തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥന്‍ പറമ്പ് സ്വദേശി അബ്രഹാം റോബര്‍ട്ട് (60) ആണ് മരിച്ചത്. അബ്രഹാമിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആകെ നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റു മൂന്നു പേരെ പരുക്കുകളോടെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീന്‍പിടിത്തത്തിനായി പോയി തിരികെ വരവേ ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്.
ഇതിനിടെ മുതലപ്പൊഴിയില്‍ മറ്റൊരു അപകടവും ഉണ്ടായി. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഒരാള്‍ കടലില്‍ വീണു. കടലില്‍ വീണയാള്‍ പിന്നീട് നീന്തി രക്ഷപ്പെട്ടു. മുതലപ്പൊഴിയില്‍ ഈ വര്‍ഷം ഇന്നുവരെ 11 അപകടങ്ങളാണ് ഉണ്ടായത്. അതില്‍ 2 പേര്‍ മരിച്ചു.