LIFELife Style

”ഞാന്‍ വിവാഹിതയായിരുന്നു… 12 വര്‍ഷത്തെ ആ ബന്ധം നിയമപരമായ കല്യാണം ആയിരുന്നില്ല”

ഹദ് ഫാസില്‍ നായകനായ ‘അയാള്‍ ഞാനല്ല’ (2015) എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് ദിവ്യ പിള്ള. മലയാള സിനിമയില്‍ തുടക്കം കുറിച്ചെങ്കിലും ഇപ്പോള്‍ അഭിനയവും മോഡലിങ്ങുമൊക്കെയായി സൗത്ത് ഇന്ത്യയിലെ മിക്ക ഭാഷകളിലും സജീവമാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താനും ദിവ്യയ്ക്ക് കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്. ദിവ്യ നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നത് വിവാഹ വാര്‍ത്തയും വിവാഹ മോചന വര്‍ത്തയ്ക്കും ഒപ്പം ആയിരുന്നു. അപ്പോഴൊന്നും താരം ഇതിനെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ആദ്യമായി ഒരു തെലുങ്ക് മാധ്യമത്തിലൂടെ തന്റെ വിവാഹ ബന്ധത്തില്‍ എന്താണ് സംഭവിച്ചത് എന്ന് തുറന്നു പറയുകയാണ് ദിവ്യ.

”ഇന്നത്തെ ജീവിതത്തില്‍ ആര്‍ക്കും ആരോടും യാതൊരു തരത്തിലുമുള്ള കമ്മിറ്റ്‌മെന്റുകളോ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളോ ഒന്നുമില്ല. പ്രത്യേകിച്ചും റിലേഷന്‍ഷിപ്പുകളില്‍. അതിനുള്ള ക്ഷമയൊന്നും ഇന്ന് ആര്‍ക്കും ഇല്ല. ഒരു റിലേഷന്‍ഷിപ്പ് വര്‍ക്കായില്ലെങ്കില്‍ ഓക്കേ വര്‍ക്ക് ആവണ്ടാ എന്ന് പറഞ്ഞിട്ട് ഓരോരുത്തരും അവരവരുടെ കാര്യങ്ങള്‍ നോക്കി ഡിവോഴ്‌സ് വാങ്ങി പോകും. അതൊക്കെ ഇപ്പോള്‍ സാധാരണ ആയിക്കഴിഞ്ഞു.

Signature-ad

നമ്മള്‍ ഒരാളെയും ജഡ്ജ് ചെയ്യാന്‍ പാടില്ല. നമ്മളെയും ഒരാളും ജഡ്ജ് ചെയ്യണ്ട ആവശ്യമില്ല. ഇതൊക്കെയാണ് ജീവിതം. നമുക്ക് പറ്റില്ല എന്ന് തോന്നുമ്പോള്‍ ആ ബന്ധം അവിടെ അവസാനിപ്പിക്കണം. കുടുംബത്തിന് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ വലിച്ചുനീട്ടി മുന്നിലേക്ക് കൊണ്ടുപോയി കൂടുതല്‍ മോശമാക്കരുത്. 12 വര്‍ഷം ഞാന്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. ഞങ്ങള്‍ ചടങ്ങുകളും നടത്തിയതാണ്. ആദ്യമായി ആണ് ഞാന്‍ ഇതേക്കുറിച്ച് പറയുന്നത്.

അദ്ദേഹം ബ്രിട്ടീഷ് ഇറാഖി നാഷണല്‍ ആണ്. മൂകാംബിക ക്ഷേത്രത്തില്‍ ആയിരുന്നു ഞങ്ങളുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു ഒപ്പം. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞു. അവിടെ നടന്നത് വിവാഹ ചടങ്ങുകള്‍ തന്നെയാണ്, പക്ഷെ ഞങ്ങള്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല.

അദ്ദേഹം ഒരു വേറെ രാജ്യക്കാരന്‍ ആയതുകൊണ്ടാണ് അത് നിയമപരമായി അപ്പോള്‍ നടത്താതെ ഇരുന്നത്. അങ്ങിനെ വിവാഹം നടത്തണമെങ്കില്‍ കുറച്ച് ലീഗല്‍ ഫോര്മാലിറ്റികള്‍ ഉണ്ടായിരുന്നു. അതുവരെ പോയില്ല, ആ സ്റ്റേജിനു മുന്‍പ് തന്നെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. അദ്ദേഹത്തിനും എനിക്കും ഞങ്ങളുടേതായ വെവ്വേറെ ജീവിതം വേണമായിരുന്നു. ഒരു മ്യൂച്ചല്‍ എഗ്രിമെന്റ് ആയിരുന്നു വേര്‍പിരിയാം എന്നുള്ളത്.

ഞങ്ങള്‍ക്ക് അങ്ങിനെ ഡിവോഴ്സിന്റെ ആവശ്യം ഒന്നും അതുകൊണ്ട് ഉണ്ടായില്ല. ആളുകള്‍ എപ്പോഴും എന്നോട് എന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണ്, ഞാന്‍ വിവാഹിതയാണോ എന്നൊക്കെ ചോദിക്കാറുണ്ട്. ആണോ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയാം, പക്ഷെ ഞാന്‍ നിയമപരമായി വിവാഹിത ആയിട്ടില്ല. ഞങ്ങള്‍ ഒരിക്കലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഒരുപാട് വര്‍ഷം ഉണ്ടായിരുന്ന ബന്ധം ആയിരുന്നു. അത് അവസാനിച്ചു.

ഇപ്പോള്‍ ഞാന്‍ ഡേറ്റിങ്ങിലാണോ അല്ലെങ്കില്‍ ആറുമായിട്ടാണ് എന്നതൊക്കെ എനിക്ക് രഹസ്യമായി സൂക്ഷിക്കാന്‍ ആണിഷ്ടം. അത് ഈ ലോകത്തോട് പറയാന്‍ ഞാന്‍ റെഡി ആവുന്നത് വരെ എനിക്ക് അത് രഹസ്യമായി സൂക്ഷിക്കാന്‍ ആണിഷ്ടം. ഞാന്‍ ഡേറ്റിങ്ങില്‍ ആണ്, പക്ഷെ എനിക്ക് അതിനെക്കുറിച്ച് പറയാന്‍ താല്പര്യമില്ല. പറയാന്‍ സമയം ആവുമ്പോള്‍ ഞാന്‍ പറയും” ദിവ്യ പിള്ള പറയുന്നു.

 

Back to top button
error: