Month: May 2024

  • India

    സ്റ്റേഷന്‍ മാസ്റ്റര്‍ ഉറങ്ങിപ്പോയി; സിഗ്നൽ കിട്ടാതെ ട്രെയിൻ കാത്തുകിടന്നത് അര മണിക്കൂറോളം !

    ന്യൂഡല്‍ഹി: സ്റ്റേഷന്‍ മാസ്റ്റര്‍ ഡ്യൂട്ടിക്കിടെ ഉറങ്ങിയതിനേത്തുടര്‍ന്ന് സിഗ്നല്‍ കിട്ടാതെ ട്രെയിൻ നിർത്തിയിട്ടത് അരമണിക്കൂറോളം. ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് സമീപത്തുള്ള ഉദി മോര്‍ റോഡ് സ്‌റ്റേഷനിലാണ് സംഭവം. പട്‌ന-കോട്ട എക്‌സ്പ്രസ് ട്രെയിനാണ് നിഗ്നല്‍ ലഭിക്കാതെ വന്നതോടെ നിർത്തിയിടേണ്ടി വന്നത്. ലോക്കോ പൈലറ്റ് പലതവണ ഹോണ്‍ മുഴക്കിയെങ്കിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉണര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേഷന്‍ മാസ്റ്റര്‍ വീഴ്ച സമ്മതിച്ചതായും മാപ്പപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്റ്റേഷന്‍ മാസ്റ്ററോട് ആഗ്ര റെയില്‍വേ ഡിവിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആഗ്ര റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു

    Read More »
  • Kerala

    ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി; കെട്ടിവെച്ച് യാത്ര 

    കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങി. ആദ്യ സർവീസില്‍ തന്നെ ഹൗസ് ഫുള്ളായാണ് ബസിന്‍റെ യാത്ര. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11:30 യോടെ ബസ് ബെംഗളൂരുവില്‍ എത്തും. എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി. വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ വാതില്‍ തനിയെ തുറന്നുവരുകയായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ച്‌ യാത്ര തുടങ്ങിയത്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പ്പര്യം. ഡിപ്പോയില്‍ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്. സീറ്റ് നമ്ബര്‍ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്. ഈ സീറ്റില്‍…

    Read More »
  • India

    ചൈനയ്ക്ക് പിന്നാലെ നേപ്പാളും; ഇന്ത്യന്‍ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി  ഭൂപടം

    ന്യൂഡൽഹി: ഇന്ത്യന്‍ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധിച്ച്‌ ഇന്ത്യ. നേപ്പാളിന്റെ പുതിയ 100 രൂപ നോട്ടിലെ ഭൂപടത്തിലാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിന്റെതായി ചിത്രീകരിച്ചിരിക്കുന്നത്. ലിപുലേഖ്, ലിംപിയാധുര, കാലാപാനി പ്രദേശങ്ങളാണ് നേപ്പാളിന്റെതായി ഭൂപടത്തിലാക്കിയത്.വ്യാജ ഭൗമ വിപൂലികരണമെന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ പ്രചണ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ കറന്‍സി പുറത്തിറക്കാന്‍ തീരുമാനമെടുത്തതെന്നാണ് അറിവ്. സിക്കിം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി  1,850 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാള്‍.

    Read More »
  • Kerala

    20 ലും ജയിക്കും; പക്ഷേ, നാലിടത്ത്‌ കടുത്ത മത്സരം: ഹസൻ

    തിരുവനന്തപുരം: ഇരുപതു ലോക്‌സഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് വിജയസാധ്യതയുണ്ടെന്നു കെ.പി.സി.സി. ആക്‌ടിങ്‌ പ്രസിഡന്റ്‌ എം.എം.ഹസന്‍.  പത്രസമ്മേളനത്തിലായിരുന്നു ഹസൻ ഇക്കാര്യം വ്യക്‌തമാക്കിയത്. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്‌, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരമായിരുന്നു നടന്നതെന്നും ഹസൻ വ്യക്തമാക്കി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ്‌ മുന്‍ഷി, കെ.പി.സി.സി. രാഷ്‌ട്രീയ കാര്യസമിതിയംഗങ്ങള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുത്തു.

    Read More »
  • Kerala

    വയനാട് കോൺഗ്രസിന് സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധി

    രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയില്‍ മത്സരിക്കാനുള്ള തീരുമാനം കേരളത്തിലെ കോണ്‍ഗ്രസ്സിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സോണിയ ഗാന്ധി കുത്തകയാക്കി വച്ച റായ്ബറേലിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ കൂടി ശക്തമായ പിന്തുണ ഉള്ളതിനാല്‍ രാഹുല്‍ ഗാന്ധിക്ക് വിജയം ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍ വയനാട് ഉപേക്ഷിച്ച്‌ റായ്ബറേലിയില്‍ നില്‍ക്കാനാണ് രാഹുല്‍ ഗാന്ധി താല്‍പ്പര്യപ്പെടുക. ഇത് വയനാട്ടില്‍ ഒരു ഉപതിരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. വയനാട് പോലെ ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം റായ് ബറേലിയില്‍ കോണ്‍ഗ്രസ്സിന് ഉണ്ടാവില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല ഹിന്ദി ഹൃദയഭൂമിയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാന്‍ റായ്ബറേലിയില്‍ സീറ്റ് നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സിന് അനിവാര്യവുമാണ്.   ഇവിടെയാണ് യു.ഡി.എഫ് ഇനി യഥാര്‍ത്ഥ പ്രതിസന്ധി നേരിടാന്‍ പോകുന്നത്.മൂന്നു സീറ്റാണ് മുസ്ലീംലീഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി വിട്ടുവീഴ്ച ചെയ്താണ് രാജ്യസഭ സീറ്റെന്ന ഓഫറിന് ലീഗ് സമ്മതിച്ചത്. രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക് കൂട് മാറുന്നതോടെ മുന്‍ നിലപാടില്‍ നിന്നും ലീഗും പിന്നോട്ട് പോകാനാണ് സാധ്യത.  …

    Read More »
  • Kerala

    മഴവെള്ള സംഭരണം; ചെയ്യേണ്ടത് ഇത്രമാത്രം 

    ഓരോ വേനൽക്കാലവും കുടിവെള്ളത്തിന്റെ വില എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു.ഇത്തവണത്തെ സ്ഥിതിയും വിത്യസ്തമല്ല. ഇനിയുള്ള ഓരോ വേനൽക്കാലത്തും  കുടിവെള്ളക്ഷാമം കൂടുതൽ കൂടുതൽ രൂക്ഷമാകാനുമാണ് സാധ്യത. അതിനാൽ വളരെ വേഗത്തിൽ നമുക്ക് ഇതിനെ പ്രതിരോധിച്ചേ മതിയാവൂ. അതിന് ഇന്ന് നമ്മുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം  ലഭിക്കുന്ന മഴവെള്ളത്തെ സംഭരിച്ചു സൂക്ഷിക്കുക എന്നതു മാത്രമാണ്. നദികളും തടാകങ്ങളും കുളങ്ങളും തോടുകളും കാവുകളും നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളാലുമൊക്കെ ഒരു കാലത്ത് കേരളം ജലസമ്പന്നതയിൽ ഒന്നാമതായിരുന്നു.മലകളിടിച്ചും മണ്ണുവാരിയും വയലുകൾ നികത്തിയും മരങ്ങൾ വെട്ടിമാറ്റിയും നാം തന്നെ അതിന്റെ കടയ്ക്കൽ കത്തിവച്ചു.നാഡി- ഞരമ്പുകൾപ്പോലെ  അങ്ങോളമിങ്ങോളം കിടന്നിരുന്ന നെൽപ്പാടങ്ങളാണ് കേരളത്തിലെ ഭൂഗർഭജലം ഒരളവിൽ കൂടുതൽ താഴാതെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്.ഇന്നു പാടങ്ങളില്ല, ആവശ്യത്തിന് മഴയുമില്ല.അതിനാൽതന്നെ നദികളിൽ പലതും രേഖകളിൽ മാത്രവും! ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്.അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്.പക്ഷെ മഴ കേരളത്തിൽ ഈ പതിവ് തെറ്റിക്കാൻ തുടങ്ങിയിട്ട് കാലം…

    Read More »
  • Kerala

    ചൂടുകുരുവിനെ തടയാം; ചെയ്യേണ്ടത് ഇത്രമാത്രം

    പൊള്ളുന്ന ഈ ചൂടിൽ ചർമപ്രശ്നങ്ങളെ ഏറെ സൂക്ഷിക്കണം.പ്രധാനി ചൂടുകുരുവാണ്.കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു ഉണ്ടാവാം.ചൂടുകുരു ശമിക്കാൻ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങളിതാ: തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൻ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമർത്തുന്നത് അസ്വസ്ഥത കുറയ്ക്കും. സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക. കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്. തുവർത്തിയ ഉടനെ പെർഫ്യൂം കലരാത്ത പൗഡർ ദേഹത്ത് തൂവുക. ചർമത്തിൽ അധികമുള്ള ഈർപ്പം അവ വലിച്ചെടുത്തോളും. ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിൻ ലോഷൻ പുരട്ടുക. ഇലക്കറികൾ ധാരാളം കഴിക്കുക. തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാൻ സഹായിക്കും. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചിൽ ശമിക്കാൻ സഹായിക്കും. ത്രിഫലപ്പൊടി വെള്ളത്തിൽ ചാലിച്ച് ദേഹത്ത് പുരട്ടിയാൽ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും.

    Read More »
  • Sports

    ധർമ്മശാലയിൽ ആകാമെങ്കിൽ വയനാട് എന്തുകൊണ്ട് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നില്ല ?

    വയനാട്: ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് (ഉയരത്തിലുള്ള) സ്റ്റേഡിയമാണ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം.ഹിമാചൽ പ്രദേശിലെ ധർമ്മശാല സ്റ്റേഡിയമാണ് ആദ്യത്തേത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ 20,000 വരെ ആളുകൾക്ക് ഇരുന്നു കളികാണാനുള്ള സൗകര്യമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2,100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ക്രിക്കറ്റിന് വേണ്ടി മാത്രമായി  നിർമ്മിച്ച സ്റ്റേഡിയമാണ്.അതേസമയം ഹിമാലയൻ പർവതനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 23,000 ആളുകൾക്ക് ഇരിക്കാനുള്ള ശേഷിയാണുള്ളത്.ദേശീയ അന്തർദേശീയ തലത്തിലുള്ള നിരവധി ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള ഒരു സ്റ്റേഡിയമാണിത്.ഇവിടെയാണ് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിനോടുള്ള  ബിസിസിഐയുടെ  അവഗണന മനസ്സിലാക്കുവാൻ സാധിക്കുന്നത്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) ഉടമസ്ഥതയിലുള്ള ആദ്യത്തെ സ്റ്റേഡിയമാണ് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം..2013 ഡിസംബർ 17-ന് കേരളാ ഗവർണറായിരുന്ന നിഖിൽ കുമാറാണ് ഉദ്ഘാടനം നടത്തി സ്റ്റേഡിയം രാജ്യത്തിനു സമർപ്പിച്ചത്.ഇവിടെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരം നടന്നത് 2015 ഓഗസ്റ്റ് 18-നായിരുന്നു.നിലവിൽ പെൺകുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്ന സോണൽ അക്കാദമികളിൽ ഒന്നായി പ്രവർത്തിക്കുകയാണ് വയനാട് ക്രിക്കറ്റ് സ്റ്റേഡിയം എന്നറിയപ്പെടുന്ന കൃഷ്ണഗിരി സ്റ്റേഡിയം. കൽപ്പറ്റയിൽ നിന്ന്…

    Read More »
  • Kerala

    കരിപ്പൂരില്‍ നിന്ന് ഇനി ലക്ഷദ്വീപിലേക്ക് പറക്കാം;അഗത്തി സർവീസുമായി ഇൻഡിഗോ

    കോഴിക്കോട്: ഇനി മുതല്‍ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പറക്കാം. ഇൻഡിഗോ കമ്ബനിയാണ് ചരിത്രത്തിലാദ്യമായി കരിപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്ക് അഗത്തി സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. 78 പേർക്ക് സഞ്ചരിക്കാവുന്ന എ.ടി.ആർ വിഭാഗത്തിലുള്ള വിമാനമാണ് സർവ്വീസ് നടത്തുന്നത്.5000-6000 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 10.20ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 10.55ന് കൊച്ചിയിലെത്തും.11.25ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒരു മണിക്ക് അഗത്തിയിലെത്തുന്ന രീതിയിലാണ് ക്രമീകരണം.തുടർന്ന് അഗത്തിയില്‍നിന്ന് ഉച്ചക്ക് 12.10ന് മടങ്ങുന്ന വിമാനം 1.25ന് കൊച്ചിയിലെത്തി പിന്നീട് 1.45ന് പുറപ്പെട്ട് 2.30ന് കരിപ്പൂരില്‍ തിരിച്ചെത്തും. എല്ലാ ദിവസവും സർവ്വീസ് ഉണ്ടാകും.ആദ്യ സർവ്വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് അഖിലേഷ് കുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ ഹബീബ് റഹ്മാൻ, ഇൻഡിഗോ മാനേജർ ഡെറിൻ റോയ്, അസിസ്റ്റന്റ് മാനേജർ പ്രവീണ്‍ കുമാർ തുടങ്ങിയവർ പങ്കെടുത്തു.ആദ്യ സർവ്വീസ് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് കേക്ക് മുറിച്ച്‌ ഉദ്ഘാടനം ചെയ്തു.

    Read More »
  • Kerala

    27 വര്‍ഷം; അങ്കമാലി – എരുമേലി ശബരി റെയില്‍ പാതയ്ക്ക് ഇനിയെങ്കിലും ഉയരുമോ പച്ചക്കൊടി?

    കൊച്ചി: 1997ല്‍ പ്രഖ്യാപിച്ച അങ്കമാലി – എരുമേലി ശബരി റെയില്‍ പാതയുടെ നിർമ്മാണം ഇപ്പോഴും ത്രിശങ്കുവില്‍. നിർമ്മാണം പൂർത്തിയായ ഏഴ് കിലോമീറ്റർ ട്രാക്ക് കാടുപിടിച്ച്‌ കിടക്കുകയാണ്. മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതി 1997-98ലാണ് പ്രഖ്യാപിച്ചത്. 111 കിലോ മീറ്റർ നീളമുള്ള പാതയുടെ ഏഴ് കിലോമീറ്റർ പാത മാത്രമാണ് നിർമ്മാണം പൂർത്തിയായത്. കാലടി സ്റ്റേഷനും പെരിയാറിലെ പാലവും നിർമ്മാണം പൂർത്തിയായെങ്കിലും 2019ല്‍ പദ്ധതി മരവിപ്പിക്കുകയായിരുന്നു. പദ്ധതി നിലച്ചതോടെ 24 വർഷം മുൻപ് കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ ഉടമകള്‍ വസ്തു വില്‍ക്കാനോ ഈടുവെച്ച്‌ വായ്പ വാങ്ങാനോ കഴിയാതെ ദുരിതത്തിലാണ്. 3,810 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ശബരി ലൈനിനായി കേരള റെയില്‍ ഡിവലപ്‌മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയത്.ഇതിന്റെ പകുതിയായ 1905 കോടി കേരളം നല്‍കണം.ഇതാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന തടസ്സം. മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത നിബന്ധനകളാണ് അത് ദേശീയ പാത നിർമ്മാണത്തിനായാലും റയിൽവെ വികസനത്തിനായാലും കേന്ദ്രം കേരളത്തിന് മുന്നിൽ വയ്ക്കുന്നത്.ദേശീയപാത വികസനത്തിനായി 5,519 കോടി രൂപയാണ് കേരളം നൽകിയത്.…

    Read More »
Back to top button
error: