Month: May 2024

  • Sports

    ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയമന്റകോസിന് ഐഎസ്‌എൽ ഗോൾഡൻ ബൂട്ട്

    ഐഎസ്‌എൽ പത്താം സീസണിലെ കലാശപ്പോരാട്ടത്തിൽ മോഹൻ ബഗാനെ 3-1 ന് തകർത്ത് മുംബൈ സിറ്റി ജേതാക്കളായപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്റ്റാർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് കിരീടം നേടാൻ പറ്റിയില്ലെങ്കിലും  ദിമിത്രിയോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് അവർക്ക് ആശ്വാസത്തിനുള്ള വകയായി. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ നിന്ന് പുറത്തായതോടെ ആരാധകർ ഒന്നടങ്കം നിരാശയിൽ തന്നെയായിരുന്നു.പിന്നാലെ അവരുടെ  കോച്ച് ഇവാൻ ആശാൻ ക്ലബ് വിട്ടതും സങ്കടം ഇരട്ടിയാക്കി. ഇതിനിടെയാണ് അവരുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ദിമി ഇപ്പോൾ ഐഎസ്എൽ പത്താം സീസണിൽ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനായത്.13 ഗോൾ നേട്ടത്തോടെ യാണ് ദിമിത്രിയോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 12 ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായതും ദിമിത്രിയോസ് ഡയമന്റകോസ് ആയിരുന്നു.എന്നാൽ ഈ‌ സീസണോടെ താരം ക്ലബ് വിടുമെന്നാണ് സൂചന.

    Read More »
  • Sports

    ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി 

    കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെപെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട നേട്ടം.അതേസമയം ഇത്തവണത്തെ ഐഎസ്‌എൽ ഷീൽഡ് ജേതാക്കളാണ് മോഹൻ ബഗാൻ.

    Read More »
  • India

    പാലിൽ വിഷാംശം! ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

          പാൽ ആരോഗ്യദായകമാണ്, പോഷക സമ്പന്നമാണ്, രുചികരമാണ്. അതുകൊണ്ടു തന്നെ പ്രായഭേദമന്യേ പ്രതിദിനം നാം പാൽ  ഉപയോഗിക്കുന്നു. പക്ഷേ ഈ പാൽ എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ…? ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച  റിപ്പോർട്ട് ആരെയും അമ്പരപ്പിക്കുന്നതാണ്. ഡൽഹിയിൽ വിതരണം ചെയ്യുന്ന പാലിൽ ഓക്‌സിടോസിൻ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസാണ് ഞെട്ടിക്കുന്ന ഈ വസ്തുത റിപ്പോർട്ട് ചെയ്‌തത്. ഓക്സിടോസിൻ കന്നുകാലികളിൽ, പ്രത്യേകിച്ച് പശുക്കളിൽ പാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന  ഹോർമോണ്‍ ആണ്. എന്നാൽ, ഇത് പല ദോഷഫലങ്ങളും ഉണ്ടാക്കുന്നു. കറവയുള്ള കന്നുകാലികളിൽ പാൽ അളവ് വർധിപ്പിക്കുന്നതിനായി ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും കന്നുകാലികളുടെ ആരോഗ്യത്തെ മാത്രമല്ല, പാൽ കഴിക്കുന്ന മനുഷ്യരെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2018 ഏപ്രിലിൽ കേന്ദ്ര സർക്കാർ ഈ മരുന്ന് നിരോധിച്ചിരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലു കന്നുകാലികളെ വളർത്തുന്ന ഡെയറികളിൽ ഓക്‌സിടോസിൻ ദുരുപയോഗം ചെയ്യുന്നുവെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ അതിന്റെ വ്യാജ…

    Read More »
  • NEWS

    അബദ്ധധാരണകളല്ല, ആഴമുള്ള അനുഭവങ്ങളായിരിക്കണം ജീവതത്തിൻ്റെ വഴികാട്ടി

    വെളിച്ചം ആ രാജ്യത്ത് ആര്‍ക്കും തോല്‍പിക്കാൻ കഴിയാത്ത മിടുക്കനായ പടയാളിയായിരുന്നു അദ്ദേഹം. തന്റെ കാലശേഷവും തന്നെപോലെ വൈദഗ്ദ്യമുള്ള ഒരു പടയാളി വേണമെന്ന ആഗ്രഹത്തില്‍ അദ്ദേഹം രാജ്യത്തെ യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങി.  അതില്‍ ഏറ്റവും മിടുക്കനായ ആളെ കണ്ടെത്തി തന്റെ കഴിവുമുഴുവന്‍ പകര്‍ന്നുനല്‍കി.   വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനു ഗുരുവിനെ തോല്‍പിച്ച് പേരെടുക്കണമെന്ന ആഗ്രഹം തോന്നി.ഗുരു ആ വെല്ലുവിളി സ്വീകരിച്ചു. അപ്പോഴാണ് ശിഷ്യന് ഒരു സംശയം  തോന്നിയത്. ഇനി, തന്നെ പഠിപ്പിക്കാത്ത ഏതെങ്കിലും വിദ്യ ഉണ്ടാകുമോ?  അദ്ദേഹം ആ വിദ്യ ഉപയോഗിച്ച് തന്നെ തോല്‍പിക്കുമോ? പരസ്യപോരാട്ടത്തിന്റെ ദിവസമടുക്കും തോറും ശിഷ്യനു സമ്മര്‍ദ്ദമേറി. അയാള്‍ ഗുരുവിനെ രഹസ്യമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഗുരു 15 അടി നീളമുള്ള വാളുറ പണിയിക്കുന്നത് കണ്ടു. ശിഷ്യന്‍ ഉടൻ 16 അടി നീളമുള്ള വാളും വാളുറയും പണിതു.  മത്സരദിവസമെത്തി.  ഗുരു ആ വലിയ വാളുറയില്‍ നിന്നും സാധാരണ വാള്‍ പുറത്തെടുക്കുന്നത് കണ്ട് ശിഷ്യന്‍ തലതാഴ്ത്തി. അബദ്ധധാരണകളായിരിക്കും അനുഭവങ്ങളില്ലാത്തവരുടെ…

    Read More »
  • India

    ഗുരുവായൂർ സ്വദേശി ബഹിയക്ക് ‘നാഷണൽ ലിറ്ററേച്ചർ ബുക്ക് പ്രൈസ്’ പുരസ്‌കാരം

        ലോകമലയാളികൾക്കായി മലയാളം ലിറ്ററേച്ചർ ഫോറം ന്യൂ ഡൽഹി സംഘടിപ്പിച്ച ആദ്യ ഗോൾഡൻ പീക്കോക്ക് മലയാളം ലിറ്ററേച്ചർ ബുക്ക് പ്രൈസിന് അനുഭവക്കുറിപ്പ്/ ഓർമ്മക്കുറിപ്പ് വിഭാഗത്തിൽ ഗുരുവായൂർ സ്വദേശി ബഹിയയുടെ ‘ഹേ വേശ്യാസ്ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത്?’ എന്ന കൃതി അർഹമായി. വിവിധ സാഹിത്യ വിഭാഗങ്ങളിൽ നിന്നുള്ള പ്രസിദ്ധീകരിക്കാത്ത കൃതികളാണ് അവാർഡിനായി പരിഗണിച്ചത്. ഇരുപത്തി അയ്യായിരം രൂപയും  പ്രശസ്തിപത്രവും ഗോൾഡൻ പീക്കോക്ക് ശില്‌പവും അടങ്ങുന്നതാണ് അവാർഡ്. മെയ് 26ന് ഡൽഹിയിൽ ഡോ.അബേദ്കർ ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയ യിലും സജീവമായ ബഹിയയുടേതായി കഥ, കവിത, നോവൽ തുടങ്ങി പതിനൊന്നോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഹിയയുടെ കഥാസമാഹാരം ഉൾപ്പെടെ പല രചനകളും ഇംഗ്ലീഷിലും അറബിയിലും തമിഴിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വെന്മേനാട് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായ ബഹിയ സോഷ്യോളജി, സൈക്കോളജി, മലയാളം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയും കൃഷി, കന്നുകാലി വളർത്തൽ, തുടങ്ങി പ്രകൃതി സൗഹൃദ…

    Read More »
  • India

    പി.ആർ.ഒ അജയ് കുമാറിൻ്റെ പുത്രൻ കൃഷ്ണകുമാർ വിവാഹിതനായി

    ചലച്ചിത്ര പത്ര പ്രവർത്തകനും പി.ആർ.ഒയുമായ സി.കെ അജയ് കുമാറിൻ്റെ പുത്രൻ കൃഷ്ണകുമാറും, പാലക്കാട് എരിമയൂർ സ്വദേശി പൂജാ വൈഷ്ണവിയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് നടന്നു. വിവാഹാനന്തരം കോയമ്പത്തൂരിൽ നടന്ന സൽക്കാര ചടങ്ങിൽ നടൻ റഹ്മാൻ, വ്യവസായിയും സിനിമാ നിർമ്മാതാവുമായ ‘കോറൽ’ വിശ്വനാഥൻ ഉൾപ്പെടെ സിനിമാ, രാഷ്ട്രിയ,സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്ത് ദമ്പതികൾക്ക് ആശംസകൾ നേർന്നു.

    Read More »
  • India

    അയൽവാസിയുടെ നായ പ്രശ്നക്കാരൻ, ക്ഷുഭിതനായ ഡെപ്യൂട്ടി തഹസിൽദാർ അരിവാളുമായി ആക്രമിക്കാനെത്തി;  അന്വേഷണവുമായി പൊലീസ്

      അയൽവാസിയുടെ വളർത്തുനായ തുടർച്ചയായി കുരയ്ക്കുകയും തൻ്റെ മക്കളെ കടിക്കുകയും ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ അരിവാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണവുമായി പൊലീസും രംഗത്തെത്തി. തമിഴ്നാട്ടിലെ കല്ലകുറിശ്ശി മാരിയമ്മൻ കോവിൽ തെരുവിലാണ് സംഭവം. ഇവിടുത്തെ താമസക്കാരനായ കൊളഞ്ഞിയപ്പൻ്റെ വളർത്തുനായ തെരുവ് നായ്ക്കളെ കണ്ട് കുരച്ചു. നായ തുടർച്ചയായി കുരയ്ക്കുന്നതിനെച്ചൊല്ലി  കൊളഞ്ഞിയപ്പനുമായി അയൽവാസിയായ, സോണൽ ഡെപ്യൂട്ടി തഹസിൽദാർ ശിലംബരശൻ വഴക്കിടുകയായിരുന്നു. കഴിഞ്ഞ ദിവസം കയ്യിൽ അരിവാളുമായി ഇയാൾ വീട്ടിൽ നിന്ന് റോഡിലൂടെ ഓടുന്നത് വീഡിയോ ദൃശ്യങ്ങളിലും കാണപ്പെട്ടു. ശിലംബരശൻ കൊളഞ്ഞിയപ്പൻ്റെ വീടിനു മുന്നിൽ ഭീഷണി മുഴക്കി. തുടർന്ന് അയൽക്കാരും കുടുംബാംഗങ്ങളും എത്തി ഉദ്യോഗസ്ഥനെ സമാധാനിപ്പിച്ചു. അതോടെയാണ് ശിലംബരശൻ പിൻതിരിഞ്ഞത്. നായയുടെ ശല്യത്തെച്ചൊല്ലി  ഇരു കുടുംബങ്ങളും തമ്മിൽ ഏറെ നാളായി വാക്കേറ്റമുണ്ടായിരുന്നു.  ശിലംബരശൻ്റെ കുട്ടികളെ നായ കടിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഇയാൾ അയൽവാസിക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ…

    Read More »
  • NEWS

    പാലിന് പകരം മുത്തശ്ശി നല്‍കിയത് വൈന്‍ കലര്‍ത്തിയ മിശ്രിതം; പിഞ്ചുകുഞ്ഞ് കോമയില്‍

    റോം:പാല്‍പ്പൊടിയുപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം കുടിച്ച നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായി. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ് ദാരുണാവസ്ഥയുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുഞ്ഞിന്റെ മുത്തശ്ശി പാല്‍പ്പൊടി അബദ്ധത്തില്‍ വൈനില്‍ കലര്‍ത്തി കൊടുത്തതാണ് കാരണമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാല്‍പ്പൊടി നിറച്ച കുപ്പിയുടെ സമീപത്തായാണ് വൈനും വച്ചിരുന്നതെന്നായിരുന്നു കുഞ്ഞിന്റെ മുത്തശ്ശി മാദ്ധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിന് പാല് തയ്യാറാക്കുന്നതിനിടെ അബദ്ധത്തില്‍ പാല്‍പ്പൊടി വൈനുമായി കലര്‍ത്തുകയായിരുന്നു. മിശ്രിതം കൊടുത്തപ്പോള്‍ കുഞ്ഞ് ആദ്യം കുടിച്ചെങ്കിലും തുടര്‍ന്ന് വിസമ്മതിക്കുകയായിരുന്നു. സംശയം തോന്നി കുപ്പി തുറന്നുനോക്കിയപ്പോഴാണ് മുത്തശ്ശിക്ക് കാരണം മനസിലായതെന്നും സൂചന. കുഞ്ഞിനെ മുത്തശ്ശി ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര ചികിത്സ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചത്. മുത്തശ്ശിക്കെതിരെ ഇതുവരെയായിട്ടും നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നുമാണ് വിവരം. കഴിഞ്ഞ വര്‍ഷവും സമാന സംഭവം നടന്നിരുന്നു. ഒരു കുഞ്ഞിനെക്കൊണ്ട് വൈന്‍ കുടിപ്പിച്ച സ്ത്രീകളെ പൊലീസ് അറസ്?റ്റ്…

    Read More »
  • Kerala

    ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാര്‍ മോചിതരായിട്ടില്ല; വാര്‍ത്തകള്‍ തള്ളി കുടുംബം

    പാലക്കാട്: പിടിച്ചെടുത്ത കപ്പലിലുള്ളവരെ ഇറാന്‍ മോചിപ്പിച്ചെന്ന വാര്‍ത്ത സ്ഥിരീകരിക്കാതെ ജീവനക്കാരുടെ കുടുംബങ്ങള്‍. മകന്‍ ഇന്നലെ രാത്രി വിളിച്ചപ്പോഴും മോചനത്തെ കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് പാലക്കാട് സ്വദേശി സുമേഷിന്റെ പിതാവ് പറഞ്ഞു. ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് സ്വദേശി ശ്യാംനാഥിന്റെ സഹോദരനും വ്യക്തമാക്കി. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്നും ജീവനക്കാരുടെ കുടുംബങ്ങള്‍ പറഞ്ഞു. ഏപ്രില്‍ 13 നാണ് ഇറാന്‍ , ഇസ്രായേല്‍ ചരക്ക് കപ്പല്‍ പിടിച്ചെടുത്തത്. ഇതിലെ മുഴുവന്‍ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളുകയാണ് കപ്പലിലെ മലയാളികളായ ജീവനക്കാരുടെ കുടുംബം. മകന്‍ ഇന്നലെ രാത്രി വിളിച്ചപ്പോള്‍ പോലും മോചനത്തെക്കുറിച്ച് പറഞ്ഞില്ലെന്ന് പാലക്കാട് സ്വദേശി സുമേഷിന്റെ പിതാവ് പറയുന്നു . കപ്പല്‍ വിട്ടു കിട്ടുന്നതിന് വേണ്ടി ജീവനക്കാരെ മോചിപ്പിക്കുന്നതില്‍ തടസ്സം നില്‍ക്കുന്നത് ക്യാപ്റ്റനാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു കോഴിക്കോട് സ്വദേശിയായ ശ്യാമ്‌നാഥും ഇന്നലെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മോചനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പറഞ്ഞില്ലെന്ന് സഹോദരന്‍ ശങ്കര്‍നാഥ് വ്യക്തമാക്കി . ശ്യാംനാഥിന്റെ…

    Read More »
  • Kerala

    വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

    തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്‌സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം. സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ്…

    Read More »
Back to top button
error: