KeralaNEWS

സ്കൂട്ടർ മറിഞ്ഞ് അമ്മയും മകളും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: സ്കൂട്ടർ 25 അടി താഴ്ചയിലേക്ക് മറിഞ്ഞ് അമ്മയും മകളും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം.

ചിന്നക്കനാല്‍ ചെമ്ബകത്തൊഴുകുടിക്കു സമീപം ഇന്നലെ വൈകിട്ടു നാലരയോടെയാണു നിയന്ത്രണം നഷ്‌ടപ്പെട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്‌.

തിഡീര്‍ നഗര്‍ സ്വദേശി മണികണ്‌ഠന്റെ ഭാര്യ അഞ്‌ജലി (27), മകള്‍ അമയ (നാല്‌), മണികണ്‌ഠന്റെ സഹോദരന്‍ സെല്‍വത്തിന്റെ ഭാര്യ ജെന്‍സി (19) എന്നിവരാണ്‌ മരണമടഞ്ഞത്‌.

Signature-ad

ഇന്നലെ ഉച്ചയ്‌ക്കുശേഷം അഞ്‌ജലി മകള്‍ക്കും ജെന്‍സിക്കും ഒപ്പം സൂര്യനെല്ലിയില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങുമ്ബോഴാണ്‌ അപകടമുണ്ടായത്‌. ചെമ്ബകത്തൊഴുകുടി സ്‌കൂളിനു സമീപമുള്ള കുത്തിറക്കത്തില്‍ വളവുതിരിയാതെ അഞ്‌ജലി ഓടിച്ച സ്‌കൂട്ടര്‍ 25 അടിയിലധികം താഴെ ഇതേ റോഡിലേക്കു മറിയുകയായിരുന്നു. സ്‌കൂട്ടറില്‍നിന്നു തെറിച്ചുവീണു തലയ്‌ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ അമയ തല്‍ക്ഷണം മരിച്ചു.
അഞ്‌ജലിയെ അടിമാലിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.പരുക്കേറ്റ ജെന്‍സിയെ തേനി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ്‌ മരിച്ചത്‌.

രണ്ടു മാസം മുമ്ബായിരുന്നു സെല്‍വത്തിന്റെയും ഷണ്മുഖവിലാസം സ്വദേശിയായ ജെന്‍സിയുടെയും വിവാഹം. ശാന്തന്‍പാറ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

Back to top button
error: