Month: March 2024

  • Kerala

    തൃശൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

    തൃശൂർ:ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല ഡിവൈഎഫ്‌ഐ പ്രസിഡന്റ് സുജിത്താണ് മരിച്ചത്. സാമ്ബത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം. സി പി എം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

    Read More »
  • Kerala

    ടിപ്പർ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണു ബി.ഡി.എസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം: ടിപ്പർ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണു ബി.ഡി.എസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(26)വാണ് മരിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണായിരുന്നു അപകടം. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്നാം വർഷ ദന്തല്‍ വിദ്യാർഥിയായിരുന്നു. സംഭവത്തിൽ ടിപ്പർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.ടിപ്പർ ലോറിയും പിടിച്ചെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    പപ്പടം അധികം കഴിച്ചാൽ കഴിക്കുന്നവർ ‘പട’മാകും; ഇത് വായിക്കാതെ പോകരുത് !

    എണ്ണ അടങ്ങിയിട്ടുള്ളതിനാല്‍ പപ്പടം പൊതുവേ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം.എന്നാൽ മലയാളികള്‍ക്ക് ചോറായാലും ബിരിയാണിയായാലും ഇനി ചെറുപയർ പുഴുങ്ങിയതായാലും കൂടെ പപ്പടം ഇല്ലാതെ ഇറങ്ങുകയില്ല. അവയില്‍ സോഡിയം ബെൻസോയേറ്റ് പോലുള്ള പ്രിസർവേറ്റീവുകള്‍ അടങ്ങിയിട്ടുണ്ടെന്നതും നമ്മളില്‍ പലർക്കും അറിയില്ല.മാത്രമല്ല, വിവിധ തരം മാവുകള്‍ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളുമുൾപ്പടെയുള്ള അഡിറ്റീവുകള്‍ ചേർത്തുമാണ് പപ്പടം നിർമ്മിക്കുന്നത്. സോഡിയം ബെൻസോയേറ്റ് ചില്ലറക്കാരനല്ല ,ശരീരത്തില്‍ നിരവധി ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നവയാണത്.മറ്റൊന്നാണ് ഉപ്പ്. സോഡിയം ബെൻസോയേറ്റും ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു. ഉയർന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന കാരണമാണിത്. എണ്ണയില്‍ വറുത്ത പപ്പടം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതില്‍ സംശയമില്ല. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങള്‍ക്കും കാരണമാകുന്നു.വറുത്ത പപ്പടത്തില്‍ അക്രിലമൈഡ് അടങ്ങിയിരിക്കുന്നു. ഇത് അർബുദത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉഴുന്നിനു പകരം പലരും ഇതില്‍ ഉപയോഗിക്കുന്നത് മൈദയാണ്. മൈദയെങ്കില്‍ പപ്പടം കൂടുതല്‍ കാലം ഈർപ്പമില്ലാതെ,…

    Read More »
  • Kerala

    കവര്‍ച്ചക്കേസിലെ പ്രതിയെ കണ്ടെത്തിയത് 16 വര്‍ഷത്തിന് ശേഷം, മറ്റൊരു കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ

       കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്ന കേസില്‍ പ്രതിയെ 16 വര്‍ഷത്തിന് ശേഷം കണ്ടെത്തുന്നത് മറ്റൊരു കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ. വയനാട് പനമരം കൂളിവയല്‍ ചെറുവട്ടൂര്‍ കടശ്ശേരി വളപ്പില്‍ റഷീദി(38)നെയാണ് പിടികൂടിയത്. മറ്റൊരു കേസില്‍ മാനന്തവാടി ജയിലില്‍ കഴിയുന്ന റഷീദിനെ കാസര്‍കോട് എസ്.ഐ പി.പി അഖിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തളങ്കര ഖാസിലേനിലെ പി.എ താജുദ്ദീന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. 2006 ഒക്‌ടോബര്‍ 18ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. അന്ന് വിരലടയാളം ശേഖരിച്ചിരുന്നു എങ്കിലും പ്രതിയെ കണ്ടെത്താനായില്ല. അതിനിടെയാണ് മറ്റൊരു കേസില്‍ പനമരം പൊലീസ് പിടികൂടിയ റഷീദാണ് തളങ്കരയിലെയും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായത്.

    Read More »
  • Kerala

    പത്തനംതിട്ടയിൽ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം ; ആറൻമുള പൊലീസിനെതിരെ നാട്ടുകാർ

    പത്തനംതിട്ട: കിടങ്ങന്നൂർ വല്ലനയില്‍ കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടമ്മ അയല്‍ക്കാരന്റെ കടയില്‍ തീകൊളുത്തി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തില്‍ ആറന്മുള പൊലീസിന് വീഴ്ച പറ്റിയെന്നാണ് നാട്ടുകാരുടെ ആരോപണം. കടം കൊടുത്ത പണം തിരികെ നല്‍കിയില്ലെന്ന് ചൂണ്ടികാട്ടി മരിച്ച രജനി ത്യാഗരാജൻ (54)  നേരത്തെ പൊലീസില്‍ പരാതിപെട്ടിട്ടും പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു. അയല്‍വാസിയായ കുഞ്ഞുമോളുടെ കടയിലാണ് കഴിഞ്ഞ ദിവസം രജനി മണ്ണെണ്ണയൊഴിച്ച്‌ സ്വയം തീ കൊളുത്തിയത്. ഇവരുടെ മരുമകന്‍ സജീവ് വാങ്ങിയ 30 പവനും മൂന്ന് ലക്ഷം രൂപയും തിരികെ നല്‍കാതിരുന്നതിലാണ് ആത്മഹത്യ. എട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മകനും രജനിയും ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകന് ഫീസടയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. പണം തിരികെ കിട്ടാത്തതില്‍ ഡിജിപിക്കടക്കം പരാതി നല്‍കിയിരുന്നു. പരാതിയില്‍ ആറന്മുള പൊലീസ് പേരിന് പ്രദേശത്ത് വന്ന് അന്വേഷണം നടത്തി മടങ്ങിയെന്നും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും…

    Read More »
  • Kerala

    അനിലും പത്മജയും വന്നു; ചാണ്ടി ഉമ്മനുംകൂടി വന്നാല്‍ പട്ടികയ്ക്ക് പൂര്‍ണതവരും: സി.കെ. പത്മനാഭൻ

    കണ്ണൂർ: ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനുംകൂടി ബി.ജെ.പി.യിലേക്കു വന്നാല്‍ നിലവിലെ പട്ടികയ്ക്ക് പൂർണത വരുമെന്ന് ബി.ജെ.പി.ദേശീയസമിതി അംഗം സി.കെ. പത്മനാഭൻ. ”എ.കെ. ആന്റണിയുടെ മകൻ വന്നു. ലീഡർ കെ. കരുണാകരന്റെ മകള്‍ വന്നു. ഇനി ഉമ്മൻചാണ്ടിയുടെ മകൻകൂടി എത്തണം. അതു സംഭവിക്കാനുള്ള സാധ്യതയേറെയാണ്.പരിവർത്തനം വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയരംഗമാണ് മുന്നിലുള്ളത്” -കണ്ണൂരില്‍ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഡറുമായി വളരെ നല്ല സൗഹൃദമുണ്ടായിരുന്ന ആളാണ് ഞാൻ. അദ്ദേഹം പാർട്ടിയില്‍ നേരിട്ട ചതികള്‍, വഞ്ചന എന്നിവയെക്കുറിച്ചൊക്കെ തന്നോടുപറഞ്ഞിട്ടുണ്ടെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.കാലത്തിന്റെ കാവ്യനീതിയാണ് അദ്ദേഹത്തിന്റെ മകൾ ബിജെപിയിലെത്തിയത്.പത്മജയോട് താൻ ഒരുതരത്തിലുള്ള നീരസവും പ്രകടിപ്പിച്ചിട്ടില്ല. അത് തെറ്റായി ചിത്രീകരിക്കപ്പെട്ടതാണ്- സി കെ പത്മനാഭൻ കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    അഞ്ചു ദിവസം മതി,അടിപൊളി പൈനാപ്പിൾ വൈൻ ഉണ്ടാക്കാം

    അടിപൊളി പൈനാപ്പിൾ വൈൻ ഉണ്ടാക്കാൻ അഞ്ചു ദിവസം മതി.ഇതാ റെസിപി. ചേരുവകൾ പൈനാപ്പിൾ  – 1 കിലോഗ്രാം പഞ്ചസാര – 800 ഗ്രാം വെള്ളം –  രണ്ട്‌ ലിറ്റർ കറുവാ പട്ട – 1 കഷ്ണം ഗ്രാമ്പു –  4 എണ്ണം ഏലക്കായ  –  2എണ്ണം യീസ്റ്റ്  – 1 ടീസ്പൂൺ ഗോതമ്പ്- 3 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഒരു വലിയ പാത്രത്തിലേക്കു ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത പൈനാപ്പിൾ, പഞ്ചസാര, കറുവപട്ട, ഗ്രാമ്പു, ഏലക്കായ, വെള്ളം എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. ശേഷം അഞ്ചു മിനിറ്റു കൂടി ചെറിയ തീയിൽ പൈനാപ്പിൾ വേവിക്കണം. ശേഷം വൈൻ മിക്സ് തണുക്കാൻ വയ്ക്കാം . ഇനി വൈൻ കെട്ടി വയ്ക്കുന്ന പാത്രത്തിലേക്ക് വൈൻ മിക്സ് ഒഴിച്ച് കൊടുക്കാം. ശേഷം യീസ്റ്റും ഗോതമ്പും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. വൈൻ മിക്സ് ഒഴിച്ച് വയ്ക്കുന്ന പാത്രത്തിന്റെ മൂടി ആയി വെള്ള തുണി (ലൈറ്റ് കളർ )…

    Read More »
  • Sports

    ഫിഫ ലോകകപ്പ്: ഇന്ത്യ x അഫ്ഗാനിസ്ഥാൻ പോരാട്ടം 21ന്

    റിയാദ്: 2026ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂർണമെൻറിലേക്കുള്ള യോഗ്യത മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യ മാർച്ച് 21 ന് അഫ്ഗാനിസ്ഥാനെ നേരിടും. വ്യാഴാഴ്ച രാത്രി 10ന് സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈൻ’ എന്നറിയപ്പെടുന്ന അമീർ സുല്‍ത്താൻ ബിൻ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം.മത്സരത്തിനായി ഇന്ത്യൻ ടീം വെള്ളിയാഴ്ച അബഹയില്‍ എത്തിയിരുന്നു. ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ല്‍ നിലവില്‍ മൂന്ന് പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്‍റുമായി ഖത്തർ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവില്‍ പോയിന്‍റൊന്നുമില്ല. യോഗ്യത റൗണ്ടിന്‍റെ ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഖത്തറിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ കുവൈത്തില്‍ നടന്ന മത്സരത്തില്‍ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. എന്നാല്‍ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ച കുവൈത്ത് ഗോള്‍ ശരാശരിയില്‍ ഇന്ത്യയേക്കാള്‍ മുന്നിലെത്തി പോയന്‍റ് പട്ടികയില്‍ രണ്ടാം…

    Read More »
  • Kerala

    മോദിയുടെ റോഡ് ഷോ; ഡോ. സലാം പുറത്ത്, വാഹനത്തില്‍ കയറ്റിയില്ല

    പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ നിന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. എം. അബ്ദുല്‍ സലാമിനെ ഒഴിവാക്കി. റോഡ് ഷോയില്‍ മോദിയുടെ വാഹനത്തില്‍ സലാമിനെ കയറ്റിയില്ല. റോഡ് ഷോയില്‍ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും വാഹനത്തില്‍ സ്ഥലമില്ലാത്തതിനാലാണ് കയറ്റാതിരുന്നതെന്ന് അബ്ദുല്‍ സലാം പ്രതികരിച്ചു. പങ്കെടുക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. സമയമായപ്പോള്‍ വാഹനം നിറഞ്ഞുപോയി. പ്രധാന മന്ത്രിയെ നേരിട്ട് കണ്ട് മലപ്പുറത്തേക്ക് ക്ഷണിച്ചെന്നും സലാം പറഞ്ഞു. പാലക്കാട് അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റ്ഓഫീസ് വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. മോദിക്കൊപ്പം പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികളുമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കനത്ത ചൂടിലും പാലക്കാട് നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോ. റോഡിന്റെ ഇരുവശത്തും അണിനിരന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് അഞ്ചുവിളക്കു മുതല്‍ ഹെഡ്‌പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം മോദി തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. മോദിയെ കാണാനായി ഇരുവശവും തടിച്ചുകൂടി…

    Read More »
  • India

    വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് അറസ്റ്റില്‍

    ഗാസിയാബാദ്: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ വനിതാ ഡോക്ടറുടെ പരാതിയില്‍ സുനില്‍ (42) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, അതിക്രമിച്ച്‌ കടക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ മാതാവുമാണ് വനിതാ ഡോക്ടർ. സുനിലും വിവാഹിതനാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇയാളുടെ ഭാര്യ. സുനിലും വനിതാ ഡോക്ടറും തമ്മില്‍ ഇതിനിടെ പ്രണയത്തിലാകുകയും പിന്നീട് നിരവധി തവണ ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും വച്ച്‌ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കി സാമ്ബത്തികമായും ചൂഷണം ചെയ്തിരുന്നുവെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സാമ്ബത്തിക ചൂഷണം തുടർന്നുവെന്നും  ഇക്കഴിഞ്ഞ ശനിയാഴ്ച ഡോക്ടറുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച്‌ കയറിയ സുനില്‍…

    Read More »
Back to top button
error: