Month: May 2024

  • Kerala

    രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; യുവാക്കള്‍ക്ക് പരി?ഗണനയെന്ന് സാദിഖലി തങ്ങള്‍

    കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്കെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും. രാജ്യസഭയിലേക്ക് താനില്ലെന്നും തനിക്ക് ആവശ്യത്തിനുള്ള പണി ഇവിടെത്തന്നെയുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഒഴിവുലഭിച്ചാല്‍ ചര്‍ച്ചയിലേക്ക് കടക്കുമെന്നും ഇക്കാര്യത്തില്‍ എളുപ്പത്തില്‍ തന്നെ തീരുമാനം എടുക്കാന്‍ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ ഒഴിവുവരുന്ന ആദ്യ രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് തരുമെന്ന് യു.ഡി.എഫ്. സമ്മതിച്ചിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുവാക്കള്‍ക്കാണ് പരിഗണന. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചകളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘പുതുമുഖങ്ങള്‍ക്ക് അവസരംകൊടുക്കേണ്ടതുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആവശ്യപ്പെട്ടിരുന്നതാണ്. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ എം.എല്‍.എയാണ്. കേരളത്തിലാണ് അദ്ദേഹത്തിന് ചുമതല. എം.എല്‍.എ. കാലാവധി തീര്‍ന്നിട്ടില്ല. സ്വാഭാവികമായും അദ്ദേഹത്തിന് സാധ്യതയില്ല. താന്‍ വരുമെന്ന് ചിലമാധ്യമങ്ങള്‍ ട്രോളിയെന്ന് കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചിരുന്നു. ഞാനത് നിഷേധിക്കട്ടേയെന്ന് എന്നോട് ചോദിച്ചു. ധൈര്യമായിട്ട് നിഷേധിച്ചോളൂയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്’, സാദിഖലി…

    Read More »
  • Kerala

    ഡിവൈഎസ്പി എം.ജി സാബു പണ്ടേ കേമൻ, ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും തോഴൻ: സാബുവിൻ്റെ ബിസിനസ്സ് പങ്കാളിയായ തമ്മനം ഫെയ്സലിന്റെ ജീവിതം ‘ആവേശം’ പൊലൊരു സിനിമാക്കഥ

         പലനാൾ കള്ളൻ, ഒരു നാൾ കുടുങ്ങും എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന മട്ടിലായി ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവിൻ്റെ ചെയ്തികൾ. 3 നാൾ കഴിഞ്ഞ് 31നു വിരമിക്കാൻ ഇരിക്കെയാണ് ദുർബുദ്ധി തോന്നിച്ചത്. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്സലിന്റെ അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടിൽ ആതിഥ്യം സ്വീകരിക്കാൻ പോകാമെന്ന്. ഈ സമയത്തു തന്നെ, സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തി എന്നറിഞ്ഞ് അങ്കമാലി പൊലീസ് റെയ്‍ഡിനെത്തി. അപ്പോഴാണ് ‌ഡിവൈഎസ്പിയും 3 പൊലീസുകാരുമാ‌ണ് ഗുണ്ടയുടെ അതിഥികളെന്ന് വ്യക്തമായത്. സാബുവിൻ്റെ ഡെപ്യൂട്ടികളായി വന്നത് ആലപ്പുഴ പൊലീസ് ക്യാംപിലെ 2 ഡ്രൈവർമാരും ഒരു സിപിഒമാണ്. ഗുണ്ടാ സംഘങ്ങള അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗി’ൻ്റെ ഭാഗമായിരുന്നു റെയ്ഡ്.  എസ്ഐയും സംഘവും പുറത്തു നിന്ന പൊലീസുകാരോടു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. അങ്കമാലി പൊലീസിനെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. പക്ഷേ കയ്യോടെ പൊക്കി.  ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കാൻ എസ്ഐക്ക്  അധികാരമില്ലെന്നു പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയെങ്കിലും  പൊലീസ് അതു…

    Read More »
  • Local

    ദാരുണം: കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ  ഇറങ്ങി, കയറിന്റെ പിടുത്തം വിട്ട് കിണറ്റിൽ പതിച്ച യുവാവിന് ദാരുണാന്ത്യം

         കാസർകോട് :  കിണറ്റിൽ വീണ കോഴിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. നെട്ടണിഗെ കിന്നിംഗാർ പടൈമൂലയിലെ പി സതീശൻ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള രവി നായിക് എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ കോഴിയെ കിണറിലിറങ്ങി പുറത്തെടുക്കുന്ന സമയത്ത് അബദ്ധത്തിൽ കയറിന്റെ പിടുത്തം വിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയവർ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു  കൈമാറി. സുന്ദര – സീതു ദമ്പതികളുടെ മകനാണ്. ഭാര്യ: ഉമാവതി. വിദ്യാർഥികളായ ശർശാന്ത്, ശരണ്യ എന്നിവർ മക്കളാണ്.

    Read More »
  • Kerala

    കട്ടപ്പനയിൽ യുവാവിനെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചു, പ്രതി കീഴടങ്ങി

        കട്ടപ്പന: വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കട്ടപ്പന ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി. കാര്‍ ഓടിച്ചിരുന്ന കല്‍ത്തൊട്ടി ചിറയില്‍ ജസ്റ്റിന്‍ (34) ആണ് പോലീസില്‍ കീഴടങ്ങിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കട്ടപ്പന സ്വദേശി കൊച്ചുതോവാള ചേന്നാട്ടുവീട്ടില്‍ ക്രിസ്റ്റോ മാത്യു(27)വിന്റെ ദേഹത്തുകൂടിയാണ് ജസ്റ്റില്‍ കാര്‍ കയറ്റിയിറക്കിയത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് ജസ്റ്റിനും സുഹൃത്തുക്കളും ക്രിസ്റ്റോയുമായി കട്ടപ്പന ഇടശേരി ബാറിന് സമീപത്ത് വെച്ച് തര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് ക്രിസ്റ്റോ സെന്‍ട്രല്‍ ജങ്ഷനിലേക്ക് ബൈക്കില്‍ പോയി. എന്നാല്‍ ഇയാളെ പിന്തുടര്‍ന്ന ജസ്റ്റിന്‍, ക്രിസ്റ്റോയുടെ ബൈക്ക് സെന്‍ട്രല്‍ ജങ്ങ്ഷന് സമീപത്തുവെച്ച് കാറുകൊണ്ട് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിപ്പിച്ച് വീഴ്ത്തിയ ക്രിസ്റ്റോയുടെ ശരീരത്തിലൂടെ ജസ്റ്റിന്‍ കാര്‍ കയറ്റിയിറക്കി. പൊലീസ് സിസി ടിസി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുവരികയാണ്. സംഭവത്തിന് ശേഷം ജസ്റ്റിൻ ഒളിവിൽ…

    Read More »
  • Crime

    ഇരിക്കൂ, മൂര്‍ഖന്‍ അകത്തുണ്ട്! ബാങ്കില്‍ ഒരുമണിക്കൂര്‍ ഇടപാട് തടസ്സപ്പെട്ടു

    കണ്ണൂര്‍: മൂര്‍ഖന്‍ പാമ്പിനെ ബാങ്കിനകത്ത് കണ്ടത് ജീവനക്കാരെയും ഇടപാടുകാരെയും പരിഭ്രാന്തരാക്കി. ബാങ്കിടപാടുകള്‍ ഒരുമണിക്കൂര്‍ തടസ്സപ്പെട്ടു. ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിയിലാണ് പാമ്പിനെ കണ്ടത്. തിങ്കളാഴ്ച രാവിലെ 10.45-നാണ് സംഭവം. ബാങ്കിലേക്ക് വന്ന ഇടപാടുകാരനാണ് ഇതാദ്യം കണ്ടത്. മുറിയിലെ മൂലയില്‍ ചുരുണ്ടുകിടക്കുകയായിരുന്നു. ഇടയ്ക്ക് പത്തി വിടര്‍ത്തി. ഇതോടെ സമീപത്തെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളുമുള്‍പ്പെടെ സ്ഥലത്തെത്തി. മാര്‍ക്ക് പ്രവര്‍ത്തകന്‍ ഫൈസല്‍ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടിച്ചു. മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള പാമ്പുകള്‍ ഇറങ്ങുന്ന സമയമാണെന്നും ഒരു മാസത്തിനിടയില്‍ വിവിധതരത്തിലുള്ള നൂറോളം പാമ്പുകളെ പിടിച്ചതായും വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരന്‍ കൂടിയായ ഫൈസല്‍ വിളക്കോട് പറഞ്ഞു.

    Read More »
  • LIFE

    ഹിജാബിന് വിലക്ക്, പുരുഷന്മാര്‍ താടി വയ്ക്കരുത്; 95 ശതമാനം മുസ്ലീം ജനസംഖ്യയുള്ള രാജ്യത്തെ നിയമം

    ദുഷാന്‍ബെ: വസ്ത്രധാരണത്തിലും ജീവിതശൈലിയും ചില കീഴ്വഴക്കങ്ങള്‍ വച്ചു പുലര്‍ത്തുന്നവരായിരിക്കും ഇസ്ലാമിക രാജ്യങ്ങളില്‍ കഴിയുന്നവര്‍. പരമ്പരാഗതമായി ഓരോ തലമുറയും പിന്തുടരുന്നത് പുതിയ തലമുറയും ശീലമാക്കുന്നു. എന്നാല്‍ ഈ പരമ്പരാഗത കീഴ്വഴക്കത്തില്‍ നിന്ന് വ്യതിചലിച്ച്, സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതും പുരുഷന്മാര്‍ താടി വളര്‍ത്തുന്നതും വിലക്കുന്ന കര്‍ശനമായ നയം നടപ്പിലാക്കിയ ഒരു ഇസ്ലാമിക രാജ്യമുണ്ട് ലോകത്ത്. പറഞ്ഞുവരുന്നത് താജിക്കിസ്ഥാനെക്കുറിച്ചാണ്. ഭരണഘടനാപരമായി മതേതരത്വമുള്ളതും 95 ശതമാനത്തിലധികം മുസ്ലീം ഭൂരിപക്ഷമുള്ളതുമായ രാജ്യമാണ് താജിക്കിസ്ഥാന്‍. ഒരുപാട് ചരിത്ര പ്രാധാന്യമുള്ള ഈ രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇമ്മോന്‍ അലി റഹ്‌മാനാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 18 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് തടയുന്നതിന് നിയമങ്ങളുണ്ട്. കൂടാതെ 18 വയസിന് താഴെയുള്ള ആളുകള്‍ക്ക് ശവസംസ്‌കാര ചടങ്ങുകള്‍ ഒഴികെയുള്ള മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. ഇതോടൊപ്പം ശവസംസ്‌കാരം, വിവാഹം തുടങ്ങിയ സ്വകാര്യ പരിപാടികള്‍ക്കും ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടികള്‍ക്കൊന്നും പൂര്‍ണമായും നിരോധനമില്ലെങ്കിലും ചില നിയന്ത്രണങ്ങളുണ്ട്. ആവശ്യമായ…

    Read More »
  • Kerala

    വീട് നിറഞ്ഞ് ചിതല്‍പ്പുറ്റുകള്‍; പൂജയും വഴിപാടുമായി നാട്ടുകാര്‍, വഴിയാധാരമായി ബിന്ദുവും മകളും

    വയനാട്: വീടുനിറയെ ചിതല്‍പുറ്റുകള്‍ നിറഞ്ഞതോടെ താമസമൊഴിഞ്ഞ് ആദിവാസി കുടുംബം. പുല്‍പ്പള്ളിക്കു സമീപത്തെ വനഗ്രാമമായ ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിന്റെ വീട്ടിലാണ് അനുദിനം ചിതല്‍പുറ്റുകള്‍ രൂപംകൊണ്ടിരിക്കുന്നത്. വീടിന്റെ വരാന്തയിലും ഹാളിലുമെല്ലാം നിറയെ ചിതല്‍പുറ്റുകളായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ ചെറിയ വീട്ടിലാണ് ബിന്ദുവും മകള്‍ ബീനയും താമസിക്കുന്നത്. പുതിയ വീട്ടില്‍ താമസമാക്കി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ പുതിയ താമസക്കാരായി ചിതലുകളുമെത്തി. ആദ്യമാദ്യം ചെറിയ ചിതല്‍പുറ്റുകള്‍ ഉയര്‍ന്ന് വന്നപ്പോള്‍ അത് കാര്യമാക്കാതെ തട്ടിക്കളഞ്ഞ് വൃത്തിയാക്കിയിരുന്നു. എന്നാല്‍ പതിയെ പതിയെ വീട് മുഴുവന്‍ വലിയ ചിതല്‍പ്പുറ്റുകളാല്‍ നിറഞ്ഞു. ചിതല്‍പുറ്റുകളെ ഒഴിവാക്കാന്‍ പലമാര്‍ഗങ്ങളും പരീക്ഷിച്ചിട്ടും ഒന്നും ഫലം കണ്ടില്ല. വീട്ടിനുള്ളില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടെ കോളനി യില്‍തന്നെയുള്ള ബിന്ദുവിന്റെ അമ്മ മാരയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. വീട്ടില്‍ വലിയ ചിതല്‍പ്പുറ്റുകള്‍ വന്നത് ദൈവിക സാന്നിദ്ധ്യമുള്ളതിനാലാണെന്ന വിശ്വാസത്തിലാണ് കോളനിക്കാര്‍. ഇതിനാല്‍ വിശേഷ ദിവസങ്ങളില്‍ ബിന്ദുവിന്റെ വീട്ടിലെ ചിതല്‍പുറ്റുകള്‍ക്ക് മുന്നില്‍ കോളനിവാസികള്‍ വിളക്ക് തെളിയിച്ച് പൂജകള്‍ നടത്തിവരുന്നുണ്ട്. പഞ്ചായത്ത്…

    Read More »
  • Kerala

    കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷം, വീടുകളില്‍ വെള്ളം കയറി; അഞ്ച് ജില്ലകളില്‍ മഴ കനക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും; പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ കൊല്ലം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മഴ ശക്തമാകും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാണ്. എറണാകുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ആലുവ – ഇടപ്പള്ളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളം കയറി.…

    Read More »
  • Kerala

    മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരു മരണം, 3 പേര്‍ക്ക് പരുക്ക്

    തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥന്‍ പറമ്പ് സ്വദേശി അബ്രഹാം റോബര്‍ട്ട് (60) ആണ് മരിച്ചത്. അബ്രഹാമിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആകെ നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റു മൂന്നു പേരെ പരുക്കുകളോടെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീന്‍പിടിത്തത്തിനായി പോയി തിരികെ വരവേ ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്. ഇതിനിടെ മുതലപ്പൊഴിയില്‍ മറ്റൊരു അപകടവും ഉണ്ടായി. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഒരാള്‍ കടലില്‍ വീണു. കടലില്‍ വീണയാള്‍ പിന്നീട് നീന്തി രക്ഷപ്പെട്ടു. മുതലപ്പൊഴിയില്‍ ഈ വര്‍ഷം ഇന്നുവരെ 11 അപകടങ്ങളാണ് ഉണ്ടായത്. അതില്‍ 2 പേര്‍ മരിച്ചു.    

    Read More »
  • LIFE

    ”ഞാന്‍ വിവാഹിതയായിരുന്നു… 12 വര്‍ഷത്തെ ആ ബന്ധം നിയമപരമായ കല്യാണം ആയിരുന്നില്ല”

    ഫഹദ് ഫാസില്‍ നായകനായ ‘അയാള്‍ ഞാനല്ല’ (2015) എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് ദിവ്യ പിള്ള. മലയാള സിനിമയില്‍ തുടക്കം കുറിച്ചെങ്കിലും ഇപ്പോള്‍ അഭിനയവും മോഡലിങ്ങുമൊക്കെയായി സൗത്ത് ഇന്ത്യയിലെ മിക്ക ഭാഷകളിലും സജീവമാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താനും ദിവ്യയ്ക്ക് കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്. ദിവ്യ നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നത് വിവാഹ വാര്‍ത്തയും വിവാഹ മോചന വര്‍ത്തയ്ക്കും ഒപ്പം ആയിരുന്നു. അപ്പോഴൊന്നും താരം ഇതിനെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ആദ്യമായി ഒരു തെലുങ്ക് മാധ്യമത്തിലൂടെ തന്റെ വിവാഹ ബന്ധത്തില്‍ എന്താണ് സംഭവിച്ചത് എന്ന് തുറന്നു പറയുകയാണ് ദിവ്യ. ”ഇന്നത്തെ ജീവിതത്തില്‍ ആര്‍ക്കും ആരോടും യാതൊരു തരത്തിലുമുള്ള കമ്മിറ്റ്‌മെന്റുകളോ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളോ ഒന്നുമില്ല. പ്രത്യേകിച്ചും റിലേഷന്‍ഷിപ്പുകളില്‍. അതിനുള്ള ക്ഷമയൊന്നും ഇന്ന് ആര്‍ക്കും ഇല്ല. ഒരു റിലേഷന്‍ഷിപ്പ് വര്‍ക്കായില്ലെങ്കില്‍ ഓക്കേ വര്‍ക്ക് ആവണ്ടാ എന്ന് പറഞ്ഞിട്ട്…

    Read More »
Back to top button
error: