ത്രണം നഷ്‌ടപ്പെട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്‌. തിഡീര്‍ നഗര്‍ സ്വദേശി മണികണ്‌ഠന്റെ ഭാര്യ അഞ്‌ജലി (27), മകള്‍ അമയ (നാല്‌), മണികണ്‌ഠന്റെ സഹോദരന്‍ സെല്‍വത്തിന്റെ ഭാര്യ ജെന്‍സി (19) എന്നിവരാണ്‌ മരണമടഞ്ഞത്‌. ഇന്നലെ ഉച്ചയ്‌ക്കുശേഷം അഞ്‌ജലി മകള്‍ക്കും ജെന്‍സിക്കും ഒപ്പം സൂര്യനെല്ലിയില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങുമ്ബോഴാണ്‌ അപകടമുണ്ടായത്‌. ചെമ്ബകത്തൊഴുകുടി സ്‌കൂളിനു സമീപമുള്ള കുത്തിറക്കത്തില്‍ വളവുതിരിയാതെ അഞ്‌ജലി ഓടിച്ച സ്‌കൂട്ടര്‍ 25 അടിയിലധികം താഴെ ഇതേ റോഡിലേക്കു മറിയുകയായിരുന്നു. സ്‌കൂട്ടറില്‍നിന്നു തെറിച്ചുവീണു തലയ്‌ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ അമയ തല്‍ക്ഷണം മരിച്ചു. അഞ്‌ജലിയെ അടിമാലിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.പരുക്കേറ്റ ജെന്‍സിയെ തേനി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ്‌ മരിച്ചത്‌. രണ്ടു മാസം മുമ്ബായിരുന്നു സെല്‍വത്തിന്റെയും ഷണ്മുഖവിലാസം സ്വദേശിയായ ജെന്‍സിയുടെയും വിവാഹം. ശാന്തന്‍പാറ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Sports

    ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം; മലയാളി താരം സഹല്‍ പുറത്ത്

    കൊല്‍ക്കത്ത: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ എക്സിലൂടെയാണ് ടീം ലിസ്റ്റ് പുറത്തുവിട്ടത്. സുനില്‍ ഛേത്രി തന്നെയാണ് ടീമിനെ നയിക്കുന്നത്.എന്നാല്‍ ഇത്തവണ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന് ടീമില്‍ ഇടംനേടാനായില്ല.ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി മെയ് 10 മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന പരിശീലന ക്യാംപിലേക്ക് തെരഞ്ഞെടുത്ത 26 അംഗ ടീമില്‍ നിന്നാണ് സഹല്‍ പുറത്തായത്.സഹലിന് പുറമെ അനിരുദ്ധ് ഥാപ്പ, സുഭാശിഷ് ബോസ് എന്നിവരും പുറത്തായി. ജൂണ്‍ 6ന് കൊല്‍ക്കത്തയില്‍ കുവൈറ്റിനെതിരെയും 11ന് ദോഹയില്‍ ഖത്തറിനെതിരെയുമാണ് ഇന്ത്യ യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്.ഖത്തറിനും കുവൈറ്റിനും പുറമെ അഫ്ഗാനിസ്ഥാൻ കൂടിയുള്ള ഗ്രൂപ്പ് എയില്‍ നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മാർച്ചില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരുന്നു.നിലവില്‍ അശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് അടുത്ത റൗണ്ടിലെത്താനാൻ സാധിക്കൂ.

    Read More »
  • Sports

    കേരളത്തിലേക്ക്  തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച്‌

    കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയിട്ട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതുവരെ അദ്ദേഹം പ്രതികരിക്കാത്തതിൽ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. ഇപ്പോഴിതാ വുക്മനോവിച്ച് തന്റെ വിടവാങ്ങൽ സന്ദേശം ആരാധകർക്കായി നൽകി കഴിഞ്ഞു.ഇൻസ്റ്റഗ്രാമിലൂടെയാണ് ആശാന്റെ മെസ്സേജ് വന്നിട്ടുള്ളത്.കേരള,ഐ ലവ് യു എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ‘പ്രിയപ്പെട്ട കേരളത്തിന്.. ഈ വാക്കുകൾ വികാരഭരിതനായി കൊണ്ട് കണ്ണീരോടുകൂടി കുറിക്കാനല്ലാതെ എനിക്ക് കഴിയുന്നില്ല. മുന്നോട്ടുപോവാൻ നമുക്ക് ചില തീരുമാനങ്ങൾ എടുത്തേ മതിയാകൂ. ഞാനും ക്ലബ്ബും ചേർന്നുകൊണ്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്.ഞാൻ ആദ്യമായി കേരളത്തിൽ എത്തിയ സമയത്ത് തന്നെ എനിക്ക് പിന്തുണയും, ബഹുമാനവും നന്ദിയും സ്നേഹവും ഒക്കെ ലഭിച്ചിരുന്നു. കേരളത്തിനോടും ഇവിടുത്തെ ആളുകളോടും എനിക്ക് പെട്ടെന്ന് ഒരു ബന്ധം ഉണ്ടായി.എന്റെ വീട് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ കുടുംബത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഒരു ബുദ്ധിമുട്ടും എനിക്കുണ്ടായിരുന്നില്ല.അതിന് കാരണം നിങ്ങളാണ്.നിങ്ങൾ എന്റെ കുടുംബമായി മാറി. ട്രെയിനിങ് സെഷൻ,മത്സരങ്ങൾ,യാത്രകൾ, മീറ്റിങ്ങുകൾ,പരാജയങ്ങൾ,വിജയങ്ങൾ,നിരാശകൾ, സന്തോഷവും കണ്ണീരുംഎല്ലാം സംഭവിച്ചു.ലോകത്തുള്ള…

    Read More »
Back to top button
error: