LocalNEWS

ദാരുണം: കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ  ഇറങ്ങി, കയറിന്റെ പിടുത്തം വിട്ട് കിണറ്റിൽ പതിച്ച യുവാവിന് ദാരുണാന്ത്യം

     കാസർകോട് :  കിണറ്റിൽ വീണ കോഴിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. നെട്ടണിഗെ കിന്നിംഗാർ പടൈമൂലയിലെ പി സതീശൻ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം.

വീടിനടുത്തുള്ള രവി നായിക് എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ കോഴിയെ കിണറിലിറങ്ങി പുറത്തെടുക്കുന്ന സമയത്ത് അബദ്ധത്തിൽ കയറിന്റെ പിടുത്തം വിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയവർ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു  കൈമാറി.
സുന്ദര – സീതു ദമ്പതികളുടെ മകനാണ്. ഭാര്യ: ഉമാവതി. വിദ്യാർഥികളായ ശർശാന്ത്, ശരണ്യ എന്നിവർ മക്കളാണ്.

Back to top button
error: