Month: March 2024
-
”തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമം; അസഭ്യം പറയാന്‍ ലൈസന്‍സ് ഉണ്ടെന്നാണ് ധാരണ”
ഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റേത് ആ ശൈലിയല്ല. നാടന്‍ പ്രയോഗങ്ങള്‍ എന്ന പേരില്‍ മണി മോശം വാക്കുകള്‍ പറയുന്നു. അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ പരാമര്‍ശങ്ങള്‍. അത്തരത്തില്‍ മറുപടി പറയാന്‍ താനില്ല. സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും എംഎം മണിക്ക് വിശുദ്ധ പരിവേഷം നല്‍കുകയാണ്. നേരത്തെയും എംഎം മണി തനിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. അന്ന് എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണമെന്നും ഡീന്‍…
Read More » -
Crime
യുവതി ജീവനൊടുക്കി, പ്രകോപിതരായ ബന്ധുക്കള്‍ വീടിന് തീയിട്ടു; അമ്മായിയപ്പനും അമ്മായിയമ്മയും വെന്തുമരിച്ചു
ലഖ്നൗ: യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കള്‍ ഭര്‍തൃവീടിന് തീയിട്ടു. തീപ്പിടിത്തത്തില്‍ ഭര്‍തൃമാതാപിതാക്കള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. പ്രയാഗ് രാജ് സ്വദേശിനിയായ അന്‍ഷികയെയാണ് തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മരണവിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കള്‍ ഇതിനുപിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീയിടുകയായിരുന്നു. വീട്ടില്‍ തീപടര്‍ന്ന് പിടിച്ചതോടെ പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. തീയണച്ചതിന് ശേഷം വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് അന്‍ഷികയുടെ ഭര്‍തൃമാതാപിതാക്കളായ രാജേന്ദ്ര കേസര്‍വാണി, ശോഭ ദേവി എന്നിവരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അന്‍ഷികയുടെ വിവാഹം കഴിഞ്ഞത്. ഇതിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് ഭര്‍തൃവീട്ടില്‍നിന്ന് ഉപദ്രവം നേരിടേണ്ടിവന്നെന്നാണ് പരാതി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചതെന്ന് പ്രയാഗ് രാജ് പോലീസ് പറഞ്ഞു. പോലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ…
Read More » -
Crime
വൈവയ്ക്കിടെ കൈവച്ചു, സഹകരിച്ചില്ലെങ്കില്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞു; അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി
ന്യൂഡല്‍ഹി: വൈവ നടക്കുന്നതിനിടെ അദ്ധ്യാപകന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന പ്രൊഫസര്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചു. സാധാരണ അദ്ധ്യാപകര്‍ എതിര്‍വശത്തിരുന്നാണ് വിദ്യാര്‍ത്ഥികളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ തൊട്ടടുത്തിരുന്നു ചോദ്യം ചോദിച്ച അദ്ധ്യാപകന്‍, ചില രോഗങ്ങളെക്കുറിച്ച് ചോദിച്ച ശേഷം ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. സഹകരിച്ചില്ലെങ്കില്‍ എഴുത്ത് പരീക്ഷയിലെ മാര്‍ക്കില്‍ അത് പ്രതിഫലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ഇയാളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
Read More » -
India
”2 സീറ്റിനാണോ ഞാന്‍ ഇത്രയേറെ പ്രയത്‌നിച്ചത്?” ബിജെപിയോട് അതൃപ്തി കടുപ്പിച്ച് കുമാരസ്വാമി
ബംഗളൂരു: എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ എസിന് (ജെഡിഎസ്) കര്‍ണാടകയില്‍ 2 സീറ്റേ ബിജെപി നല്‍കാനിടയുള്ളൂ എന്ന സൂചനകള്‍ക്കിടെ അതൃപ്തിയുമായി ദള്‍ സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി രംഗത്ത്. ഹാസന്‍, മണ്ഡ്യ സീറ്റുകള്‍ മാത്രമേ ദളിനു ലഭിക്കാനിടയുള്ളൂ. കോലാര്‍ സീറ്റ് ബിജെപി വിട്ടുകൊടുക്കില്ലെന്നുമാണു സൂചന. ഇതാണു കുമാരസ്വാമിയെ ചൊടിപ്പിച്ചത്. 2 സീറ്റിനു വേണ്ടിയാണോ താനിത്രയേറെ പ്രയത്‌നിച്ചതെന്ന് അദ്ദേഹം ചോദിച്ചു. 3 സീറ്റുകളെങ്കിലും ദളിനു ലഭിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവെഗൗഡയുടെ മരുമകന്‍ ഡോ. സി.എന്‍.മഞ്ജുനാഥ് ബിജെപി ചിഹ്നത്തില്‍ ബംഗളൂരു റൂറല്‍ സീറ്റില്‍ മത്സരിക്കുന്നുണ്ട്. ദളിനു വേണ്ടത്ര ആദരം നല്‍കണമെന്നും കുറഞ്ഞത് 18 സീറ്റുകളിലെങ്കിലും പാര്‍ട്ടിയുടെ സ്വാധീനമുണ്ടെന്ന് മനസ്സിലാക്കണമെന്നും ബിജെപിയോട് ആവശ്യപ്പെടാന്‍ ദള്‍ ദേശീയ അധ്യക്ഷന്‍ ദേവെഗൗഡയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, മകന് ലോക്‌സഭാ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയെ ഉടന്‍ അനുനയിപ്പിക്കാനാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര പറഞ്ഞു. ശിവമൊഗ്ഗയില്‍…
Read More » -
Crime
ഉച്ചഭക്ഷണം അല്‍പ്പം വൈകി; ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി
ലക്നൗ: ഉച്ചഭക്ഷണം വിളമ്പാന്‍ വൈകിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ശേഷം ഇയാള്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ തങ്കോണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്വാലന്‍പൂര്‍വ ഗ്രാമത്തിലാണ് സംഭവം. പ്രേമദേവി (28), ഭര്‍ത്താവ് പരശ്റാം (30) എന്നിവരാണ് മരിച്ചതെന്ന് തങ്കോണ്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഹനുമന്ത് ലാല്‍ തിവാരി പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പറമ്പില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പരശ്റാം ഭാര്യയോട് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ദേഷ്യം സഹിക്കവയ്യാതെ പരശ്റാം മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തി. ശേഷം ജയിലില്‍ പോകേണ്ടി വരുമെന്ന ഭയം വന്നതോടെ ഇയാള്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് എസ്എച്ച്ഒ പറഞ്ഞു. പരശ്റാമിന്റെയും പ്രേമദേവിയുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ജിവസം ഗുരുഗ്രാമില്‍ അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കിയില്ലെന്ന കാരണത്താല്‍ യുവാവ് ലിവ് ഇന്‍ പങ്കാളിയെ…
Read More » -
Kerala
നിയന്ത്രണംവിട്ട വാൻ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: നിയന്ത്രണംവിട്ട മിനിവാൻ മലയാറ്റൂർ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറവൂർ സ്വദേശി ഷോണ്‍ ജോസഫ് ജോണാണ് മരിച്ചത്. പുലർച്ചെ മൂന്നിന് പുതിയകാവിലാണ് അപകടമുണ്ടായത്. മലയാറ്റൂരിലേക്ക് കാല്‍നടയായി യാത്ര ചെയ്തിരുന്ന തീർത്ഥാടകർക്കിടയിലേക്കാണ് മിനിവാൻ ഇടിച്ചുകയറിയത്. ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന മിനിവാൻ തീർത്ഥാടകരെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. അപകടത്തിൻ നിരവധി പേർക്ക് ഗുരുതരമായി പരിക്കറ്റു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് പുന്നപ്ര സെയ്ന്റ് ജോസഫ്സ് ഫൊറോനപള്ളിയില്‍ നിന്നും തീർത്ഥാടക സംഘം യാത്ര തുടങ്ങിയത്.
Read More » -
Crime
15 കാരിയായ വീട്ടുജോലിക്കാരിയെ പൂട്ടിയിട്ടു നിരന്തരം ബലാത്സംഗത്തിനിരയാക്കി; അസമില്‍ ഡിവൈ.എസ്.പി. അറസ്റ്റില്‍
ഗുവാഹത്തി: വീട്ടില്‍ ജോലിക്ക് നിന്ന 15കാരിയായ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അസം ഡിവൈ.എസ്.പി. അറസ്റ്റില്‍. അസമിലെ ഡെര്‍ഗാവിലെ പൊലീസ് ട്രെയിനിംഗ് കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ട് കിരണ്‍ നാഥാണ് അറസ്റ്റിലായത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കിരണ്‍ പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ ബലമായി അടച്ചിടുകയും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കുകയുമാണെന്നാണ് പരാതി. ശനിയാഴ്ച പെണ്‍കുട്ടിയുടെ കുടുംബം ഗോലാഘട്ട് ജില്ലയിലെ ഡെര്‍ഗാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ഞായറാഴ്ച കിരണ്‍ നാഥിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കിരണ്‍ നാഥിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടാണ് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയത്. നാഥിന്റെ ഭാര്യ അദ്ദേഹത്തെ പിന്തുണച്ചതായും ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി ആരോപിച്ചു.ഒരു സ്ത്രീ എന്ന നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമത്തിനെതിരെ അവര്‍ നിലപാട് എടുക്കേണ്ടതായിരുന്നു, എന്നാല്‍ കുട്ടിയെ നിശബ്ദയാക്കാനാണ് യുവതി ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗം പറഞ്ഞു. ലൈംഗികാതിക്രമങ്ങളോട് അസം പൊലീസ് സഹിഷ്ണുത കാട്ടില്ലെന്ന് ഡിജിപി ഗ്യാനേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം…
Read More » -
Kerala
20 ലക്ഷം വരെ കടം; കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം കൊടുക്കില്ല
തിരുവനന്തപുരം: കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ പൊലീസിനും മറ്റു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുമുള്ള ഇന്ധനവിതരണം നിര്‍ത്തുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. കഴിഞ്ഞ അഞ്ച് മാസമായി പൊലീസ് വാഹനങ്ങള്‍ക്കു ഇന്ധനം നല്‍കിയ വകയില്‍ നാല് ലക്ഷം മുതല്‍ 20 ലക്ഷം വരെ ലഭിക്കാനുള്ള പമ്പുകളുണ്ട്. സര്‍ക്കാര്‍ കരാറുകാരും കോടിക്കണക്കിനു രൂപ പമ്പുകളില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. മാര്‍ച്ച് 31 ന് മുന്‍പ് കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇന്ധനവിതരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്നു ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് അറിയിച്ചു.
Read More » -
Movie
രൂപമാറ്റംകൊണ്ട് ഞെട്ടിച്ച് രണ്‍ദീപ് ഹൂഡ; സവര്‍ക്കറാകാന്‍ കുറച്ചത് 18 കിലോ ഭാരം
തന്റെ പുതിയ ചിത്രമായ സ്വതന്ത്ര വീര്‍ സവര്‍ക്കറുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണത്തിരക്കുകളിലാണ് നടന്‍ രണ്‍ദീപ് ഹൂഡ. രണ്‍ദീപ് ആദ്യമായി സംവിധാനംചെയ്യുന്ന സിനിമകൂടിയാണിത്. കഴിഞ്ഞദിവസം രണ്‍ദീപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു മോണോക്രോം ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സവര്‍ക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രണ്‍ദീപ് ഹൂഡ വലിയ ശാരീരികമാറ്റത്തിന് വിധേയനായെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി 18 കിലോയോളമാണ് രണ്‍ദീപ് കുറച്ചത്. കാലാ പാനി എന്നാണ് ഈ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. കാലാപാനി ജയിലിലെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴുള്ള രണ്‍ദീപിന്റെ ലുക്ക് ആണിതെന്നാണ് വിലയിരുത്തല്‍. ചിത്രം പുറത്തുവന്നതിനുപിന്നാലെ രണ്‍ദീപിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ദ മെഷീനിസ്റ്റ് എന്ന ചിത്രത്തിനുവേണ്ടി ക്രിസ്റ്റ്യന്‍ ബെയ്ല്‍ നടത്തിയ രൂപമാറ്റത്തിന് തുല്യമാണിതെന്നാണ് പലരും വിശേഷിപ്പിച്ചത്. ബോളിവുഡിന്റെ ക്രിസ്റ്റ്യന്‍ ബെയ്‌ലെന്നും ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ബെയ്‌ലെന്നും ആരാധകര്‍ കമന്റ് ബോക്‌സില്‍ പ്രതികരണമറിയിച്ചു. 2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍…
Read More » -
NEWS
കൊല്ലം സ്വദേശിനി മദീനയില്‍ നിര്യാതയായി
റിയാദ്: കൊല്ലം സ്വദേശിനി മദീനയില്‍ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകള്‍ ഷഹ്‌ന (32) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്ബനിയില്‍ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷമീർ ആണ് ഭർത്താവ്. ഷമീറിനൊപ്പം ആറ് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഷഹ്‌നയും മദീനയിലെത്തിയത്. ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുല്‍ ബഖിഹ് മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read More »