Breaking NewsHealthLead NewsNEWSpoliticsPravasiWorld

ടെഹ്‌റാനിൽ പരക്കെ അമ്ലമഴ; ന​ഗരവാസികൾക്ക് ​ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചു

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ രണ്ട് എണ്ണ സംഭരണികൾക്ക് നേരെ കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ ആക്രമണത്തെത്തുടർന്ന് നഗരത്തിൽ കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രതിസന്ധി ഉടലെടുത്തതായി ഇറാൻ സർക്കാർ. ആക്രമണത്തിൽ എണ്ണ സംഭരണികൾ തകർന്നതിനെത്തുടർന്ന് നഗരത്തിന് മുകളിൽ കിലോമീറ്ററുകളോളം കനത്ത പുകപടലം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ പെയ്ത മഴ അമ്ല മഴയായി (Acid Rain) മാറിയതായാണ് റിപ്പോർട്ടുകൾ.

അമ്ല മഴ പെയ്തതോടെ നഗരവാസികൾക്കിടയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലും പ്രായമായവരിലുമാണ് ആഘാതം കൂടുതൽ. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ, കണ്ണിനും ചർമ്മത്തിനും ഉണ്ടാകുന്ന നീറ്റലും ചൊറിച്ചിലും എന്നിവ കാരണം നിരവധി ആളുകൾ ചികിത്സ തേടിയിട്ടുണ്ട്. അന്തരീക്ഷത്തിലെ മലിനീകരണം അപകടകരമായ നിലയിലായതിനാൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Signature-ad

എണ്ണ ശുദ്ധീകരണ ശാലകൾക്കും സംഭരണികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇറാന്‍റെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ജനങ്ങളുടെ ജീവനെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ടെഹ്‌റാനിലെ അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചതായും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: