SportsTRENDING

ഫിഫ ലോകകപ്പ്: ഇന്ത്യ x അഫ്ഗാനിസ്ഥാൻ പോരാട്ടം 21ന്

റിയാദ്: 2026ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂർണമെൻറിലേക്കുള്ള യോഗ്യത മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യ മാർച്ച് 21 ന് അഫ്ഗാനിസ്ഥാനെ നേരിടും.

വ്യാഴാഴ്ച രാത്രി 10ന് സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈൻ’ എന്നറിയപ്പെടുന്ന അമീർ സുല്‍ത്താൻ ബിൻ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം.മത്സരത്തിനായി ഇന്ത്യൻ ടീം വെള്ളിയാഴ്ച അബഹയില്‍ എത്തിയിരുന്നു.

ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ല്‍ നിലവില്‍ മൂന്ന് പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്‍റുമായി ഖത്തർ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവില്‍ പോയിന്‍റൊന്നുമില്ല.

Signature-ad

യോഗ്യത റൗണ്ടിന്‍റെ ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഖത്തറിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ കുവൈത്തില്‍ നടന്ന മത്സരത്തില്‍ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. എന്നാല്‍ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ച കുവൈത്ത് ഗോള്‍ ശരാശരിയില്‍ ഇന്ത്യയേക്കാള്‍ മുന്നിലെത്തി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

അതിനാൽ തന്നെ അഫ്ഗാനെതിരെ വലിയ മാര്‍ജിനിലുള്ള വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ വ്യാഴാഴ്ച ഇറങ്ങുന്നത്.മലയാളിയായ സഹല്‍ അബ്ദുള്‍ സമദും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

Back to top button
error: