KeralaNEWS

അമേത്തി ഒരു സൂചന മാത്രം ; നാളെ വയനാടും രാഹുൽ ഗാന്ധിയെ കൈവിടും

ന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഫാസിസ്സ്റ്റുകളിൽ ഒരാളായിരുന്നു സഞ്ജയ് ഗാന്ധി.1977 ൽ സഞ്ജയ് ഗാന്ധി അമേത്തിയിൽ തോൽക്കുന്നു. ജനതാപാർട്ടിയുടെ രവീന്ദ്ര പ്രതാപ് സഞ്ജയ് ഗാന്ധിയെ അട്ടിമറിച്ചു.
നോർത്ത് ഇന്ത്യയിൽ ഇന്ദിരാ- കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിച്ച തെരെഞ്ഞെടുപ്പ്. 80 ൽ വീണ്ടും തെരെഞ്ഞെടുപ്പ്. സഞ്ജയ് അമേത്തി തന്നെ തെരെഞ്ഞെടുത്തു. രവീന്ദ്ര പ്രതാപ് തന്നെ ജനതാപാർട്ടി സ്ഥാനാർഥി. തോൽവിക്ക് ശേഷവും സഞ്ജയ് പലവട്ടം അമേത്തിയിൽ പോയിരുന്നു.നിരന്തരം അവിടെത്തെ ജനങ്ങളുമായുള്ള ബന്ധം സൂക്ഷിച്ചു. കാര്യമായി അവരെ പരിഗണിച്ചില്ലെങ്കിലും സാന്നിധ്യമായി.
എൺപതിൽ സിറ്റിംഗ് എംപിയെ സഞ്ജയ് പരാജയപ്പെടുത്തി.പിന്നീട് മേനകക്ക് നൽകാതെ രാജീവ് തട്ടിയെടുത്ത മണ്ഡലമാണത്. 98 ൽ ബിജെപി അവിടെ ജയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ആഭ്യന്തരസംഘർഷങ്ങളുടെ കാലം കഴിഞ്ഞും സോണിയ 99 ൽ അമേത്തി തന്നെ തെരെഞ്ഞെടുത്തു.സിറ്റിംഗ് ബിജെപി എംപിയെ പരാജയപ്പെടുത്തി.
2019 ലെ തോൽവിക്ക് ശേഷം അമേത്തിയിൽ എത്തിയ രാഹുലിനോട് അവിടെത്തെ ഓരോ നിയമസഭയിലെ കോൺഗ്രസ് നേതാക്കളും ഒരൊറ്റ കാര്യമാണ് പറഞ്ഞത്. നിങ്ങളെ ഈ നാട്ടുകാർക്ക് വലിയ കാര്യമാണ്. ബൈപാസുകൾ പുഴ പോലെ കിടന്നാലും നിങ്ങൾക്കേ അവർ വോട്ട് ചെയ്യൂ.എന്നാൽ നിങ്ങൾ കുറച്ചെങ്കിലും മണ്ഡലത്തിൽ സാന്നിധ്യമാവണം. അല്ലെങ്കിൽ നിങ്ങളോട് സംസാരിക്കുന്നു എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരാളെ ഇവിടെ നിയമിക്കണം.സോണിയ അങ്ങനെ ചെയ്തിട്ടുണ്ട്. എല്ലാം കേട്ട് തലകുലുക്കിയ രാഹുൽ പിന്നീട് ഇതുവരെ അമേത്തിയിൽ പോയത് 2 തവണയാണ്!!
2014 ൽ തോറ്റ ശേഷം, സ്‌മൃതി ഇറാനി 17 പഞ്ചായത്തുകളാണ് അമേത്തിയിൽ നടത്തിയത്.ഒരുപാട് യോഗങ്ങൾ വെച്ചു. അവർ അവിടെ ഉണ്ടാകും എന്ന് തോന്നിപ്പിച്ചു. 98 ൽ ബിജെപി ജയിച്ചിടമാണ് എന്ന് അറിഞ്ഞിട്ടും രാഹുൽ കാര്യമായി ശ്രദ്ധിച്ചില്ല.
ഇപ്പോൾ രാഹുൽ മണ്ഡലം മാറുന്നു.
നാല് പതിറ്റാണ്ട് നെഹ്‌റു താഴ്‌വഴിയെ ജയിപ്പിച്ച അമേത്തിയുടെ അടിത്തറ അടിമത്വബോധത്തിൽ രൂപപ്പെട്ടതല്ല. രാഹുലിനെ കുറിച്ച് അവർ മുമ്പോട്ട് വെച്ച ഒരു ആശങ്കയും വെറുപ്പിന്റെ ആശങ്കകളായിരുന്നില്ല.രാജ്യം ശ്രദ്ധിക്കുന്നു എന്ന ബോധ്യത്തിൽ നല്ല ഭൗതിക നിലവാരത്തിൽ തന്നെ,അവർ രാഹുലിനോട് പരാതി പറഞ്ഞിട്ടുണ്ട്.എന്നാൽ രാഹുലിന് ആ ഭൗതികത ഒരിക്കലും മനസിലായില്ല.
വിനീതമായി പുലരുന്ന അമേത്തിയിലെ, തെരിയും ലോക്കിപ്പൂരും മർഫാപുരും ധർഖയുമൊക്കെ ഇന്ന് എന്തായിരിക്കും പറയുക? കരിഞ്ഞ പാടങ്ങളിൽ പോലും കതിരുകൾ കിളിർപ്പിച്ച കർഷകർ പാടപരമ്പത്ത് ഇരുന്ന് എന്തായിരിക്കും ഇന്ന് പറയുക.
നാട് വിട്ട് പോയിട്ടാണെങ്കിലും ചെറുക്കൻ നന്നാകട്ടെ എന്ന ആശംസകളാകും ഒട്ടും ദേഷ്യമില്ലാതെ ആ നാട് ഇന്ന് പറയുന്നത്. രാഹുൽ പ്രാഥമികമായി പോലും നല്ലൊരു രാഷ്ട്രീയക്കാരനല്ല എന്ന് തെളിയിക്കുന്ന തീരുമാനമാണ് ഇന്ന് വന്നത്.
ഗതികേട് കൊണ്ട് 2019 ൽ ചിന്തിച്ച് പോയത് റായ്‌ബറേലി തീരുമാനിക്കരുതേ എന്ന് ഓരോ അമേത്തികാരനും ഇന്ന് പ്രാർത്ഥിക്കും.
നെഹ്‌റു കുടുംബത്തോട് ജനതക്കുള്ള സ്നേഹമാണത്, നെഹ്‌റു ഒഴിച്ച് ആർക്കും ജനങ്ങളോട് തിരിച്ച് ഈ സ്നേഹം ഉണ്ടായിരുന്നില്ല എന്ന നേരറിവിലും നോർത്ത് ഇന്ത്യ പരമാവധി അവരോട് ക്ഷമിച്ചിട്ടുണ്ട്.
അതിന്റെ അവസാനത്തെ ഘട്ടമാണ് തെക്കിലൊരു വയനാടും വടക്കൊരു റായ്‌ബറേലിയും!

Back to top button
error: