Month: March 2024

  • Sports

    പ്രൈം വോളിബോള്‍ ഫൈനല്‍: കാലിക്കട്ട് vs ഡല്‍ഹി

    ചെന്നൈ: പ്രൈം വോളിബോള്‍ സീസണ്‍ മൂന്ന് ഫൈനലില്‍ കാലിക്കട്ട് ഹീറോസും ഡല്‍ഹി തൂഫാൻസും ഏറ്റുമുട്ടും. സൂപ്പർ ഫൈവ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് കാലിക്കട്ട് ഹീറോസ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്നലെ നടന്ന എലിമിനേറ്ററില്‍ നിലവിലെ ചാന്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ കീഴടക്കിയാണ് പ്രൈം വോളിബോളിലെ കന്നിക്കാരായ ഡല്‍ഹി തൂഫാൻസ് ഫൈനലിലേക്ക് മാർച്ച്‌ ചെയ്തത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 15-9, 10-15, 10-15, 15-12, 17-15നായിരുന്നു ഡല്‍ഹിയുടെ ജയം. നാളെയാണ് ഡല്‍ഹി x കാലിക്കട്ട് ഫൈനല്‍. വൈകുന്നേരം 6.30നാണ് കലാശപ്പോരാട്ടം തുടങ്ങുക. ലീഗ് റൗണ്ട് പോയിന്‍റ് ടേബിളിലും കാലിക്കട്ടായിരുന്നു ഒന്നാം സ്ഥാനക്കാർ.

    Read More »
  • Sports

    ഉന്നൈ വിടമാട്ടേൺഡാ..എവളു വേണം ശൊല്ല്; ദിമിത്രിയോസിനെ പിടിച്ചു കെട്ടി കേരള ബ്ലാസ്റ്റേഴ്സ്

    ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗോളടിക്കാരുടെ പട്ടികയിലെ സൂപ്പര്‍ താരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ദിമിത്രിയോസ് എന്ന ഗ്രീക്ക് താരം. കിട്ടുന്ന അവസരങ്ങളിലെല്ലാം കൃത്യമായി വലകുലുക്കാന്‍ ശേഷിയുള്ള ദിമിയുടെ ബൂട്ടുകളാണ് കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്‌സിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ ദിമിയുടെ ഗോളുകള്‍ നിര്‍ണായകമായിരുന്നു.എന്നാൽ ഈ സീസണോടെ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ അവസാനിപ്പിക്കുന്ന ദിമി തിരികെ സ്വന്തം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. .സ്വന്തം കുടുംബത്തിനൊപ്പം നില്‍ക്കുന്നതിനായി സ്വദേശത്തേക്ക് ഈ സീസണിനുശേഷം മടങ്ങുമെന്നാണ് ദിമി വ്യക്തമാക്കിയത്.എന്നാല്‍ ഇതിനു പിന്നാലെ മൂന്നോളം ഐഎസ്എല്‍ ക്ലബുകള്‍ക്ക് ദിമിക്ക് വലിയ ഓഫറുകളുമായി രംഗത്തു വരികയും ചെയ്തു.വലിയ പ്രതിഫലം കിട്ടിയാല്‍ ദിമി വീണ്ടും ഐഎസ്എല്ലില്‍ തുടരുമെന്ന അഭ്യൂഹങ്ങളാണ് ഇതോടെ ഉയര്‍ന്നത്. മറ്റ് ടീമുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നല്കുന്ന തുക താരതമ്യേന ചെറുതാണ്. അതുകൊണ്ട് തന്നെയാണ് മോഹന്‍ ബഗാനും മുംബൈ സിറ്റിയും ഈസ്റ്റ് ബംഗാളും ദിമിക്ക് പിന്നാലെ കൂടിയിരിക്കുന്നത്.ഐഎസ്എല്ലിലെ എല്ലാ കാര്യങ്ങളും…

    Read More »
  • Kerala

    കോട്ടയം കുടയംപടിയിലെ വ്യാപാരി ജീവനൊടുക്കിയത് അവിഹിത ബന്ധത്തെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്താല്‍; പോലീസ് റിപ്പോർട്ട്

    കോട്ടയം: കുടയംപടിയിലെ വ്യാപാരി കെ സി ബിനു ജീവനൊടുക്കിയ സംഭവം അവിഹിത ബന്ധത്തെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്താലെന്ന് പോലീസ് റിപ്പോർട്ട്. 2023 സെപ്റ്റംബർ 25നാണ് കുടയംപടിയില്‍ ചെരിപ്പുകട നടത്തിയിരുന്ന കെ.സി. ബിനു(50)വിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വായ്പ തിരിച്ചടവു മുടങ്ങിയതില്‍ കർണാടക ബാങ്ക് ജീവനക്കാരില്‍ നിന്നുണ്ടായ സമ്മർദം മൂലമാണ് ബിനു ജീവനൊടുക്കിയതെന്നു  പ്രചാരണമുണ്ടായിരുന്നു.എന്നാൽ ബിനു തൂങ്ങി മരിച്ച സംഭവത്തില്‍ കർണടക ബാങ്കിനോ മാനേജർക്കോ പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട് നല്‍കി. ഇതു സംബന്ധിച്ച്‌ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ബാങ്കിന് ഈ സംഭവവുമായി ബന്ധമില്ലെന്നു കണ്ടെത്തിയത്. ബിനുവിനു വലിയ കടബാധ്യതയുണ്ടായിരുന്നെന്നും കോട്ടയം വെസ്റ്റ് പൊലീസ്, സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിനു നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. കർണാടക ബാങ്കില്‍ നിന്ന് 5 ലക്ഷം രൂപയാണ് ബിനു വായ്പയെടുത്തത്. കുടിശികയായതോടെ ബാങ്ക് 10 തവണ നോട്ടീസ് അയച്ചു. ബാങ്ക് മാനേജരും അസി. മാനേജരും കടയിലെത്തി സംസാരിച്ചു. തുടർന്നു…

    Read More »
  • Kerala

    ചെങ്ങന്നൂരിൽ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും വീണ്19 വയസുകാരിക്ക് ഗുരുതര പരിക്ക്

    ആലപ്പുഴ: ചെങ്ങന്നൂരില്‍ വാട്ടർ ടാങ്കിന് മുകളില്‍ നിന്നും വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. നൂറ്റവന്‍പാറയിലെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനി താഴെ വീണത്. ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാർദനന്റെ മകള്‍ പൂജയാണ് (19) വീണ് തലക്ക് ഗുരുതര പരിക്കേറ്റത്. പൂജയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കരയില്‍ ലാബ് ടെക്‌നീഷൻ കോഴ്‌സ് വിദ്യാർഥിനിയാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം. നൂറ്റവന്‍പാറ കാണാനെത്തിയ വിദ്യാർഥിനി വാട്ടർ ടാങ്കിന് മുകളില്‍നിന്ന് പാറയിലേക്ക് തലയടിച്ചാണ് വീണത്. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി വിവരം സമീപത്തെ വീട്ടിലറിയിച്ചതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നഗരത്തിന് സമീപമുള്ള എറ്റവും ഉയര്‍ന്ന സ്ഥലത്താണ് നൂറ്റവന്‍പാറ. ഇവിടേക്ക് വിദ്യാർഥികളടക്കം നിരവധി പേരാണ് എത്തുന്നത്. നൂറ്റവന്‍പാറയുടെ തെക്കുഭാഗം അഗാധ ഗര്‍ത്തമാണ്. കിഴക്കും പടിഞ്ഞാറുമെല്ലാം പാറക്കെട്ടുകളാണ്. സന്ദർശകർക്ക് നിയന്ത്രണമില്ലാത്തതിനാല്‍ പാറയുടെയും വാട്ടർ ടാങ്കിന്റെയും മുകളിലൂടെയാണ് നടക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്. എന്നിട്ടും ഇവിടെ നിയന്ത്രണങ്ങൾ ഒന്നുംതന്നെയില്ല

    Read More »
  • Kerala

    മാങ്കുളം അപകടം; മരണം നാലായി

    ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികള്‍ എത്തിയ ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. തേനി സ്വദേശി അഭിനേഷ് മൂര്‍ത്തിയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.ഇദ്ദേഹത്തിന്റെ  മകന്‍ തന്‍വിക്ക് (2), തേനി സ്വദേശി ഗുണശേഖരന്‍ (75), സേതു (38) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വാഹനത്തില്‍ 14 പേരാണ് ഉണ്ടായിരുന്നത്.തിരുനല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്ബനിയില്‍ ജോലി ചെയ്യുന്നവര്‍ ഒന്നിച്ച്‌ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

    Read More »
  • India

    ശരണ്യ തോരാക്കണ്ണീരോടെ കാത്തിരിക്കുന്നു, കണവനെയും കൺമണിയേയും കാണാനായി; പക്ഷേ… നിത്യദു:ഖമായി പരിണമിച്ച ഒരു ഫാമിലി ടൂർ

        ശരണ്യ  ആശുപത്രിയിൽ കിടന്ന് ഹൃദയഭേദകമായി വിലപിക്കുകയാണ്. ഭർത്താവിനെയും കുഞ്ഞിനെയും കാണെന്നമെന്നാണ് ആവശ്യം. ഭർത്താവ് അഭിനാഷ് മൂർത്തിയും മകൻ തൻവിക്കും എന്നന്നെയ്ക്കുമായി വിട പറഞ്ഞു പോയത് ആ യുവതി അറിഞ്ഞിട്ടില്ല. ഇടുക്കി മാങ്കുളത്ത് നടന്ന വാഹനാപകടത്തിൽ ഭർത്താവും കുഞ്ഞും മരിച്ചതറിയാതെ അടിമാലിയിലെ ആശുപത്രിയിൽ ഇരുവരെയും കാത്ത് കിടക്കുകയാണ് ശരണ്യ. തേനി സ്വദേശികളായ അഭിനാഷും ശരണ്യയും മകൻ ഒന്നര വയസുകാരൻ തൻവിക് വെങ്കടും ഒന്നിച്ചാണു വിനോദസഞ്ചാരത്തിന് പുറപ്പെട്ടത്. വാഹനം അപകടത്തിൽ പെട്ടതോടെ മൂവരും കൂട്ടം പിരിഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയിൽ ആദ്യം എത്തിച്ചത് തൻവിക്കിനെ ആണ്. പിന്നീട് മറ്റ്  വാഹനങ്ങളിലായി അഭിനേഷിനെയും ശരണ്യയെയും കൊണ്ടുവന്നു. മാങ്കുളം ആനക്കുളത്ത് ട്രാവലർ മറിഞ്ഞ് കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചത് ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ്. തേനി സ്വദേശികളായ അഭിനാഷ് മൂർത്തി (30), മകൻ തൻവിക് (1), ഗുണശേഖരൻ (70), ഈറോഡ് വിശാഖ വെറ്റൽസ് ഉടമ പി.കെ സേതു (34) എന്നീ 4 പേരാണ് മരിച്ചത്.…

    Read More »
  • Kerala

    സമൂഹമാദ്ധ്യമങ്ങളിലൂടെ ചാറ്റ് ;യുവതിക്ക് നഷ്ടമായത് 29 ലക്ഷം രൂപ; കോഴിക്കോട് സ്വദേശിയായ 19 കാരൻ പിടിയില്‍

    കോഴിക്കോട് :സമൂഹമാദ്ധ്യമത്തിലൂടെ ചാറ്റ് ചെയ്ത് യുവതിയിൽ നിന്നും  29 ലക്ഷം രൂപ തട്ടിയെടുത്ത  മുക്കം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം മലാംകുന്ന് എസ്. ജിഷ്ണു (19) ആണ് പിടിയിലായത്. 29 ലക്ഷം രൂപ നഷ്ടമായെന്ന ചേവായൂർ സ്വദേശിനിയായ ആതിരയെന്ന യുവതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിലൂടെ ലിങ്ക് നല്‍കി ടാസ്‌ക് പൂർത്തിയാക്കിയാല്‍ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ടാസ്‌കുകള്‍ പൂർത്തിയാക്കിയാല്‍ കൂടുതല്‍ പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപയാണ്  ആതിരയ്ക്ക് നഷ്ടമായത്. വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടർ ട്രാസ്ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റു അക്കൗണ്ടിലേക്ക് മാറ്റിയും എടിഎം വഴി പിൻവലിച്ചുമാണ് ജിഷ്ണു തട്ടിപ്പ് നടത്തിയത്.ചേവായൂർ പോലീസാണ് ഇയാളെ പിടികൂടിയത്.

    Read More »
  • Kerala

    ഇടുക്കിയിൽ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു

    ഇടുക്കി: വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമായിരുന്നു അപകടം. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരികളുമാ‌യെത്തിയ വാഹനമാണ് ഇന്ന് വൈകുന്നേരം അഞ്ചിന് അപകടത്തില്‍പ്പെട്ടത്. മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. അപകടത്തില്‍ പതിനാലുപേർക്ക് പരിക്കേറ്റു.  ഒരു വയസുകാരന്‍  ഉള്‍പ്പടെയാണ് മൂന്നു പേർ മരിച്ചത്.തിരുനല്‍വേലിയിലെ പ്രഷർകുക്കർ കമ്ബനിയില്‍ ജോലി ചെയ്യുന്നവർ കുടുംബമായി വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.പരിക്കേറ്റവരെ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെ‌യും നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • India

    വാട്‌സാപ്പിലൂടെ സർവമാന ജനങ്ങൾക്കും മോദിയുടെ സന്ദേശം; കേസ്

    കൊൽക്കത്ത: വാട്‌സാപ്പിലെ മോദിയുടെ വികസിത് ഭാരത് സങ്കല്‍പ് സന്ദേശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്ബറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്ബറുകളിലേക്ക് വാട്‌സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്‌സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സര്‍ക്കാരിന് എങ്ങനെ തന്റെ നമ്ബര്‍ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ആവശ്യപ്പെട്ടു.

    Read More »
  • Kerala

    ഇടതു മുന്നണി ഓഫീസ് ഉദ്ഘാടനം ചെയ്തു; എൻ എസ് എസ് നേതാവിനെ പുറത്താക്കി

    കോട്ടയം: ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത നേതാവിനെ എൻ എസ് എസ്  പുറത്താക്കി. കോട്ടയത്ത്  ഇടത് മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത മീനച്ചില്‍ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരിൽ നിന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ രാജികത്ത് എഴുതി വാങ്ങുകയായിരുന്നു. പകരം വൈസ് പ്രസിഡന്റിന് ചുമതല നല്‍കി. താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി എൻ.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നയർ നിർബന്ധപൂർവ്വം രാജി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും  ചന്ദ്രൻ നായർ പ്രതികരിച്ചു.

    Read More »
Back to top button
error: