തൊഴിലുറപ്പിനു പോയ അമ്മൂമ്മ വീട്ടിലെത്തിയപ്പോൾ കാണുന്നത് ചലനമറ്റ നിലയിൽ കിടക്കുന്ന കൊച്ചുമകളെ, വാരിയെടുത്ത് ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് നേരത്തെ മരിച്ചുവെന്ന് ഡോക്ടർമാർ!! ഒരു വയസുകാരി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നത് അമ്മ. വാമനപുരം കണിച്ചോട്ട് സുഭാഷ്- അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതോടെ പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുമ്പോൾ കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. വൈകിട്ട് മടങ്ങിയെത്തിയപ്പോൾ കട്ടിയിൽ ചലനമറ്റ നിലയിൽ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. തട്ടിവിളിച്ചിട്ട് ഉണരാതിരുന്നതിനാൽ ഉടൻ തന്നെ അമ്മൂമ്മ ഓട്ടോറിക്ഷയിൽ കുഞ്ഞിനെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസമയം കുഞ്ഞിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.






