Breaking NewsBusinessKeralaLead NewsNEWS

വീണ്ടും ചാഞ്ചാട്ടം , സ്വർണവില ഇടിഞ്ഞു, പവന് 360 രൂപ കുറഞ്ഞ് 1,18,96 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലാണ് ഇന്നത്തെ വ്യാപാരം.  പവന് 360 രൂപ കുറഞ്ഞ് 1,18,960 രൂപയായി . ഇന്നലെ രാവിലെ  ഗ്രാമിന് 85 രൂപ വർധിച്ചെങ്കിലും വൈകുന്നേരത്തോടെ 55 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലേക്കും പ്രതിഫലിച്ചത്.

അതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഇന്നും രണ്ടു വിലയിലാണ്. ഗ്രാമിന് 14,870 രൂപയിലാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സ്വർണം വിൽക്കുന്നത്. സ്വർണ വ്യാപാരികളുടെ മറ്റൊരു സംഘടനയായ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 12,255 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. വെള്ളി വില ഗ്രാമിന് 280 രൂപയാണ്.

Signature-ad

ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലിയും നികുതിയും സഹിതം 1,34,800 രൂപയെങ്കിലും നൽകേണ്ടി വരും.

ഇറാൻ- യുഎസ് ,ഇസ്രയേൽ യുദ്ധം രൂക്ഷമായി തുടരുകയാണ്. യുദ്ധം പോലെയുള്ള സാഹചര്യങ്ങളില്‍ സ്വർണവില ഉയരുന്നതാണ് പതിവ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിൽ നിക്ഷേപിക്കുമ്പോഴാണ് വില കൂടുന്നത്. എന്നാൽ ക്രൂഡ് ഓയിൽ വില വർധിച്ചത് അമേരിക്കൻ ഡോളറിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡോളറിന്‍റെ വിനിമയ നിരക്ക് 0.30 ശതമാനം ഉയരത്തിലാണ്. ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമല്ലാതാക്കും.

കൂടാതെ ക്രൂഡ് വില വർധിക്കുന്നത് പണപ്പെരുപ്പം കൂട്ടുമെന്ന ആശങ്കയും ശക്തമായി. ഫെബ്രുവരിയിൽ യുഎസിൽ ഉപഭോക്തൃ പണപ്പെരുപ്പ് കൂടിയെന്നാണ് കണക്ക്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറക്കാൻ സാധ്യതയില്ല. ഇത് സ്വർണത്തിലെ ഡിമാൻഡ് കുറയ്ക്കും. സ്വർണ വില ഇടിയാനുള്ള മറ്റൊരു കാരണമാണിത്.

ഇറാൻ യുദ്ധം കൂടുതൽ കാലം തുടരുകയും ക്രൂഡ് ഓയിൽ വില ഉയരുകയും ചെയ്താൽ സ്വർണ വിലയിൽ ഇനിയും മാറ്റത്തിനുള്ള സാഹചര്യമുണ്ട്. എന്നാൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും വിദഗ്‍ധർ പറയുന്നു. ചെറിയ രീതിയിലുള്ള തിരുത്തലുകൾക്കായിരിക്കും സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: