Month: May 2024
-
Crime
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; ഒമര്‍ ലുലുവിനെതിരേ യുവനടിയുടെ പരാതി
കൊച്ചി: സിനിമ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ യുവ നടിയുടെ പരാതിയില്‍ ബലാത്സംഗ കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമര്‍ ലുലു പറഞ്ഞു. യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമര്‍…
Read More » -
India
മലയാളി പൊലീസുകാരന്‍ സൂര്യാഘാതമേറ്റു മരിച്ചു; ഡല്‍ഹിയില്‍ ചൂട് 50 ഡിഗ്രിയിലേക്ക്
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കടുത്ത ചൂടില്‍ മലയാളി പൊലീസുകാരന്‍ സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗര്‍ ഹസ്ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തില്‍ ബിനേഷ് ഉള്‍പ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളര്‍ന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാര്‍ ബാലാജി ആശുപത്രിയിലേക്കു മാറ്റി. അവിടെ വച്ചായിരുന്നു മരണം. മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടു പോകും. കനത്ത ചൂടു കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹിയില്‍ ഉയര്‍ന്ന താപനില 49.9 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഡല്‍ഹിയിലെ മുങ്കേഷ്പുര്‍, നരേല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ ഉയര്‍ന്ന താപനില 49.9 രേഖപ്പെടുത്തി. ജൂണ്‍ 1,2 തീയതികളില്‍ പൊടിക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
Read More » -
Kerala
അധ്യാപികയായ യുവതി കാമുകനോപ്പം ഒളിച്ചോടി, വീട്ടുകാർ പൊലീസ് കേസുമായി പിന്നാലെ… ക്ലൈമാക്സ്: സ്റ്റേഷനിൽ കീഴടങ്ങിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചു
കാമുകനൊപ്പം ഒളിച്ചോടിയ അധ്യാപികയായ യുവതിക്കെതിരെ പൊലീസ് കേസുമായി അമ്മയും ബന്ധുക്കളും പിന്നാലെ. വുമൺ മിസിംഗിന് കേസെടുത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെ ഇരുവരും വിവാഹിതരാകുന്നു എന്ന് കാണിച്ച് രജിസ്ട്രാർ ഓഫീസ് ബോർഡിൽ ഫോട്ടോകൾ സഹിതമുള്ള നോട്ടീസ്. യുവതിയെ കണ്ടെത്താനുള്ള പൊലീസിൻ്റെ പരക്കംപാച്ചിലിനിടയിൽ ഇരുവരും അഭിഭാഷകൻ മുഖേന പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതേ തുടർന്ന് യുവതി കാമുകനൊപ്പം തന്നെ പോയി. കാസർകോട് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ 25 കാരിയായ യുവതിയും 25 കാരനായ യുവാവുമാണ് വീടുവിട്ട് സ്വന്തം ജീവിതം തെരഞ്ഞെടുത്തത്. പൊലീസിനെ ഭയന്ന് യുവതിയും കാമുകനും ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ വിവരം അറിഞ്ഞതോടെ അവിടെ നിരവധി പേർ തടിച്ചുകൂടി. ഇതോടെയാണ് ഹൊസ്ദുർഗ് പൊലീസിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത്. ഇതുപ്രകാരം അഭിഭാഷകനൊപ്പം ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി. വിവരമറിഞ്ഞ് അവിടെയും നിരവധി പേർ തടിച്ചുകൂടിയിരുന്നു. ഇതിനിടയിൽ യുവതിയുടെ മൊഴിയെടുത്ത ശേഷം കനത്ത…
Read More » -
LIFE
ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ കാമകേളികൾ!!, ഉന്നിനായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്‌ക്വാഡ്,വിചിത്രം ഈ ജന്മം…
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പ്ലഷർ സ്‌ക്വാഡിനെ കുറിച്ചുള്ള വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോന്മി പാർക്ക് എന്ന യുവതിയാണ് കിമ്മിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പ്രതിവർഷം കിമ്മിന്റെ കാമകേളികൾക്കായി 25 കന്യകകളായ യുവതികളെ തിരഞ്ഞെടുക്കാറുണ്ടെന്നാണ് വെളിപ്പെടുത്തൽ. പെൺകുട്ടികളുടെ സൗന്ദര്യം, രാഷ്ട്രീയ വിധേയത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്ലഷർ സ്‌ക്വാഡിലേക്കുള്ള കന്യകമാരുടെ തിരഞ്ഞെടുക്കൽ. പ്ലഷർ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പെൺകുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും.തുടർന്ന് ആദ്യത്തെ രണ്ട് ഗ്രൂപ്പിലുള്ളവർക്ക് പാട്ട്,നൃത്തം,മസാജ് എന്നിവയിൽ പരിശീലനം നൽകും. പ്ലഷർ സ്‌ക്വാഡിലെ ആദ്യ രണ്ട് ഗ്രൂപ്പിലുള്ളവർക്ക് പാട്ടിലും നൃത്തത്തിലും മസാജിലും പരിശീലനം നൽകുമ്പോൾ മൂന്നാമത്തെ ഗ്രൂപ്പിലുള്ളവരുടെ ചുമതല കിമ്മുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണ്. പുരുഷന്മാരെ ലൈംഗിക ബന്ധത്തിലൂടെ തൃപ്തിപ്പെടുത്താനുള്ള പരിശീലനം ഇവർക്ക് നൽകാറുണ്ട്. ഇത്തരത്തിൽ കന്യകകളെ തിരഞ്ഞെടുക്കുന്നതിനായി ഉന്നിന്റെ കിങ്കരന്മാർ എല്ലാ ക്ലാസ് മുറികളിലും സുന്ദരികളായ പെൺകുട്ടികൾക്കായി തിരച്ചിൽ നടത്തും. തുടർന്ന് അത്തരത്തിൽ കണ്ടെത്തുന്ന പെൺകുട്ടികളുടെ കുടുംബ പശ്ചാത്തലം പരിശോധിക്കും. ഉത്തരകൊറിയയിൽ…
Read More » -
Kerala
അതിശയം: കല്ലടയാറ്റിലെ കുത്തൊഴുക്കിൽ വീണ് 10 കിലോ മീറ്ററിലേറെ ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് പുനർജന്മം
കൊല്ലം: കല്ലടയാറ്റിൽ അബദ്ധത്തിൽ വീണ് കുത്തൊഴുക്കിൽ അകപ്പെട്ട് കിലോ മീറ്ററുകളോളം ഒഴുകിപ്പോയ വീട്ടമ്മയ്ക്ക് ഒടുവിൽ പുനർജന്മം. ഏനാത്ത് താഴത്തുകുളക്കട മനോജ് ഭവനത്തിൽ ശ്യാമളയമ്മയാണ്(61) വീടിനു സമീപം വച്ച് കല്ലടയാറ്റിൽ വീണത്. ഞാങ്കടവ്- കുന്നത്തൂർ പാലം വഴി കിലോ മീറ്ററുകളോളം ഒഴുകിപ്പോയ ശ്യാമളയമ്മ ചെറുപൊയ്ക മണമ്പേൽ കടവിന് സമീപം വച്ച് വള്ളിപ്പടർപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു. ഇന്ന് (ചൊവ്വ) ഉച്ചയ്ക്കായിരുന്നു സംഭവം. നാട്ടുകാരാണ് പുത്തൂർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിന് പൊലീസ് വിവരം കൈമാറി. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ വീട്ടമ്മയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ശക്തമായ മഴയെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അടിയൊഴുക്കും ശക്തമാണ്.അപകട സാധ്യതയും ആഴവും കൂടിയ സ്ഥിരം ആത്മഹത്യാമുനമ്പായ കുന്നത്തൂർ പാലത്തിനു സമീപത്തുകൂടി ഒഴുകിപ്പോയ ശ്യാമളയമ്മ തിരികെ ജീവിതത്തിലേക്ക് എത്തിയെന്ന വാർത്ത നാട്ടുകാർക്കിടയിൽ അമ്പരപ്പും അതിശയവുമാണ് സൃഷ്ടിച്ചത്.
Read More » -
Movie
തമ്മില്‍ കടിപിടി കൂടി വിനായകനും സുരാജും; ‘തെക്ക് വടക്ക്’ വീഡിയോ പുറത്ത്
പരസ്പരം കടിപിടികൂടി വിനായകനും സുരാജ് വെഞ്ഞാറമ്മൂടും- നായകന്മാര്‍ക്ക് വ്യത്യസ്തമായ ആമുഖം നല്‍കുന്ന ‘തെക്ക് വടക്ക്’ സിനിമയുടെ രണ്ടാമത്തെ ആമുഖ വീഡിയോ പുറത്ത്. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന രീതിയാണ് ആമുഖ വീഡിയോകള്‍. എഞ്ചിനീയര്‍ മാധവനാകുന്ന വിനായകന്റെയും അരിമില്‍ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും മുഖചലനമാണ് പുതിയ ആമുഖ വീഡിയോയില്‍. മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള മുഖം ആദ്യ വീഡിയോയില്‍ അവതരിപ്പിച്ചു. ആഗസ്റ്റില്‍ റിലീസ് ചെയ്യുന്ന സിനിമയുടേതായി പുതുമയുള്ള പ്രചാരണമാണ് നടക്കുന്നത്. അന്‍ജന ഫിലിപ്പിന്റേയും വി. എ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള അന്‍ജന- വാര്‍സാണ് നിര്‍മ്മാണം. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന കഥയെ ആസ്പദമാക്കിയാണ്. മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി നൂറോളം അഭിനേതാക്കള്‍ സിനിമയിലുണ്ട്. https://www.youtube.com/watch?v=nTvKo2wfoFQss ആര്‍ഡിഎക്‌സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ്…
Read More » -
Health
ഒരു സ്പൂണ്‍ വെളിച്ചെണ്ണ മതി, നരച്ച മുടിയെല്ലാം കറുപ്പിക്കാം; ഫലം മിനിട്ടുകള്‍ക്കുള്ളില്‍
പ്രായഭേദമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് നര. ഒരു പ്രായം കഴിയുമ്പോള്‍ നര വരുന്നത് പതിവാണെങ്കിലും ചിലരിത് അഭംഗിയായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍, മുടി കറുപ്പിക്കാനായി ഇവര്‍ പല തരത്തിലുള്ള ഡൈകള്‍ വാങ്ങി ഉപയോഗിക്കുന്നു. പ്രായം കുറഞ്ഞവരുടെ അവസ്ഥയും ഇതുതന്നെയാണ്. ഇങ്ങനെ കെമിക്കലുകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. മാത്രമല്ല, മുടി പൊട്ടിപ്പോകാനും കാരണമില്ലാതെ കൊഴിയാനും സാദ്ധ്യതയുണ്ട്. അതിനാല്‍, വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതും പാര്‍ശ്വഫലങ്ങള്‍ ഒട്ടുംതന്നെയില്ലാത്തതുമായ ഡൈ പരിചയപ്പെടാം. ഇത് തയ്യാറാക്കാന്‍ വേണ്ട സാധനങ്ങളും തയ്യാറാക്കേണ്ട രീതിയും അറിയാം. ആവശ്യമായ സാധനങ്ങള്‍ ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി – 4 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം ഇന്‍സ്റ്റന്റ് കാപ്പിപ്പൊടിയിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ക്രീം രൂപത്തിലാകണം. ശേഷം 15 മിനിട്ട് മാറ്റി വയ്ക്കുക. ഉപയോഗിക്കേണ്ട വിധം മുടി നന്നായി ഷാംപൂ ഉപയോഗിച്ച് കഴുകി എണ്ണ മുഴുവന്‍ കളയുക.…
Read More » -
NEWS
അനിയാ നില്ല്! കോവിഡിന് ശേഷം അടുത്ത മഹമാരി വരുന്നു; ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്ന് ശാസ്ത്രജ്ഞന്‍
ലണ്ടന്‍: കോവിഡ് തീര്‍ത്ത ആഘാതത്തില്‍ നിന്നും ലോകം ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല. സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ ഈയിടെ വ്യാപകമായ രീതിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ മറ്റൊരു മഹാമാരിക്ക് കൂടി സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സര്‍ പാട്രിക് വാലന്‍സ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന പാട്രിക് മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് യുകെ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും രാജ്യം ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്ന് ഊന്നിപ്പറയുകയും ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പൊയിസിലെ ഹേ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി ഭീഷണികള്‍ അതിവേഗം കണ്ടുപിടിക്കാന്‍ കഴിവുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ യുകെ ഗവണ്‍മെന്റ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ പാട്രിക് ഊന്നിപ്പറഞ്ഞു. ”നമ്മള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പരിശോധനകള്‍ ദ്രുതഗതിയിലാക്കണം. വാക്‌സിന്‍, ചികിത്സ എന്നിവയ്ക്കെല്ലാം അടിയന്തര പ്രാധാന്യം നല്‍കണം. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാനാകും” വാലന്‍സ് വ്യക്തമാക്കി. 2023 എത്തിയപ്പോഴേക്കാം താന്‍…
Read More » -
Kerala
കോട്ടയത്ത് ഉരുള്‍പൊട്ടല്‍, വന്‍ നാശനഷ്ടം; വെള്ളത്തില്‍ മുങ്ങി റോഡുകള്‍, രാത്രി യാത്രയ്ക്ക് നിരോധനം
കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വന്‍ നാശനഷ്ടം. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായി. ഏഴ് വീടുകള്‍ തകര്‍ന്നു. ആളപായമില്ല. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഗമണ്‍ റോഡിലെ രാത്രിയാത്രയ്ക്കും നിരോധനം ഉണ്ട്. മിനച്ചിലാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലും നടക്കലിലും വെളളക്കെട്ട് രൂക്ഷമാണ്. ആളുകളെ മാറ്റിപാര്‍പ്പിച്ചു. പാലാനഗരത്തിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം നാലായി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം മരിച്ചു. കൊച്ചിയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വേങ്ങൂര്‍ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്റെ മകന്‍ എല്‍ദോസാണ് മരിച്ചത്. മാവേലിക്കരയില്‍ മരം കടപുഴകി…
Read More »