‘ദക്ഷിണാഫ്രിക്കക്കെതിരെ സംഭവിച്ചത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു’,!!സൂപ്പർ എട്ടിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായിരുന്നെന്ന് സമ്മതിച്ച് സൂര്യകുമാർ

ന്യൂഡൽഹി: ടി20 ലോകകപ്പിലെ സൂപ്പർ–8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഓൾറൗണ്ടർ അക്സർ പട്ടേലിനെ പുറത്തിരുത്തിയ തീരുമാനം തന്റെ പിഴവായിരുന്നുവെന്ന് സമ്മതിച്ച് നായകൻ സൂര്യകുമാർ യാഥവ്. ആ തീരുമാനത്തെ തുടർന്ന് അക്സർ പട്ടേൽ വളരെ നിരാശയിലായിരുന്നുവെന്നു, തോൽവിക്കുശേഷം അവൻ വളരെ കോപത്തിലായിരുന്നു. മത്സരത്തിന് ശേഷം വ്യക്തിപരമായി അദ്ദേഹത്തോട് മാപ്പ് പറഞ്ഞതായും സൂര്യകുമാർ വെളിപ്പെടുത്തി.
ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് സൂര്യകുമാർ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. ടീമിന്റെ തന്ത്രപരമായ തീരുമാനമായിരുന്നെങ്കിലും പിന്നീട് അത് തെറ്റായിരുന്നുവെന്ന് മനസിലായതായി അദ്ദേഹം വ്യക്തമാക്കി.
“അവൻ വളരെ കോപത്തിലായിരുന്നു, അങ്ങനെ തന്നെ ആയിരിക്കണം. അവൻ പരിചയസമ്പന്നനായ താരമാണ്. ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്. അതിനാൽ അവന് കോപം വരുന്നത് സ്വാഭാവികമാണ്,”- സൂര്യകുമാർ പറഞ്ഞു. മത്സര ശേഷം താൻ അക്സറിനോട് നേരിട്ട് സംസാരിച്ച് മാപ്പ് പറഞ്ഞതായും സൂര്യകുമാർ കൂട്ടിച്ചേർത്തു. “ഞാൻ അവനോട് പറഞ്ഞു, ‘ഞാൻ ഒരു പിഴവ് ചെയ്തു. ക്ഷമിക്കണം. അത് ടീമിനുവേണ്ടി എടുത്ത ഒരു തീരുമാനമായിരുന്നു.’ അത് വളരെ ബുദ്ധിമുട്ടുള്ള സംഭാഷണമായിരുന്നു. എന്നാൽ അടുത്ത ദിവസം ഞങ്ങൾ വീണ്ടും സംസാരിച്ചു, കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സർ പട്ടേലിന് പകരം വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാൽ ഈ തീരുമാനം ടീമിന് വലിയ തിരിച്ചടിയായി. ഇന്ത്യയ്ക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ടൂർണമെന്റിൽ ഇന്ത്യക്ക് നേരിട്ട ഏക തോൽവിയും അതായിരുന്നു. അതേസമയം, നെതർലാൻഡ്സിനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അക്സർ പട്ടേൽ പരുക്കിനെ തുടർന്ന് കളിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.






