KeralaNEWS

അഞ്ചു ദിവസം മതി,അടിപൊളി പൈനാപ്പിൾ വൈൻ ഉണ്ടാക്കാം

ടിപൊളി പൈനാപ്പിൾ വൈൻ ഉണ്ടാക്കാൻ അഞ്ചു ദിവസം മതി.ഇതാ റെസിപി.

ചേരുവകൾ

  • പൈനാപ്പിൾ  – 1 കിലോഗ്രാം
  • പഞ്ചസാര – 800 ഗ്രാം
  • വെള്ളം –  രണ്ട്‌ ലിറ്റർ
  • കറുവാ പട്ട – 1 കഷ്ണം
  • ഗ്രാമ്പു –  4 എണ്ണം
  • ഏലക്കായ  –  2എണ്ണം
  • യീസ്റ്റ്  – 1 ടീസ്പൂൺ
  • ഗോതമ്പ്- 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

Signature-ad

ഒരു വലിയ പാത്രത്തിലേക്കു ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത പൈനാപ്പിൾ, പഞ്ചസാര, കറുവപട്ട, ഗ്രാമ്പു, ഏലക്കായ, വെള്ളം എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. ശേഷം അഞ്ചു മിനിറ്റു കൂടി ചെറിയ തീയിൽ പൈനാപ്പിൾ വേവിക്കണം. ശേഷം വൈൻ മിക്സ് തണുക്കാൻ വയ്ക്കാം . ഇനി വൈൻ കെട്ടി വയ്ക്കുന്ന പാത്രത്തിലേക്ക് വൈൻ മിക്സ് ഒഴിച്ച് കൊടുക്കാം. ശേഷം യീസ്റ്റും ഗോതമ്പും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. വൈൻ മിക്സ് ഒഴിച്ച് വയ്ക്കുന്ന പാത്രത്തിന്റെ മൂടി ആയി വെള്ള തുണി (ലൈറ്റ് കളർ ) ഇട്ടു നല്ലപോലെ മുറുക്കി കെട്ടി വക്കണം (വായു സഞ്ചാരം ഉള്ള തുണി വേണം ഇതിനു വേണ്ടി എടുക്കേണ്ടത് )വൈൻ അധികം വെളിച്ചം കടക്കാത്ത സ്ഥലത്തു വേണം വെക്കാൻ .പിറ്റേദിവസം ഇതേ സമയത്തു തന്നെ വൈൻ മിക്സ് എടുത്തു തവി വച്ച് ഒന്ന് ഇളക്കി കൊടുക്കണം. ഇതുപോലെ മൊത്തം നാലു ദിവസം വൈൻ മിക്സ് ഇളക്കി കൊടുക്കണം.

 

അഞ്ചാം ദിവസം വൈൻ എടുത്തു ഒന്നുകൂടി ഇളക്കിയ ശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കാം. സൂപ്പർ ടേസ്റ്റി പൈനാപ്പിൾ വൈൻ റെഡി.

Back to top button
error: