KeralaNEWS

മോദിയുടെ റോഡ് ഷോ; ഡോ. സലാം പുറത്ത്, വാഹനത്തില്‍ കയറ്റിയില്ല

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ നിന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. എം. അബ്ദുല്‍ സലാമിനെ ഒഴിവാക്കി. റോഡ് ഷോയില്‍ മോദിയുടെ വാഹനത്തില്‍ സലാമിനെ കയറ്റിയില്ല. റോഡ് ഷോയില്‍ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും വാഹനത്തില്‍ സ്ഥലമില്ലാത്തതിനാലാണ് കയറ്റാതിരുന്നതെന്ന് അബ്ദുല്‍ സലാം പ്രതികരിച്ചു. പങ്കെടുക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. സമയമായപ്പോള്‍ വാഹനം നിറഞ്ഞുപോയി. പ്രധാന മന്ത്രിയെ നേരിട്ട് കണ്ട് മലപ്പുറത്തേക്ക് ക്ഷണിച്ചെന്നും സലാം പറഞ്ഞു.

പാലക്കാട് അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റ്ഓഫീസ് വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. മോദിക്കൊപ്പം പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികളുമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കനത്ത ചൂടിലും പാലക്കാട് നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോ. റോഡിന്റെ ഇരുവശത്തും അണിനിരന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് അഞ്ചുവിളക്കു മുതല്‍ ഹെഡ്‌പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം മോദി തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. മോദിയെ കാണാനായി ഇരുവശവും തടിച്ചുകൂടി നിന്നവര്‍ അദ്ദേഹത്തെ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്.

 

 

Back to top button
error: