KeralaNEWS

കവര്‍ച്ചക്കേസിലെ പ്രതിയെ കണ്ടെത്തിയത് 16 വര്‍ഷത്തിന് ശേഷം, മറ്റൊരു കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ

   കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്ന കേസില്‍ പ്രതിയെ 16 വര്‍ഷത്തിന് ശേഷം കണ്ടെത്തുന്നത് മറ്റൊരു കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ. വയനാട് പനമരം കൂളിവയല്‍ ചെറുവട്ടൂര്‍ കടശ്ശേരി വളപ്പില്‍ റഷീദി(38)നെയാണ് പിടികൂടിയത്. മറ്റൊരു കേസില്‍ മാനന്തവാടി ജയിലില്‍ കഴിയുന്ന റഷീദിനെ കാസര്‍കോട് എസ്.ഐ പി.പി അഖിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തളങ്കര ഖാസിലേനിലെ പി.എ താജുദ്ദീന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. 2006 ഒക്‌ടോബര്‍ 18ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. അന്ന് വിരലടയാളം ശേഖരിച്ചിരുന്നു എങ്കിലും പ്രതിയെ കണ്ടെത്താനായില്ല. അതിനിടെയാണ് മറ്റൊരു കേസില്‍ പനമരം പൊലീസ് പിടികൂടിയ റഷീദാണ് തളങ്കരയിലെയും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായത്.

Back to top button
error: