തൃശൂർ:ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേച്ചേരിയിലാണ് സംഭവം.
കേച്ചേരി മേഖല ഡിവൈഎഫ്‌ഐ പ്രസിഡന്റ് സുജിത്താണ് മരിച്ചത്. സാമ്ബത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.
സി പി എം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.